Kerala High Court Recruitment: സിവിൽ ജഡ്ജി നിയമനം: കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു, തീയതിയും വിവരങ്ങളും അറിയാം
Kerala High Court Civil Judge Recruitment 2026: മെയ് മാസം നാലാം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. നിലവിൽ 27 ഒഴിവുകളിലേക്കുള്ള നിയമനമാണ് നടക്കുന്നത്. സ്പെഷ്യൽ റിക്രൂട്ട്മെന്റ്, എൻസിഎ, റെഗുലർ എന്നിങ്ങനെയാണ് ഒഴിവുകളുള്ള തസ്തികകൾ. അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 35 വയസ് വരെയാണ്.
വക്കീൽ പരീക്ഷ പാസായവർക്ക് കേരള ഹൈക്കോടതിയിൽ മികച്ച അവസരം. സിവിൽ ജഡ്ജിമാരുടെ നിയമനത്തിനായാണ് കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) തസ്തികയിലെ 27 ഒഴിവുകൾ നികത്തുന്നതിനാണ് ഹൈക്കോടതി അപേക്ഷ ക്ഷണിച്ചത്.
വിദ്യാഭ്യാസ യോഗ്യതയും അഭിഭാഷകവൃത്തിയിൽ നിശ്ചിത കാലയളവ് പരിചയവുമുള്ളവർക്കും ഈ ഒഴുവിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം. മെയ് മാസം നാലാം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. നിലവിൽ 27 ഒഴിവുകളിലേക്കുള്ള നിയമനമാണ് നടക്കുന്നത്. സ്പെഷ്യൽ റിക്രൂട്ട്മെന്റ്, എൻസിഎ, റെഗുലർ എന്നിങ്ങനെയാണ് ഒഴിവുകളുള്ള തസ്തികകൾ.
ALSO READ: ജോലി നേടാം പഞ്ചാബ് & സിന്ധ് ബാങ്കിൽ; അവസരം പാഴാക്കരുത്! ഇപ്പോൾ തന്നെ അപേക്ഷിക്കൂ
സ്പെഷ്യൽ റിക്രൂട്ട്മെന്റിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് റഗുലർ തസ്തികകളിലേക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നവർക്ക് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച നിയമ ബിരുദവും കുറഞ്ഞത് മൂന്ന് വർഷത്തെ അഭിഭാഷക പ്രാക്ടീസും ആവശ്യമാണ്. നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കുന്നവർക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഹാജരാക്കണം.
അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 35 വയസ് വരെയാണ്. എന്നാൽ, സംവരണ വിഭാഗങ്ങൾക്ക് മാനദണ്ഡപ്രകാരം പ്രായത്തിൽ ഇളവുകൾ അനുവദിക്കുന്നതാണ്. തിരഞ്ഞെടുക്കുന്നവർക്ക് 77840 മുതൽ 136520 രൂപ വരെ ശമ്പളമായി ലഭിക്കും. ഹൈക്കോടതിയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോർട്ടൽ വഴി ഓൺലൈനായി മാത്രമെ അപേക്ഷിക്കാനാകു.