5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Vetticode Ayilyam: വെട്ടിക്കോട്ട് ആയില്യം; ഈ ഒരു കാര്യം ചെയ്താൽ ജീവിതം മാറും

Vetticode Ayilyam Pooja: അന്നേദിവസം ആയില്യപൂജ സമർപ്പിക്കുന്നതിലൂടെ കുടുംബ ദുരിതങ്ങൾ, കലഹം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയെല്ലാം നീങ്ങും എന്നും വിശ്വാസങ്ങൾ പറയുന്നു. എണ്ണ , അർച്ചന എന്നിവ സമർപ്പിക്കുന്നതും നല്ലതാണ്.

Vetticode Ayilyam: വെട്ടിക്കോട്ട് ആയില്യം; ഈ ഒരു കാര്യം ചെയ്താൽ ജീവിതം മാറും
വെട്ടിക്കോട് നാഗരാജസ്വാമി ക്ഷേത്രം (Image Credits: Social Media)
Follow Us
neethu-vijayan
Neethu Vijayan | Updated On: 27 Sep 2024 23:02 PM

വെട്ടിക്കോട്ടു നാഗരാജ ക്ഷേത്രത്തിൽ കന്നി ആയില്യം (Vetticode Ayilyam Pooj) എന്നാൽ പേരുകേട്ടതാണ്. പണ്ട് പരശുരാമനാൽ പ്രതിഷ്ഠിതമായ ക്ഷേത്രമാണിത്. മഴുകൊണ്ട് മണ്ണ് വെട്ടി കൂട്ടി അതിനുമുകളിൽ നാഗപ്രതിഷ്ഠ നടത്തി എന്നാണ് ഐതീഹ്യവും വിശ്വാസങ്ങളിലും പറയുന്നത്. ആദിമൂല ശ്രീ നാഗരാജ ക്ഷേത്രമാണ് വെട്ടിക്കോട്. ത്രിമൂർത്തി ചൈതന്യസ്വരൂപനായ അനന്തൻ വസിക്കുന്ന ഇടം എന്നാണ് അറിയപ്പെടുന്നത്.

അതിനാൽ തന്നെ സർവാഭീഷ്ടങ്ങളും ഭഗവാൻ വേഗത്തിൽ സാധിച്ചു തരും എന്നാണ് വിശ്വാസം. വളരെ വേഗത്തിൽ ഫലം തരുമെന്നുള്ളതാണ് നാ​ഗങ്ങളെ പൂജിക്കുന്നതിലെ പ്രത്യേകത. കൂടാതെ നാഗദേവതകളുടെ അനുഗ്രഹത്താൽ നമുക്ക് ലഭിക്കുന്ന ധനവും സമ്പത്തും എന്നും നിലനിൽക്കും എന്ന വിശ്വസിക്കുന്നുണ്ട്. ജീവനുള്ള ദൈവമാണ് നാ​ഗങ്ങൾ എന്ന് വിശ്വസിക്കുന്നവരാണ് കൂടുതലും.

എന്നാൽ ആയില്യം പൂജയിൽ ക്ഷേത്ര ദർശന സമയത്ത് ഭഗവാൻ അനന്തനെ ദർശിച്ച ശേഷം നിലവറയും തേവാരപ്പുരയിലും തൊഴണം എന്നതാണ് രീതി. അന്നേദിവസം ആയില്യപൂജ സമർപ്പിക്കുന്നതിലൂടെ കുടുംബ ദുരിതങ്ങൾ, കലഹം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയെല്ലാം നീങ്ങും എന്നും വിശ്വാസങ്ങൾ പറയുന്നു. എണ്ണ , അർച്ചന എന്നിവ സമർപ്പിക്കുന്നതും നല്ലതാണ്.

ALSO READ: ഗോപുര വാതിലുകളിലൂടെ സൂര്യരശ്മികൾ കടക്കും; ഇക്കൊല്ലത്തെ രണ്ടാമത്തെ വിഷുവം ഇന്ന്; എന്താണ് വിഷുവം

നാഗങ്ങൾ അഭിഷേക പ്രിയരായതിനാൽ കന്നി ആയില്യ ദിനത്തിൽ കരിക്ക്, പാല്, പനിനീർ എന്നിവയാൽ അഭിഷേകം സമർപ്പിക്കുന്നത് കൂടുതൽ ഫലം നൽകുന്നു. പ്രാർഥനയുടെ പൂർണ ഫലപ്രാപ്തിക്കായി പുള്ളുവൻ പാട്ടുവഴിപാട് ഉത്തമമായ മാർ​ഗമാണ്. പിടിപ്പണ സമർപ്പണം, നൂറും പാലും എന്നീ വഴിപാടുകളും നാ​ഗരാജാവിന് നൽകുന്നു. മിക്ക നാ​ഗക്ഷേത്രങ്ങളിലും നൂറും പാലും തന്നെയാണ് വഴിപാടായി സമർക്കുന്നത്.

വെട്ടിക്കൊട്ടു നാഗരാജ ക്ഷേത്രത്തിൽ ഉച്ചക്ക് ശേഷം സർവാഭരണ വിഭൂഷിതനായി ഭഗവാൻ എഴുന്നള്ളുന്നത് കണ്ടു തൊഴുതു പ്രാർഥിക്കുന്നത് സർവൈശ്വര്യവും കൊണ്ടുവരുന്നു എന്നാണ് വിശ്വാസം. കദളിപ്പഴം, അപ്പം, അട, വെള്ളച്ചോറ്, പാൽപ്പായസം എന്നിവയിലേതെങ്കിലും നിവേദ്യമായി ഭഗവാന് സമർപ്പിക്കാവുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് എല്ലാ ഞായറാഴ്ചകളും വെട്ടിക്കൊട്ടു ക്ഷേത്രത്തിൽ പ്രധാനമാണ്.

ആലപ്പുഴ ജില്ലയിൽ കായംകുളം – പുനലൂർ പാതയിൽ കറ്റാനത്തിനടുത്താണ് വെട്ടിക്കോട്ട് നാഗരാജക്ഷേത്രം കുടികൊള്ളുന്നത്. തിങ്കൾ മുതൽ ശനി വരെ രാവിലെ ആറു മണിക്കാണ് ക്ഷേത്ര നട തുറക്കുക. ഞായറാഴ്ചയും ആയില്യ ദിവസവും നട തുറക്കുന്നത് രാവിലെ അഞ്ചിനും നട അടയ്ക്കുന്നത് ഉച്ചയ്ക്ക് ഒരു മണിക്കുമാണ്. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മണിക്ക് നട തുറന്ന് രാത്രി ഏഴരയ്ക്ക് നട അടയ്ക്കുകയും ചെയ്യും.

Latest News