AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Holiday: പ്രാദേശിക അവധി പ്രഖ്യാപിച്ചു; ഇനി ധൈര്യമായി ഉത്സവം കൂടാം; ഓഫീസുകള്‍ക്കും അവധി

Kerala Local holiday updates: മാവേലിക്കല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഒക്ടോബര്‍ 16ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെട്ടിക്കോട്ട് ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ചാണ് വ്യാഴാഴ്ച അവധി

Kerala Holiday: പ്രാദേശിക അവധി പ്രഖ്യാപിച്ചു; ഇനി ധൈര്യമായി ഉത്സവം കൂടാം; ഓഫീസുകള്‍ക്കും അവധി
പ്രതീകാത്മക ചിത്രം Image Credit source: BERT.DESIGN/Moment/Getty Images
jayadevan-am
Jayadevan AM | Published: 11 Oct 2025 06:11 AM

മാവേലിക്കല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഒക്ടോബര്‍ 16ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെട്ടിക്കോട്ട് ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ചാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചത്. നേരത്തെ തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കന്നിമാസത്തിലെ ആയില്യമാണ് വെട്ടിക്കോട്ട് ആയില്യമായി ആചരിക്കുന്നത്. വിശ്വാസികള്‍ ഈ ദിനം ഏറെ പവിത്രമായാണ് കാണുന്നത്. കായംകുളം-പുനലൂര്‍ റോഡില്‍ കറ്റാനത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കേരളത്തിലെ ആദ്യത്തെ നാഗരാജ ക്ഷേത്രമായി കരുതുന്നു.

പരശുരാമനാണ് ഇവിടെ നാഗരാജാവിനെ പ്രതിഷ്ഠിച്ചതെന്നാണ് ഐതിഹ്യം. അസുരശില്‍പിയായ മയനെക്കൊണ്ട് പരശുരാമന്‍ വിഗ്രഹമുണ്ടാക്കിപ്പിക്കുകയും, തുടര്‍ന്ന് പ്രതിഷ്ഠിക്കുകയുമായിരുന്നുവെന്നാണ് വിശ്വാസം. വെട്ടിക്കോട്ട് എന്ന പേരിന് പിന്നിലും ഒരു കഥയുണ്ട്. പരശുരാമന്‍ മഴു ഉപയോഗിച്ച് മണ്ണ് വെട്ടിക്കൂട്ടുകയും തുടര്‍ന്ന് അതിന് മുകളില്‍ നാഗപ്രതിഷ്ഠ നടത്തുകയുമായിരുന്നുവെന്നാണ് വിശ്വാസം. വെട്ടിക്കോട്ട് എന്ന പേര് വന്നതും അങ്ങനെയാണെന്ന് വിശ്വസിക്കപ്പെടുന്നു.

Also Read: Vetticode Ayilyam: വെട്ടിക്കോട്ട് ആയില്യം; ഈ ഒരു കാര്യം ചെയ്താൽ ജീവിതം മാറും

അനന്തനാണ് പ്രധാന പ്രതിഷ്ഠ. ത്രിമൂര്‍ത്തി തേജസുകളുടെ സമന്വയം എന്ന സങ്കല്‍പ്പത്തിലാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. വെട്ടിക്കോട്ട് ആയില്യത്തില്‍ ഉച്ചയോടെ നാഗരാജാവിനെ സര്‍വാഭരണ വിഭൂഷിനതനായി എഴുന്നള്ളിക്കും. ഇല്ലത്തേക്കുള്ള ഈ എഴുന്നള്ളത്ത് ദര്‍ശിച്ചാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് സര്‍പ്പഭയം ഉണ്ടാകില്ലെന്ന് ഭക്തര്‍ പറയുന്നു.

ക്ഷേത്രത്തിലെ നിലവറ, തേവാരപ്പുര എന്നിവയും പ്രധാന ആരാധന കേന്ദ്രങ്ങളാണ്. ക്ഷേത്രദര്‍ശനം നടത്തുന്നവര്‍ നിലവറയും തേവാരപ്പുരയും സന്ദര്‍ശിച്ച് മടങ്ങണമെന്നാണ് വിശ്വാസം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഭക്തര്‍ ആയില്യം മഹോത്സവത്തിന് എത്താറുണ്ട്. പൂയം തൊഴലും പ്രധാനമാണ്. വര്‍ഷത്തില്‍ രണ്ട് തവണ മാത്രമാണ് പൂയം തൊഴല്‍ നടക്കുന്നത്. കന്നി, തുലാം മാസങ്ങളിലെ പൂയം നാളിലാണ് ഇത് നടത്തുന്നത്.