Kerala Plus One Admission: സമയം വൈകരുത്! പ്ലസ് വൺ പ്രവേശനം ഇന്ന് അവസാനിക്കും; വിദ്യാർത്ഥികൾ അറിയേണ്ടത്
Kerala Plus One Admission 2026: സമയം വൈകിയാൽ ലഭിച്ച അലോട്ട്മെന്റ് റദ്ദാകാൻ സാധ്യതയുള്ളതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സമയം കളയാതെ തന്നെ എത്രയും വേഗം പ്രവേശനം ഉറപ്പിക്കേണ്ടതാണ്. അലോട്ട്മെൻ്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെൻ്റ് ലെറ്ററിലെ അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.
പ്ലസ് വൺ പ്രവേശനത്തിൻ്റെ ആദ്യ സപ്ലിമെൻ്ററി അലോട്ട്മെൻ്റ് റിസൾട്ട് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഇന്ന് വൈകുന്നേരത്തിനകം ബന്ധപ്പെട്ട സ്കൂളുകളിലെത്തി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. സമയം വൈകിയാൽ ലഭിച്ച അലോട്ട്മെന്റ് റദ്ദാകാൻ സാധ്യതയുള്ളതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സമയം കളയാതെ തന്നെ എത്രയും വേഗം പ്രവേശനം ഉറപ്പിക്കേണ്ടതാണ്. ഒന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂലൈ 20ന് രാവിലെ 10 മണി മുതൽ 2026 ജൂലൈ 22ന് (ഇന്ന്) വൈകിട്ട് നാല് മണി വരെയുള്ള സമയ പരിധിയ്ക്കുള്ളിലാണ് നടത്തുന്നത്.
അലോട്ട്മെൻ്റ് വിവരങ്ങൾ (https://hscap.kerala.gov.in/) ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. അലോട്ട്മെൻ്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെൻ്റ് ലെറ്ററിലെ അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻ്റ് ലെറ്റർ അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻ്റ് എടുത്ത് അഡ്‌മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെൻ്റ് ലഭിക്കുന്നവർ ഫീസടച്ച് സ്‌ഥിരപ്രവേശനം നേടുകയും വേണം.
സ്കൂളിൽ ഹാജരാക്കേണ്ട പ്രധാന രേഖകൾ
അലോട്ട്മെന്റ് ലെറ്റർ (Allotment Letter Printout)
എസ്എസ്എൽസി / പത്താം ക്ലാസ് മാർക്ക് ലിസ്റ്റ് (Original SSLC Mark List)
ടിസി (Transfer Certificate – TC)
കോൺഡക്ട് സർട്ടിഫിക്കറ്റ് (Conduct Certificate)
ജാതി / ബോണസ് പോയിന്റ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (Reservation / Bonus Point Certificates)
പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ
സ്‌കോൾ-കേരള പ്ലസ് വൺ പ്രവേശനം
സ്‌കോൾ-കേരള (ഓപ്പൺ സ്കൂൾ) മുഖേന നടത്തുന്ന 2026-28 ഹയർ സെക്കണ്ടറി കോഴ്സുകളിലേക്ക് ഒന്നാം വർഷ പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം. ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിലേക്കാണ് പ്രവേശനം. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.
ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ 22 (ഇന്ന്) മുതൽ ആരംഭിക്കും. താല്പര്യമുള്ളവർക്ക് ഓഗസ്റ്റ് 14 വരെ പിഴയില്ലാതെ അപേക്ഷിക്കാം. ഓഗസ്റ്റ് 31 വരെ 60 രൂപ പിഴയോടെ അപേക്ഷ സ്വീകരിക്കും. അപേക്ഷകൾ www.scolekerala.org വഴി ഓൺലൈനായി സമർപ്പിക്കണം. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം രണ്ട് ദിവസത്തിനകം ആവശ്യമായ രേഖകൾ സഹിതമുള്ള അപേക്ഷ ബന്ധപ്പെട്ട ജില്ലാകേന്ദ്രങ്ങളിൽ നേരിട്ടോ സ്പീഡ് പോസ്റ്റ്/രജിസ്റ്റേർഡ് പോസ്റ്റ് വഴിയോ സമർപ്പിക്കണം. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കില്ല.
English summary:
Kerala plus one admission 2026 Process Closes Today Evening 4pm. Here is Everything Students must know about admission. Also scole kerala plus one admission 2026 online applications open from july 22.