AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KFRI Recruitment 2025: കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; 79,600 രൂപ ശമ്പളം, വിശദവിവരങ്ങൾ അറിയാം

KFRI Scientist Recruitment 2025: കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനമാണ് നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കെഎഫ്ആർഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.

KFRI Recruitment 2025: കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; 79,600 രൂപ ശമ്പളം, വിശദവിവരങ്ങൾ അറിയാം
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്Image Credit source: Social Media
nandha-das
Nandha Das | Updated On: 19 Sep 2025 13:03 PM

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KSCSTE-KFRI) സയന്റിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ അഞ്ച് ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനമാണ് നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കെഎഫ്ആർഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ശേഷം അപേക്ഷ ഫോം പൂരിപ്പിച്ച് തൃശൂരിലെ പീച്ചിയിലുള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും എത്തിക്കണം. അപേക്ഷ നൽകാനുള്ള അവസാന തീയത്തിൽ ഒക്ടോബർ 31.

യോഗ്യത

സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി (വുഡ് സയൻസ് & ടെക്നോളജി)

  • അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഫസ്റ്റ് ക്ലാസോടെ വുഡ് സയൻസ് ആൻഡ് ടെക്നോളജി അല്ലെങ്കിൽ ഫോറെസ്റ്ററി ഐ-ബോട്ടണി ഐ-കെമിസ്ട്രി എന്നിവയിൽ എംഎസ്സി പാസായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ പിഎച്ച്ഡിയും ഉണ്ടായിരിക്കണം.

സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി ( ഫോറസ്റ്റ് എക്കണോമിക്സ്)

  • അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഇക്കണോമിക്‌സിൽ എം.എസ്.സി അല്ലെങ്കിൽ എം.എ ഫസ്റ്റ് ക്ലാസോടെ പാസായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ പിഎച്ച്ഡിയും നിർബന്ധം.

സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി (സ്റ്റാറ്റിസ്റ്റിക്സ്)

  • അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ഫസ്റ്റ് ക്ലാസോടെ എം.എസ്.സി പാസായവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ പിഎച്ച്ഡി നിർബന്ധം.

ALSO READ: വാട്ടർ അതോറിറ്റിയിൽ സ്ഥിര ജോലി; 59,300 വരെ ശമ്പളം, ഉടൻ അപേക്ഷിക്കാം

സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി (സിൽവികൾച്ചർ)

  • അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഫസ്റ്റ് ക്ലാസോടെ ബോട്ടണി അല്ലെങ്കിൽ ഫോറസ്ട്രിയിൽ എം.എസ്.സി പാസായവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ പിഎച്ച്ഡി ഉണ്ടായിരിക്കണം.

സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി (ഫിസിയോളജി)

  • അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഫസ്റ്റ് ക്ലാസോടെ എക്കോളജി/ എൻവിറോണ്മെന്റൽ സയൻസ്/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ഫോറെസ്റ്ററി/ അഗ്രികൾച്ചർ എന്നിവയിൽ ഏതിലെങ്കിലും എം.എസ്.സി ബിരുദവും ബന്ധപ്പെട്ട മേഖലയിൽ പിഎച്ച്ഡിയും ഉണ്ടായിരിക്കണം.

ഇതിന് പുറമെ അതാത് തസ്തികളിലേക്ക് അപേക്ഷിക്കാനുള്ള പ്രവർത്തി പരിചയവും വിജ്ഞാപനത്തിൽ വിശദമായി നൽകിയിട്ടുണ്ട്. അപേക്ഷ നൽകുന്നവർക്കുള്ള ഏറ്റവും ഉയർന്ന പ്രായപരിതിയായി നിശ്ചയിച്ചിരിക്കുന്നത് 35 വയസ്സാണ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 79,600 രൂപ ശമ്പളം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം:

  • കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kfri.res.in സന്ദർശിക്കുക.
  • അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം സമർപ്പിക്കുക.
  • അപേക്ഷയുടെ ഒരു പകർപ്പ് ആവശ്യമായ രേഖകൾ സഹിതം താഴെ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് അയക്കണം.
  • വിലാസം: Director, KSCSTE-Kerala Forest Research Institute, Peechi-680653, Thrissur, Kerala. India.