AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School Holiday: സംസ്ഥാനത്ത് ഇന്ന് അവധി കൂടുതല്‍ ജില്ലകളിലേക്ക്; റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ മാത്രമല്ല

Kerala School Holiday Updates 22-10-2025: കേരളത്തില്‍ ഇന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ മാത്രമല്ല അവധി. കൂടുതല്‍ ജില്ലകളില്‍ അവധി ആവശ്യം ഉയരുന്നുണ്ട്‌

Kerala School Holiday: സംസ്ഥാനത്ത് ഇന്ന് അവധി കൂടുതല്‍ ജില്ലകളിലേക്ക്; റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ മാത്രമല്ല
പ്രതീകാത്മക ചിത്രം Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 22 Oct 2025 05:42 AM

നത്ത മഴയ്ക്കുള്ള സാധ്യതയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് അവധി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുന്നു. ഇതുവരെയുള്ള അപ്‌ഡേറ്റുകള്‍ പ്രകാരം നാല് ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ടുള്ള ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ആദ്യം അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ മാത്രമല്ല ഇന്ന് അവധി. ഓറഞ്ച് അലര്‍ട്ടുള്ള പത്തനംതിട്ടയിലും ഒടുവില്‍ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അതിശക്തമായ മഴ ഇന്ന് പെയ്‌തേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വിവിധ ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളിലെ കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജുകളില്‍ അവധി അപേക്ഷ നിറയുകയാണ്.

ഓറഞ്ച് അലര്‍ട്ടുള്ള ആലപ്പുഴം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ കളക്ടര്‍മാരുടെ ഔദ്യോഗിക പേജുകളിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അവധി ആവശ്യപ്പെടുന്നത്. ഓറഞ്ച് അലര്‍ട്ടുള്ള പത്തനംതിട്ട ജില്ലയില്‍ അവധി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ആവശ്യം ഉന്നയിക്കുന്നത്.

യെല്ലോ അലര്‍ട്ടുള്ള തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അവധി ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ ഇതുവരെ നാല് ജില്ലകളില്‍ മാത്രമാണ് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചത്. ഇനി ഏതെങ്കിലും ജില്ലയില്‍ ഇന്ന് അവധി പ്രഖ്യാപിക്കുമോയെന്ന് വ്യക്തമല്ല. അവധി അപ്‌ഡേറ്റുകള്‍ അറിയുന്നതിന് ഔദ്യോഗിക സ്രോതസുകള്‍ മാത്രം പിന്തുടരുക.

Also Read: കനത്ത മഴ; ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, രാത്രി യാത്ര നിരോധിച്ചു

ഇടുക്കി

ഇടുക്കി ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 22) പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. റെഡ് അലര്‍ട്ട് കണക്കിലെടുത്താണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല.

പാലക്കാട്‌

റെഡ് അലര്‍ട്ട് കണക്കിലെടുത്ത് പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. എന്നാല്‍ റെസിഡന്‍ഷ്യല്‍ സൗകര്യമുള്ള സ്‌കൂളുകള്‍, കോളേജുകള്‍, നവോദയ വിദ്യാലയങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും.

മലപ്പുറം

റെഡ് അലര്‍ട്ടുള്ള മലപ്പുറം ജില്ലയിലും ഇന്ന് അവധിയായിരിക്കും. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകം. എന്നാല്‍ സ്‌കൂള്‍ ശാസ്ത്രമേളകള്‍, കലോത്സവങ്ങള്‍, നേരത്തെ തീരുമാനിച്ച പരീക്ഷകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയില്‍ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്‌ക്കെല്ലാം ഇന്ന് അവധിയാണ്. ഓറഞ്ച് അലര്‍ട്ട് കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.