AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Punjab & Sind Bank Recruitment: ജോലി നേടാം പഞ്ചാബ് & സിന്ധ് ബാങ്കിൽ; അവസരം പാഴാക്കരുത്! ഇപ്പോൾ തന്നെ അപേക്ഷിക്കൂ

Punjab And Sind Bank Job Alert: യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ punjabandsind.bank.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി 1000ലധികം തസ്തികകളിലേക്കുള്ള നിയമനമാണ് നടക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഏപ്രിൽ 20 വരെയാണ്.

Punjab & Sind Bank Recruitment: ജോലി നേടാം പഞ്ചാബ് & സിന്ധ് ബാങ്കിൽ; അവസരം പാഴാക്കരുത്! ഇപ്പോൾ തന്നെ അപേക്ഷിക്കൂ
Punjab & Sind Bank RecruitmentImage Credit source: DEV IMAGES/Moment/Getty Images
Neethu Vijayan
Neethu Vijayan | Edited By: TV9 Malayalam Desk | Updated On: 24 Apr 2026 | 11:08 AM

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ വൻ തൊഴിലവസരം. ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ punjabandsind.bank.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി 1000ലധികം തസ്തികകളിലേക്കുള്ള നിയമനമാണ് നടക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഏപ്രിൽ 20 വരെയാണ്.

ALSO READ: സിബിഎസ്ഇ പത്താം ക്ലാസ്‌ ഫലപ്രഖ്യാപനം ഇത്തവണ നേരത്തെയോ? എപ്പോള്‍ പ്രതീക്ഷിക്കാം?

യോഗ്യതാ മാനദണ്ഡം

ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഏതെങ്കിലും വിഷയത്തിൽ ബിരുദം‌ നേടിയവരായിരിക്കണം.

ഇന്ത്യൻ സർക്കാർ അംഗീകരിച്ച സർവകലാശാലയിൽ നിന്നോ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യതയിൽ നിന്നോ ആയിരിക്കണം ബിരുദം.

അപേക്ഷിക്കാനുള്ള സ്ഥാനാർത്ഥിയുടെ പ്രായപരിധി 20 നും 30 നും ഇടയിലാണ്.

എഴുത്തുപരീക്ഷ, സ്ക്രീനിംഗ്, അഭിമുഖം, അന്തിമ മെറിറ്റ് ലിസ്റ്റ്, പ്രാദേശിക ഭാഷയിലുള്ള പ്രാവീണ്യം, അന്തിമ തിരഞ്ഞെടുപ്പ് എന്നീ കടമ്പകൾ കഴിഞ്ഞാൽ മാത്രമെ ജോലി ലഭിക്കൂ. എഴുത്തുപരീക്ഷയിൽ 120 മാർക്കിന്റെ 120 ചോദ്യങ്ങൾ ഉൾപ്പെടുന്ന 2 മണിക്കൂർ പരീക്ഷയാണ്. ഓൺലൈൻ വഴി മാത്രമെ അപേക്ഷിക്കാനാകു.

എങ്ങനെ അപേക്ഷിക്കാം?

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

ആദ്യം ബാങ്കിന്റെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക.

അതിൽ ‘Recruitment’ അല്ലെങ്കിൽ ‘Careers’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ശേഷം ‘LBO Recruitment 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക.

ആവശ്യമായ വിവരങ്ങളും രേഖകളും അപ്‌ലോഡ് ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുക.

Follow Us