AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kalady Sankaracharya University : കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

Sree Sankaracharya University of Sanskrit Exam Updates : ബിഎ, എംഎ സംസ്കൃതം ജനറൽ പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

Kalady Sankaracharya University : കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു
Sree Sankaracharya Sanskrit UniversityImage Credit source: Social Media
jenish-thomas
Jenish Thomas | Updated On: 10 Oct 2025 16:37 PM

കൊച്ചി : കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല തിങ്കളാഴ്ച മുതൽ സംഘടിപ്പിക്കാനിരുന്നു പരീക്ഷകൾ മാറ്റിവെച്ചു. സംസ്കൃതം ജനറൽ യുജി, പിജി പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുകന്നത് സർവകലാശാല അറിയിപ്പ് നൽകി. സംസ്കൃതം ജനറൽ ബിഎ അഞ്ചാം സെമെസ്റ്റർ, സംസ്കൃതം ജനറൽ എംഎ ഒന്ന്, മൂന്ന് സെമെസ്റ്ററുകളുടെ പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല പരീക്ഷ ഇൻചാർജ് വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.

മാറ്റിവെച്ച ബിഎ അഞ്ചാം സെമെസ്റ്റർ പരീക്ഷകൾ

  1. ഒക്ടോബർ 15ന് നടത്താനിരുന്ന സംഖ്യ-യോഗ സിസ്റ്റം ഓഫ് ഫിലോസഫി
  2. ഒക്ടോബർ 17ന് നടത്താനിരുന്ന ഇൻട്രൊഡക്ഷൻ ടു ലിങ്കുസ്റ്റിക്സ്

മാറ്റിവെച്ച എംഎ ഒന്നാം സെമെസ്റ്റർ പരീക്ഷകൾ

  1. ഒക്ടോബർ 13ന് നടത്താനിരുന്ന എൻഷ്യൻ്റ് ഇന്ത്യൻ മെതെഡോളജിക്കൽ ഡിവൈസെസ്
  2. ഒക്ടോബർ 15ന് നടത്താനിരുന്ന വേദാസ്, വേദാന്ത ആൻഡ് വാദംഗാസ്
  3. ഒക്ടോബർ 17ന് നടത്താനിരുന്ന സാംസ്കൃത പൊയെടിക്സ്

മാറ്റിവെച്ച എംഎ മൂന്നാം സെമെസ്റ്റർ പരീക്ഷകൾ

  1. ഒക്ടോബർ 13ന് നടത്താനിരുന്ന വൈദികദർശനാസ്
  2. ഒക്ടോബർ 15ന് നടത്താനിരുന്ന ഇന്ത്യൻ സെമിയോട്ടിക്സ് II
  3.  ഒക്ടോബർ 17ന് നടത്താനിരുന്ന മാനുസ്ക്രിപ്റ്റോളജി

അതേസമയം നേരത്തെ മാറ്റിവെച്ച ബിഎ അഞ്ചാം സെമെസ്റ്റർ, എംഎഫ്എ ഒന്നാം സെമെസ്റ്റർ, എംഎ ഭരതനാട്യം ഒന്നാം സെമെസ്റ്റർ, എംഎ കംപാരിറ്റീവ് ലിട്രേച്ചർ മൂന്നാം സെമെസ്റ്റർ, എംഎ സംസ്കൃത വ്യാകരണ മൂന്നാം സെമെസ്റ്റർ, ഡിഎംഎം മൂന്നാം സെമെസ്റ്റർ പരീക്ഷകളുടെ പുതുക്കിയ തീയതികൾ സർവകലാശാല പുറത്ത് വിട്ടു. പരീക്ഷകളുടെ വിശദമായ ടൈം ടേബിൾ യുണിവേഴ്സിറ്റി വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.