Kerala Local Holiday: സ്‌കൂളുകള്‍ക്ക് ഇന്നും അവധി; പക്ഷേ, ഒരിടത്ത് മാത്രം

Kerala local holiday updates today 23-10-2025: സംസ്ഥാനത്ത് ഇന്ന് ഒരിടത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഇന്നത്തെ അവധി മഴ കാരണമല്ല. കേരളത്തിലെ ഇന്നത്തെ സ്‌കൂള്‍ അവധി വിശദാംശങ്ങള്‍ അറിയാം

Kerala Local Holiday: സ്‌കൂളുകള്‍ക്ക് ഇന്നും അവധി; പക്ഷേ, ഒരിടത്ത് മാത്രം

പ്രതീകാത്മക ചിത്രം

Published: 

23 Oct 2025 06:37 AM

പാലക്കാട്: അട്ടപ്പാടി അഗളി മുള്ളി ട്രൈബല്‍ ജിഎല്‍പി സ്‌കൂളിന് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്‌കൂള്‍ പ്രദേശത്ത് രണ്ട് ദിവസമായി പുലി സാന്നിധ്യമുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് നടപടി. അധ്യാപകരുടെ ക്വാര്‍ട്ടേഴ്‌സിന് അടുത്ത് വച്ച് ഒരു നായയെ കഴിഞ്ഞ ദിവസം പുലി പിടിച്ചെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് സ്‌കൂളിന് അവധി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ഏതാനും ദിവസം മുമ്പ് പാലക്കാട് കാഞ്ഞിരപ്പുഴയിലും പുലിയെ കണ്ടെത്തിയിരുന്നു. ഒരു വീടിന്റെ മറ്റത്തെത്തിയ പുലി വളര്‍ത്തു നായയെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് അട്ടപ്പാടി സ്‌കൂള്‍ പ്രദേശത്ത് പുലി ഉണ്ടെന്ന ആശങ്ക ഉയര്‍ന്നത്.

സംസ്ഥാനത്ത് ഇന്ന് മറ്റെവിടെയും അവധി പ്രഖ്യാപിച്ചിട്ടില്ല. ഇന്നലെ നാല് ജില്ലകളില്‍ അവധിയുണ്ടായിരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും, ഓറഞ്ച് അലര്‍ട്ടിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലുമാണ് ഇന്നലെ അവധി പ്രഖ്യാപിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ടോ, ഓറഞ്ച് അലര്‍ട്ടോ പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ അവധി പ്രഖ്യാപിക്കുന്ന പതിവ് ഇല്ല. എന്നാല്‍ ഇന്ന് അവധിയുണ്ടോയെന്ന് വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും സോഷ്യല്‍ മീഡിയയിലൂടെ ആരായുന്നുണ്ട്.

Also Read: kerala Holiday : വീണ്ടും അവധി വരുന്നു… നവംബർ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾ പ്രാദേശിക അവധി

പ്രാദേശിക അവധി

അതേസമയം, പരുമല പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നവംബര്‍ മൂന്നിന് മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും