Kerala School Holiday: നാളെയും മറ്റന്നാളും അവധി; പക്ഷേ, എല്ലായിടത്തുമില്ല; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
Local holidays for educational institutions in these places in Kerala: പത്ത് ദിവസത്തെ അവധിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ നാളെ സ്‌കൂളിലെത്തും. ഓണാവധി വെട്ടിക്കുറയ്ക്കുമെന്ന തരത്തില്‍ നേരത്തെ വ്യാജപ്രചരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇത് തള്ളി മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തുകയും ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാവധിക്ക് ശേഷം സ്‌കൂളുകള്‍ നാളെ തുറക്കും. എന്നാല്‍ തൃശൂര്‍ താലൂക്കില്‍ നാളെ (സെപ്തംബര്‍ എട്ട്) ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും. പുലിക്കളിയോടനുബന്ധിച്ചാണ് തൃശൂര്‍ താലൂക്ക് പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. അതേസമയം, തൃശൂര്‍ ജില്ല മുഴുവന്‍ അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സംസ്ഥാനത്ത് ചൊവ്വാഴ്ചയും പ്രാദേശിക അവധിയുണ്ട്. ആറന്‍മുള ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് മറ്റന്നാള്‍ (സെപ്തംബര്‍ 9) പ്രാദേശിക അവധി അനുവദിച്ചത്. എന്നാല്‍ പൊതുപരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചതുപോലെ നടക്കും.
ഓണാവധി കഴിഞ്ഞു
പത്ത് ദിവസത്തെ അവധിക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ നാളെ സ്‌കൂളിലെത്തും. ഓണാവധി വെട്ടിക്കുറയ്ക്കുമെന്ന തരത്തില്‍ നേരത്തെ വ്യാജപ്രചരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇത് തള്ളി മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തുകയും ചെയ്തു. ഈയാഴ്ച തന്നെ ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും.
കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് സ്‌പെഷ്യല്‍ ക്ലാസുണ്ടാകും. അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടാഴ്ചയാണ് പഠനപിന്തുണ പരിപാടി നടപ്പിലാക്കുന്നത്. മിനിമം മാര്‍ക്ക് സമ്പ്രദായം അടുത്ത വര്‍ഷം പത്താം ക്ലാസിലേക്കും വ്യാപിപ്പിക്കും.
Also Read: AI Study tools: പരീക്ഷയ്ക്ക് പഠിക്കാൻ പാതി സമയം മതി, കൂടുതൽ സ്മാർട്ട് ടൂളുകൾ ഒരുക്കി എഐ
പുലിക്കളി നാളെ
സാംസ്‌കാരിക പൈതൃകം വിളിച്ചോതി തൃശൂരില്‍ നാളെ പുലിക്കളി നടക്കും. ഇത്തവണ ഒമ്പത് പുലിക്കളി സംഘങ്ങളാണ് പങ്കെടുക്കുന്നത്. നാളെ വൈകുന്നേരം 4.30ന് സ്വരാജ് റൗണ്ടില്‍ പുലിക്കളി ആരംഭിക്കും.