Kerala Plus One Result 2026: കാത്തിരിപ്പ് അവസാനിക്കുന്നു, കൗണ്ട്ഡൗണ്‍ തുടങ്ങി; പ്ലസ് വണ്‍ റിസള്‍ട്ട് ഉടന്‍
Kerala Plus One 2026 Result Announcement Latest Update: പ്ലസ് വണ്‍ റിസള്‍ട്ടിനായുള്ള വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് ഉടന്‍ അവസാനിക്കും. ജൂലൈ 15-നാണ് ഫലപ്രഖ്യാപനം. ജൂണ്‍ 10-ന് റിസള്‍ട്ട് പുറത്തുവിടാനായിരുന്നു ആദ്യ തീരുമാനം. ഗള്‍ഫ് മേഖലയിലെ പരീക്ഷ താമസിച്ചതാണ് റിസള്‍ട്ട് പ്രഖ്യാപനം വൈകാന്‍ കാരണം.
പ്ലസ് വണ്‍ റിസള്‍ട്ടിനായുള്ള വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് ഉടന്‍ അവസാനിക്കും. ജൂലൈ 15-നാണ് ഫലപ്രഖ്യാപനം. ജൂണ്‍ 10-ന് റിസള്‍ട്ട് പുറത്തുവിടാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പിന്നീട് ഇത് മാറ്റിവയ്ക്കുകയായിരുന്നു. ഗള്‍ഫ് മേഖലയിലെ പരീക്ഷ താമസിച്ചതാണ് റിസള്‍ട്ട് പ്രഖ്യാപനം വൈകാന്‍ കാരണം. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം മാറ്റിവെച്ച ഗള്‍ഫ് മേഖലയിലെ പരീക്ഷകള്‍ ജൂണ്‍ 17 മുതല്‍ 23 വരെയാണ് നടന്നത്. ഈ സാഹചര്യത്തിലാണ് റിസള്‍ട്ട് പ്രഖ്യാപനം ജൂലൈ 15-ലേക്ക് മാറ്റിയത്. പ്ലസ് വണ്‍ റിസള്‍ട്ട് പുറത്തുവിടുന്നത് ജൂലൈ 15-ലേക്ക് മാറ്റിയതായി പരീക്ഷാവിഭാഗം ജോയിന്റ് ഡയറക്ടര്‍ ഡോ. കെ. മാണിക്യരാജ് സര്‍ക്കുലറിലൂടെ വ്യക്തമാക്കിയിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് മാറ്റി വച്ച ഗൾഫ് പരീക്ഷാകേന്ദ്രങ്ങളിലെ ഒന്നാം വർഷ പരീക്ഷകൾ നടത്തിയശേഷം വിദ്യാർത്ഥികളുടെ റിസള്‍ട്ടും ചേർത്ത് ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയുടെ ഫലം ജൂലൈ 15-ന് പുറത്തുവിടുമെന്നായിരുന്നു സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്.
ഫലപ്രഖ്യാപനം എപ്പോള്‍, എങ്ങനെ അറിയാം?
https://results.hse.kerala.gov.in/results/ എന്ന വെബ്‌സൈറ്റിലൂടെ പ്ലസ് വണ്‍ ഫലം അറിയാം. ഉച്ചയ്ക്ക് ശേഷമാകും ഫലപ്രഖ്യാപനം. രജിസ്‌ട്രേഷന്‍ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കി വേണം ഫലം പരിശോധിക്കാന്‍. ഔദ്യോഗിക സർക്കാർ പോർട്ടലുകൾ, KITE കേരള പ്ലാറ്റ്‌ഫോമുകൾ, പിആർഡി ലൈവ്, സഫലം മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും പ്ലസ് വണ്‍ റിസള്‍ട്ട് പരിശോധിക്കാനാകും.
ഇത്തവണ റിസള്‍ട്ട് പുറത്തുവിടാന്‍ വൈകി. 2025-ല്‍ ജൂണ്‍ രണ്ടിന് പ്ലസ് വണ്‍ ഫലം പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത്തവണ ഒരു മാസത്തോളം വൈകിയാണ് ഫലമെത്തുന്നത്. 4,11,025 വിദ്യാര്‍ത്ഥികളാണ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും മാര്‍ഗങ്ങളിലൂടെ ഫലം പരിശോധിക്കാം. മാർച്ച് 5 നും മാർച്ച് 27 നും ഇടയിലാണ് പരീക്ഷകൾ നടന്നത്.
സപ്ലിമെന്ററി അലോട്ട്‌മെന്റ്
അതേസമയം, പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് നടപടി നാളെ (ജൂലൈ 13) തുടങ്ങും. ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റിന്റെ വിശദാംശങ്ങള്‍ https://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതു പരിശോധിച്ച് അലോട്ട്‌മെന്റിന് അപേക്ഷിക്കാം. ഓഗസ്ത് അഞ്ചിന് പ്രവേശനം അവസാനിക്കും.
ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കണം. സീറ്റുകളുടെ ഒഴിവ് പരിശോധിച്ച് പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് അപേക്ഷ പുതുക്കാം. സീറ്റൊഴിവില്ലാത്ത സ്‌കൂളിലേക്ക് ഓപ്ഷന്‍ നല്‍കാനാകില്ല. സപ്ലിമെന്ററി അലോട്ട്‌മെന്റ് ഘട്ടത്തില്‍ തിരുത്തലുകളുണ്ടെങ്കില്‍ അത് തിരുത്തുന്നതിനും അവസരമുണ്ട്. ഇതുവരെ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് പുതിയ അപേക്ഷ നല്‍കാനും സാധിക്കും.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി 12,296 സീറ്റ് മിച്ചമുണ്ട്. സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള അധികബാച്ചുകള്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തുമോയെന്ന് വ്യക്തമല്ല. തുടര്‍ന്നുള്ള അലോട്ട്‌മെന്റില്‍ ഈ സീറ്റുകള്‍ പരിഗണിക്കാനാണ് സാധ്യത.
English Summary
The Plus One exam results will be announced on July 15. The announcement was delayed due to rescheduled exams in the Gulf region. Around 4,11,025 students are waiting for their results. Students can check their scores online using their registration number and date of birth.