Kerala High Court Recruitment: സിവിൽ ജഡ്ജി നിയമനം: കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു, തീയതിയും വിവരങ്ങളും അറിയാം

Kerala High Court Civil Judge Recruitment 2026: മെയ് മാസം നാലാം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. നിലവിൽ 27 ഒഴിവുകളിലേക്കുള്ള നിയമനമാണ് നടക്കുന്നത്. സ്പെഷ്യൽ റിക്രൂട്ട്മെന്റ്, എൻ‌സി‌എ, റെഗുലർ എന്നിങ്ങനെയാണ് ഒഴിവുകളുള്ള തസ്തികകൾ. അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 35 വയസ് വരെയാണ്.

Kerala High Court Recruitment: സിവിൽ ജഡ്ജി നിയമനം: കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു, തീയതിയും വിവരങ്ങളും അറിയാം

Kerala High Court

Edited By: 

Arun Nair | Updated On: 24 Apr 2026 | 09:33 AM

വക്കീൽ പരീക്ഷ പാസായവർക്ക് കേരള ഹൈക്കോടതിയിൽ മികച്ച അവസരം. സിവിൽ ജഡ്ജിമാരുടെ നിയമനത്തിനായാണ് കേരള ഹൈക്കോടതി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) തസ്തികയിലെ 27 ഒഴിവുകൾ നികത്തുന്നതിനാണ് ഹൈക്കോടതി അപേക്ഷ ക്ഷണിച്ചത്.

വിദ്യാഭ്യാസ യോഗ്യതയും അഭിഭാ ഷകവൃത്തിയിൽ നിശ്ചിത കാലയളവ് പരിചയവുമുള്ളവർക്കും ഈ ഒഴുവിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം. മെയ് മാസം നാലാം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. നിലവിൽ 27 ഒഴിവുകളിലേക്കുള്ള നിയമനമാണ് നടക്കുന്നത്. സ്പെഷ്യൽ റിക്രൂട്ട്മെന്റ്, എൻ‌സി‌എ, റെഗുലർ എന്നിങ്ങനെയാണ് ഒഴിവുകളുള്ള തസ്തികകൾ.

ALSO READ: ജോലി നേടാം പഞ്ചാബ് & സിന്ധ് ബാങ്കിൽ; അവസരം പാഴാക്കരുത്! ഇപ്പോൾ തന്നെ അപേക്ഷിക്കൂ

സ്പെഷ്യൽ റിക്രൂട്ട്മെന്റിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് റഗുലർ തസ്തികകളിലേക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നവർക്ക് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച നിയമ ബിരുദവും കുറഞ്ഞത് മൂന്ന് വർഷത്തെ അഭിഭാഷക പ്രാക്ടീസും ആവശ്യമാണ്. നേരിട്ടുള്ള നിയമനത്തിന് അപേക്ഷിക്കുന്നവർക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഹാജരാക്കണം.

അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 35 വയസ് വരെയാണ്. എന്നാൽ, സംവരണ വിഭാ​ഗങ്ങൾക്ക് മാനദണ്ഡപ്രകാരം പ്രായത്തിൽ ഇളവുകൾ അനുവദിക്കുന്നതാണ്. തിരഞ്ഞെടുക്കുന്നവർക്ക് 77840 മുതൽ 136520 രൂപ വരെ ശമ്പളമായി ലഭിക്കും. ഹൈക്കോടതിയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോർട്ടൽ വഴി ഓൺലൈനായി മാത്രമെ അപേക്ഷിക്കാനാകു.

അറിഞ്ഞിരിക്കാൻ

ഒഴിവ്: സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ)

ഒഴിവുകളുടെ എണ്ണം- 27

യോഗ്യത: ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച നിയമ ബിരുദവും കുറഞ്ഞത് മൂന്ന് വർഷത്തെ അഭിഭാഷക പ്രാക്ടീസും

പ്രായപരിധി: 35 വയസ്, സംവരണ വിഭാ​ഗങ്ങൾക്ക് മാനദണ്ഡപ്രകാരം ഇളവുകൾ

ശമ്പളം: 77840 രൂപ മുതൽ 136520 രൂപ വരെ

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ