AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Plus One First Allotment 2025: പ്ലസ് വൺ ഫസ്റ്റ് അലോട്ട്മെൻറ് നാളെ; അഡ്മിഷൻ ജൂൺ 3 മുതൽ 5 വരെ

Kerala Plus One First Allotment 2025 Date: പ്രവേശന യോഗ്യത നേടിയ വിദ്യാർഥികൾ കാൻഡിഡേറ്റ് ലോഗിനിൽ നിന്നും കിട്ടുന്ന രണ്ട് പേജുള്ള അലോട്ടമെൻറ് ലെറ്ററും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായാണ് സ്‌കൂളിൽ ഹാജരാകേണ്ടത്.

Kerala Plus One First Allotment 2025: പ്ലസ് വൺ ഫസ്റ്റ് അലോട്ട്മെൻറ് നാളെ; അഡ്മിഷൻ ജൂൺ 3 മുതൽ 5 വരെ
പ്രതീകാത്മക ചിത്രം Image Credit source: PTI
Nandha Das
Nandha Das | Updated On: 01 Jun 2025 | 10:57 AM

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻ്റ് നാളെ പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റിൽ പ്രവേശന യോഗ്യത നേടുന്ന വിദ്യാർഥികൾക്ക് ജൂണ്‍ മൂന്നിന് രാവിലെ പത്ത് മണി മുതല്‍ ജൂണ്‍ അഞ്ചിന് വൈകീട്ട് അഞ്ച് മണി വരെ പ്രവേശനം തേടാം. ഇതോടൊപ്പം മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കുന്നതാണ്.

പ്രവേശന യോഗ്യത നേടിയ വിദ്യാർഥികൾ കാൻഡിഡേറ്റ് ലോഗിനിൽ നിന്നും കിട്ടുന്ന രണ്ട് പേജുള്ള അലോട്ടമെൻറ് ലെറ്ററും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായാണ് സ്‌കൂളിൽ ഹാജരാകേണ്ടത്. അലോട്ട്മെൻറ് ലെറ്ററിൻ്റെ ആദ്യ പേജിൽ, ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങൾ നൽകി വിദ്യാർത്ഥിയും രക്ഷകർത്താവും ഒപ്പ് വച്ചിരിക്കണം. തെറ്റായ വിവരങ്ങൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച അലോട്ടുമെന്റുകൾ നിരസിക്കപ്പെടും.

ഉയർന്ന ഓപ്ഷൻ പ്രതീക്ഷിക്കുന്നവരാണെങ്കിൽ താൽക്കാലിക അഡ്മിഷൻ തേടാം. ഇവരിൽ നിന്നും ഫീസ് ഈടാക്കില്ല. താത്കാലിക പ്രവേശനം നേടുന്നവരുടെയും അസ്സൽ സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ വാങ്ങി സൂക്ഷിക്കുന്നതാണ്. ഉയർന്ന ഓപ്ഷൻ ലഭിച്ച് സ്കൂൾ മാറിപ്പോകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് അവരുടെ സർട്ടിഫിക്കറ്റുകൾ തിരികെ നൽകും. ഉയർന്ന ഓപ്ഷൻ പ്രതീക്ഷിക്കാത്ത, അഡ്മിഷൻ സ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും ഉയർന്ന ഓപ്ഷനുകൾ റദ്ധാക്കുന്നതിനുള്ള അപേക്ഷ എഴുതി വാങ്ങുന്നതാണ്. ഒന്നാം ഓപ്ഷനിൽ അലോട്ടമെൻ്റ് ലഭിച്ച വിദ്യാർത്ഥികൾ നിർബന്ധമായും അഡ്‌മിഷൻ സ്ഥിരപ്പെടുത്തേണ്ടതുണ്ട്.

ALSO READ: സൈറ്റ് ഹാങ്ങായാലും ഇന്റർനെറ്റ് ഇല്ലെങ്കിലും ഒറ്റ മെസ്സേജിൽ സിപിളായി പ്ലസ് വൺ ഫലമറിയാം

അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾ ജൂൺ 5ന് വൈകീട്ട് അഞ്ച് മണിക്ക് ഉള്ളിൽ പെർമനൻ്റായോ താൽക്കാലികമായോ അഡ്മിഷൻ തേടണം. അല്ലാത്ത പക്ഷം വിദ്യാർത്ഥികളെ തുടർന്നുളള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. അതേസമയം, പ്ലസ് വൺ പ്രവേശനത്തിനായുളള ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്‌മെന്റ് മെയ് 24നാണ് പ്രസിദ്ധീകരിച്ചത്. രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂൺ 10നും മൂന്നാമത്തെ അലോട്ട്‌മെന്റ് ജൂൺ 16നും പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്മെന്റുകൾ പൂർത്തീകരിച്ച് പ്ലസ്‍ വൺ ക്ലാസ്സുകൾ ജൂൺ 18ന് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Follow Us