AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Plus One Admission 2026: പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പുറത്ത്; പ്രവേശനം എപ്പോൾ അവസാനിക്കും?

Kerala Plus One First Supplementary Result: അലോട്ട്‌മെൻ്റ് ലെറ്ററിലെ അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻ്റ് ലെറ്റർ അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻ്റ് എടുത്ത് അഡ്‌മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെൻ്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടുകയും വേണം. മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Kerala Plus One Admission 2026: പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പുറത്ത്; പ്രവേശനം എപ്പോൾ അവസാനിക്കും?
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 20 Jul 2026 | 11:28 AM

പ്ലസ് വൺ പ്രവേശനത്തിൻ്റെ ആദ്യ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് റിസൾട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. സംവിധാനത്തിൻ്റെ മുഖ്യഘട്ട അലോട്ട്മെൻ്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻ്റ് ഏകജാലക ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും സപ്ലിമെൻ്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാൻ 2026 ജൂലൈ 15 ന് വൈകിട്ട് അഞ്ച് മണി വരെ അവസരം നൽകിയിരുന്നു. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെൻറിന് പരിഗണിച്ചിട്ടുള്ളത്.

ഒന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം 2026 ജൂലൈ 20ന് (ഇന്ന്) രാവിലെ 10 മണി മുതൽ 2026 ജൂലൈ 22ന് വൈകിട്ട് നാല് മണി വരെയാണ് നടക്കുന്നത്. അലോട്ട്മെന്റ് വിവരങ്ങൾ https://hscap.kerala.gov.in/ എന്ന ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാം. അലോട്ട്മെൻ്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെൻ്റ് ലെറ്ററിലെ അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം ഹാജരാകണം.

ALSO READ: സിബിഎസ്ഇ 12–ാം ക്ലാസ് സപ്ലിമെൻ്ററി പരീക്ഷ അടുത്തു; വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത്

സർക്കുലർ പ്രകാരമുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും ഹാജരാകുമ്പോൾ കൈവശം ഉണ്ടായിരിക്കണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻ്റ് ലെറ്റർ അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻ്റ് എടുത്ത് അഡ്‌മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെൻ്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടുകയും വേണം. മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹയർസെക്കണ്ടറി അഡ്‌മിഷൻ വെബ്സൈറ്റിൽ ലെ Candidate Login-MRSലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.

അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന ലെറ്ററിലെ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻ്റ് ലെറ്റർ അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻ്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെൻ്റ് ലഭിക്കുന്നവർ ജൂലൈ 22 ന് വൈകിട്ട് 4 ന് മുൻപായി സ്ഥിരപ്രവേശനം നേടണം. തുടർ അലോട്ട്മെൻ്റുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ 2026 ജൂലൈ 23 ന് https://hscap.kerala.gov.in/ എന്ന ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാ ഫലം

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫലം ഔദ്യോ​ഗിക വെബ്സൈറ്റുകളിലൂടെ പരിശോധിക്കാവുന്നതാണ്. സ്കോർ മെച്ചപ്പെടുത്തുന്നതിനായി ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഡിജിലോക്കർ വഴിയും ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നിവയിലൂടെയും മാർക്ക് ലിസ്റ്റുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ വർഷം മുതൽ രണ്ട് ബോർഡ് പരീക്ഷാ സമ്പ്രദായം അവതരിപ്പിച്ചത്.

English summary:

Kerala HSCAP First Supplementary Allotment Result has been officially published. Check your allotment status online, view the last date for school joining, and get the list of required documents here.

Follow Us