Kerala Plus One Revaluation: പ്ലസ് വണ്‍ പുനര്‍മൂല്യനിര്‍ണയത്തിന് എങ്ങനെ അപേക്ഷിക്കാം? ഫീസ് എത്ര?

Kerala Plus One Revaluation And Scrutiny Process: പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിര്‍ദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകള്‍, നിര്‍ദ്ദിഷ്ട ഫീസ് സഹിതമാണ് നല്‍കേണ്ടത്. സ്‌കൂളുകളില്‍ നിന്നും അപേക്ഷാ ഫോറങ്ങള്‍ ലഭിക്കും

Kerala Plus One Revaluation: പ്ലസ് വണ്‍ പുനര്‍മൂല്യനിര്‍ണയത്തിന് എങ്ങനെ അപേക്ഷിക്കാം? ഫീസ് എത്ര?

പ്രതീകാത്മക ചിത്രം

Published: 

03 Jun 2025 | 09:56 PM

പ്ലസ് വണ്‍ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 10-നകം അപേക്ഷ സമര്‍പ്പിക്കണം. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നിര്‍ദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകള്‍, നിര്‍ദ്ദിഷ്ട ഫീസ് സഹിതമാണ് നല്‍കേണ്ടത്. കഴിഞ്ഞ ദിവസമാണ് പ്ലസ് വണ്‍ ഫലം പ്രഖ്യാപിച്ചത്. പൂരിപ്പിച്ച അപേക്ഷകളോടൊപ്പം പ്രിന്‍സിപ്പല്‍മാര്‍ പുനര്‍മൂല്യനിര്‍ണയ ഫീസ് പിഡി അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള ഫീസ് ട്രഷറിയില്‍ ഒടുക്കണം.

റീഫണ്ടിന് അര്‍ഹതയുള്ളവര്‍ക്ക് പ്രിന്‍സിപ്പല്‍മാര്‍ തുക അനുവദിച്ച് നല്‍കും. തുടര്‍ന്ന് ബാക്കി തുക ട്രഷറിയില്‍ ഒടുക്കണം. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് അണ്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്ന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫീസും ഈ സമയപരിധിക്കുള്ളില്‍ ട്രഷറികളില്‍ ഒടുക്കണം.

അതത് സ്‌കൂളുകളില്‍ നിന്നും അപേക്ഷാ ഫോറങ്ങള്‍ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ജൂണ്‍ 13ന് മുമ്പ് i-Exam മുഖേന പ്രിന്‍സിപ്പല്‍മാര്‍ അപ്‌ലോഡ് ചെയ്യണം. അപേക്ഷകള്‍ ഹയര്‍ സെക്കന്‍ഡറി ഡയക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല.

Read Also: Kerala Plus Admission 2025: പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂള്‍ അധികാരികള്‍ ചോദിക്കുന്നത് കൂടുതല്‍ ഫീസോ? പരാതികള്‍ അറിയിക്കാന്‍ ചെയ്യേണ്ടത്‌

ഫീസ് വിശദാംശങ്ങള്‍

  1. പുനര്‍മൂല്യനിര്‍ണയം: ഓരോ വിഷയത്തിനും 500 രൂപ വീതം
  2. സൂക്ഷ്മപരിശോധന: ഓരോ വിഷയത്തിനും 100 രൂപ വീതം
  3. ഫോട്ടോകോപ്പി: ഓരോ വിഷയത്തിനും 300 രൂപ വീതം
Loading...
Unable to load recommendations.
Follow Us
Related Stories
8th Pay Commission GK: എട്ടാം ശമ്പള കമ്മീഷനെ കുറിച്ച് എന്തറിയാം? പഠിക്കേണ്ടതും മനസിലാക്കേണ്ടതുമായ കാര്യങ്ങള്‍
Railway Job Update: റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം: 1,599 അപ്രൻ്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം
Kerala Plus One Improvement Exam 2026: ഇനി പഠിച്ച് തുടങ്ങാം! പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുടെ ടൈം ടേബിള്‍ ഇതാ
എസ്ബിഐയിൽ മികച്ച അവസരം! ജൂനിയർ അസോസിയേറ്റ് നിയമനം; മാസം 46,000 രൂപ ശമ്പളത്തിൽ ജോലി നേടാം
Kerala High Court Recruitment: പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി; ഗാർഡനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Plus One Improvement Exam: സമാധാനത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍
ചിങ്ങത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യമാണോ? വാങ്ങിയാല്‍ നേട്ടമോ...
പുതിയ പൾസർ 125 , വില ഒരു ലക്ഷത്തിൽ താഴെ !
രക്ഷാബന്ധൻ ഓഗസ്റ്റ് 28നോ 29നോ?
കഴിഞ്ഞ ഓണത്തിന് സ്വര്‍ണം വാങ്ങിയിരുന്നോ? ഇപ്പോള്‍ വിറ്റാല്‍...
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി