Kerala Rain Holiday: നാളെയും സ്‌കൂളില്‍ പോകേണ്ട; ഒന്നല്ല, രണ്ടിടത്ത് അവധി
Kerala School College Holiday Tomorrow July 29 Updates: കുട്ടനാട് താലൂക്കിലെ മുട്ടാര്‍, തലവടി ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും, സുരക്ഷ മുന്‍നിര്‍ത്തി 15 സ്‌കൂളുകള്‍ക്കും നാളെ അവധി

Image for representation purpose only
ആലപ്പുഴ/പത്തനംതിട്ട : വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടനാട് താലൂക്കിലെ മുട്ടാര്‍, തലവടി ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. ഇന്ന് കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടുതലായതിനാലാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ നാളെ രണ്ട് പഞ്ചായത്തുകളില്‍ മാത്രമാകും അവധി.
അതേസമയം, പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധിയാണ്. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന ആറു സ്‌കൂളുകള്‍ക്കും, മറ്റ് 15 സ്‌കൂളുകള്‍ക്കുമാണ് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചത്. അവധിയുള്ള സ്‌കൂളുകളുടെ പേര് ചുവടെ.
ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍
- ഗവ.എൽ.പി.എസ്. ആലംതുരുത്തി
- സെന്റ് ജോൺസ് എൽ.പി.എസ്.മേപ്രാൽ
- ഗവ.എൽ.പി.എസ്, പടിഞ്ഞാറ്റുംചേരി
- എസ്എന്‍വി സ്‌കൂള്‍ സ്കൂൾ, തിരുമൂലപുരം
- ഗവ.എൽ.പി.എസ്. മുത്തൂര്‍
- എം. ടി എൽ പി സ്കൂൾ മുടിയൂർക്കോണം
അവധിയുള്ള മറ്റ് 15 സ്‌കൂളുകള്‍
- കാരക്കൽ എൽ.പി.സ്കൂൾ
- ഗവ.എൽ.പി.എസ്.മേപ്രാൽ
- സെന്റ് ജോൺസ് യൂ.പി.എസ്. മേപ്രാൽ
- സെന്റ് ജോർജ്ജ് യൂ.പി.എസ്.കടപ്ര
- സെന്റ് മേരീസ് എൽ.പി.ജി.എസ്, നിരണം
- ഗവ യുപിഎസ് മുകളടി
- എംടിഎല്‍പിഎസ് അമിച്ചകരി
- സിഎംഎസ്എല്‍പിഎസ് നെടുമ്പ്രം
- ഇഎല്‍പിഎസ് കൊച്ചാരിമുക്കം
- എസ്എന്‍ഡിപി എച്ച്എസ് പെരിങ്ങര
- സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വളഞ്ഞവട്ടം
- മാർ ബസേലിയോസ് എംഡി എല്‍പിഎസ് നിരണം.
- എംഡി എല്‍പിഎസ്, കോട്ടയില്‍, നിരണം
- ഗവ.എൽ.പി.എസ്.ചാത്തങ്കരി
- ഗവ. ന്യൂ എൽ.പി.എസ്, പാത്തങ്കരി