AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

School Holiday: മുണ്ടിനീര് സ്ഥിരീകരിച്ചു, ഈ സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് കളക്ടര്‍

Holiday declared at Thrikkunnapuzha Government LP School as part of mumps precautions: ചെറിയ കുട്ടികളില്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് 21 ദിവസം അവധി പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിട്ടത്. ആരോഗ്യ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുണ്ടിനീര് പടര്‍ന്നുപിടിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍

School Holiday: മുണ്ടിനീര് സ്ഥിരീകരിച്ചു, ഈ സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് കളക്ടര്‍
പ്രതീകാത്മക ചിത്രം Image Credit source: antonio hugo/Moment/Getty Images
jayadevan-am
Jayadevan AM | Updated On: 19 Sep 2025 14:03 PM

Holiday declared in Thrikkunnapuzha Government LP School: മുണ്ടിനീര് വ്യാപന സാധ്യത കണക്കിലെടുത്ത് ആലപ്പുഴ തൃക്കുന്നപ്പുഴ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 19 മുതലാണ് അവധി. ജില്ലാ കളക്ടുറേതാണ് തീരുമാനം. തൃക്കുന്നപ്പുഴ സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചിരുന്നു. ചെറിയ കുട്ടികളില്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് 21 ദിവസം അവധി പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിട്ടത്. ആരോഗ്യ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുണ്ടിനീര് പടര്‍ന്നുപിടിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

അതേസമയം, ചാമ്പ്യന്‍സ് ബോട്ട് ലീഗ് പ്രമാണിച്ച് കൈനകരി ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. നേരത്തെ തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. ഇന്ന് വൈകിട്ട് നാലു മണിക്ക് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉദ്ഘാടനം ചെയ്യും.

മുണ്ടിനീര്

മുണ്ടിനീര് പകരുന്നത് പാരമിക്‌സോ വൈറസ് രോഗാണുവിലൂടെയാണ്. വായുവിലൂടെയാണ് ഇത് പകരുന്നത്. പ്രധാനമായും ഉമിനീര്‍ ഗ്രന്ഥികളെ ബാധിക്കുന്നു. കൂടുതലും കുട്ടികളിലാണ് ഈ രോഗം കണ്ടുവരുന്നത്. എന്നാല്‍ മുതിര്‍ന്നവരെയും ബാധിക്കാറുണ്ട്.

ലക്ഷണങ്ങള്‍

ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലായി പ്രധാനമായും വീക്കം കണ്ടുവരുന്നു. ചിലപ്പോള്‍ മുഖത്തിന്റെ ഒരു വശത്തെയോ, അല്ലെങ്കില്‍ രണ്ട് വശങ്ങളെയുമോ ബാധിക്കാം. നേരിയ പനി, തലവേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ചവയ്ക്കുന്നതിനും, വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടായേക്കാം. വായ തുറക്കാന്‍ പോലും പ്രായസമുണ്ടാകാം. വിശപ്പില്ലായ്മ, ക്ഷീണം, വേദന, പേശിവേദന, തുടങ്ങിയവയാണ് മറ്റ് ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.

Also Read: Kerala School Holiday: ഈ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി; കാരണം ഇതാണ്‌

മുണ്ടിനീരിനെക്കുറിച്ച് അറിയാം