Kerala Holiday: സെപ്തംബര്‍ 30ന് പൊതു അവധി, ഒക്ടോബര്‍ തുടങ്ങുന്നതും അവധികളോടെ; വിദ്യാര്‍ത്ഥികള്‍ക്ക് കോളടിച്ചു

Public holiday declared in Kerala on 2025 September 30: സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം സെപ്തംബര്‍ 30ന് അവധിയായിരിക്കും

Kerala Holiday: സെപ്തംബര്‍ 30ന് പൊതു അവധി, ഒക്ടോബര്‍ തുടങ്ങുന്നതും അവധികളോടെ; വിദ്യാര്‍ത്ഥികള്‍ക്ക് കോളടിച്ചു

പ്രതീകാത്മക ചിത്രം

Published: 

26 Sep 2025 | 06:02 PM

Kerala school and college holidays: സംസ്ഥാനത്ത് സെപ്തംബര്‍ 30ന് പൊതു അവധി പ്രഖ്യാപിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ദുര്‍ഗാഷ്ടമി ദിനമായ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം സെപ്തംബര്‍ 30ന് അവധിയായിരിക്കും. എന്നാല്‍ ഈ ദിവസം നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍, ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് ഉദ്യോഗസ്ഥര്‍ ചുമതല കൃത്യമായി നിര്‍വഹിക്കണം. ഇക്കാര്യം ഓഫീസ് മേധാവികള്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

ഒക്ടോബറിലും ഒന്നിലേറെ അവധികള്‍

സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബറില്‍ ലഭിക്കുന്നത് ഒന്നിലേറെ അവധികള്‍. ഒക്ടോബര്‍ ആരംഭിക്കുന്നത് തന്നെ അവധികളോടെയാണ്. ആദ്യ രണ്ട് ദിവസങ്ങളിലും അവധിയായിരിക്കും. ഒന്നിന് മഹാനവമി പ്രമാണിച്ചും, രണ്ടിന് ഗാന്ധി ജയന്തി മൂലവുമാണ് അവധി. വിജയദശമിയും ഒക്ടോബര്‍ രണ്ടിനാണ്.

Also Read: Kerala School Holiday: മാഡം എണീറ്റതെ ഉള്ളോ? പിള്ളേരൊക്കെ തമ്പാനൂരിൽ നീന്തി തുടങ്ങി… അവധി പ്രഖ്യാപനം വൈകി, കളക്ടർ എയറിൽ

വിശേഷ ദിവസങ്ങള്‍ പ്രമാണിച്ചുള്ള അവധിക്ക് ഒക്ടോബര്‍ രണ്ടിന് ശേഷം രണ്ടാഴ്ചയോളം കാത്തിരിക്കണം. ഒക്ടോബര്‍ 20ന് ദീപാവലി പ്രമാണിച്ചാണ് പിന്നീടുള്ള അവധി. വിശേഷ ദിവസങ്ങള്‍ മൂലം (ശനി, ഞായര്‍ ദിവസങ്ങള്‍ ഒഴികെ) ആകെ മൂന്ന് ദിവസങ്ങളിലാണ് ഒക്ടോബറില്‍ അവധി ലഭിക്കുന്നത്.

അവധി പ്രഖ്യാപനം

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ