AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Coconut Development Board Jobs: നാളികേര വികസന ബോർഡിൽ പുതിയ നിയമനം; കൊച്ചി ഓഫീസിൽ ഒഴിവുകൾ, യോഗ്യത എന്ത്?

Coconut Development Board Recruitment 2026: ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, അക്കൗണ്ട്‌സ് ഓഫീസർ, ഡെവലപ്‌മെന്റ് ഓഫീസർ, അസിസ്റ്റന്റ്, ഓഡിറ്റർ, ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫീസർ, സ്റ്റെനോഗ്രാഫർ, ഫീൽഡ് ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലോവർ ഡിവിഷൻ ക്ലർക്ക് (LDC) തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. തസ്തിക അനുസരിച്ച് ഉയർന്ന പ്രായപരിധി 27, 30, 35 അല്ലെങ്കിൽ 40 വയസ്സാണ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.

Coconut Development Board Jobs: നാളികേര വികസന ബോർഡിൽ പുതിയ നിയമനം; കൊച്ചി ഓഫീസിൽ ഒഴിവുകൾ, യോഗ്യത എന്ത്?
പ്രതീകാത്മക ചിത്രം Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 18 Nov 2026 | 09:09 AM

കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ നാളികേര വികസന ബോർഡ് (Coconut Development Board – CDB) ആസ്ഥാനത്ത് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചിയിൽ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇത് മികച്ചൊരു അവസരമാണ്. 35 ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. അതത് തസ്തികകൾക്ക് അനുസരിച്ച് അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം / ബിരുദാനന്തര ബിരുദം / ഡിപ്ലോമ എന്നിവയാണ് അടിസ്ഥാന യോഗ്യത.

ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, അക്കൗണ്ട്‌സ് ഓഫീസർ, ഡെവലപ്‌മെന്റ് ഓഫീസർ, അസിസ്റ്റന്റ്, ഓഡിറ്റർ, ജൂനിയർ ട്രാൻസ്‌ലേഷൻ ഓഫീസർ, സ്റ്റെനോഗ്രാഫർ, ഫീൽഡ് ഓഫീസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലോവർ ഡിവിഷൻ ക്ലർക്ക് (LDC) തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. തസ്തിക അനുസരിച്ച് ഉയർന്ന പ്രായപരിധി 27, 30, 35 അല്ലെങ്കിൽ 40 വയസ്സാണ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.

ALSO READ: നഴ്സിങ് പ്രവേശനം നേടാൻ ഇനിയും അവസരം! അഡ്മിഷൻ തീയതി നീട്ടി

ശമ്പളവും യോ​ഗ്യതയും അറിയാം

ഏഴാം ശമ്പള കമ്മീഷൻ (7th CPC) ശുപാർശ പ്രകാരം പേ ലെവൽ 2 മുതൽ 11 വരെയുള്ള ശമ്പള സ്കെയിലുകളിൽ, 19,900 രൂപ മുതൽ 2,08,700 രൂപ വരെയാണ് തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികളുടെ പ്രതിമാസ ശമ്പളം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയ്‌മെൻ്റ് ന്യൂസിൽ പരസ്യം വന്ന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ coconutboard.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് നവംബർ 21 മുതൽ ഡിസംബർ 21 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പ്ലസ് ടു മുതൽ പിജി യോഗ്യതയുള്ളവർക്ക് വരെയാണ് അവസരം.

ഉദ്യോഗാർത്ഥികൾ 300 രൂപ അപേക്ഷാ ഫീസായി ‘എസ്ബിഐ കളക്റ്റ്’ (SBI Collect) വഴി അടയ്ക്കണം. 300 രൂപയാണ് അപേക്ഷാ ഫീസ്. എന്നാൽ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, വനിതാ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് ഫീസിൽ ഇളവുണ്ട്. 13 ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികകളും അഞ്ച് ഫീൽഡ് ഓഫീസർ തസ്തികകളും കൂടാതെ അഡ്മിനിസ്‌ട്രേറ്റീവ്, കാർഷിക, സാങ്കേതിക മേഖലകളിലായി മറ്റ് നിരവധി ഒഴിവുകളും ഇതിൽ ഉൾപ്പെടുന്നു.

ഡെപ്യൂട്ടി ഡയറക്ടർ: ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ അല്ലെങ്കിൽ പ്ലാൻ്റ് സയൻസിൽ ബിരുദാനന്തര ബിരുദം.

അസിസ്റ്റന്റ് ഡയറക്ടർ: ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ അല്ലെങ്കിൽ പ്ലാൻ്റ് സയൻസിൽ ബിരുദാനന്തര ബിരുദം.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും.

അക്കൗണ്ട്സ് ഓഫീസർ: ICAI/ICMAI യോഗ്യത അല്ലെങ്കിൽ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള കൊമേഴ്സ് യോഗ്യതകൾ.

ഡെവലപ്മെൻ്റ് ഓഫീസർ: അഗ്രികൾച്ചർ അല്ലെങ്കിൽ ഹോർട്ടികൾച്ചറിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.

ഡെവലപ്മെൻ്റ് ഓഫീസർ (ടെക്നോളജി): ഫുഡ് പ്രോസസിങ്/ ഫുഡ് ടെക്നോളജിയിൽ ബി.ടെക് അല്ലെങ്കിൽ അനുബന്ധ യോഗ്യതയും പ്രവൃത്തിപരിചയവും.

അസിസ്റ്റൻ്റ്: ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും.

ഫീൽഡ് ഓഫീസർ: സയൻസ് വിഷയങ്ങളോടെ പ്ലസ് ടു, അഗ്രികൾച്ചർ അല്ലെങ്കിൽ ഹോർട്ടികൾച്ചറിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്.

ഡാറ്റ എൻട്രി ഓപ്പറേറ്റർ: ബിരുദവും നിർദിഷ്ട ഡാറ്റ എൻട്രി വേഗവും.

ലോവർ ഡിവിഷൻ ക്ലർക്ക്: പ്ലസ് ടുവും ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കുകൾ അല്ലെങ്കിൽ ഹിന്ദിയിൽ 30 വാക്കുകൾ എന്ന ടൈപ്പിങ് വേഗവും.

English Summary:

Coconut Development Board (CDB), under the Ministry of Agriculture and Farmers Welfare, Government of India, has released a recruitment notification dated 6 November 2026 for 35 Group A, B and C vacancies on a direct recruitment basis.

Follow Us