Kerala PSC Exam Postponed: ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്, ഈ തസ്തികകളിലെ പിഎസ്‌സി പരീക്ഷ മാറ്റിവച്ചു
Kerala Public Service Commission postpones some exams scheduled for September 16: വനിതാ ശിശു വികസന വകുപ്പില്‍ ഫീമെയില്‍ കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് നാളെ നടക്കാനിരുന്ന ഒഎംആര്‍ പരീക്ഷ മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു. പുതിയ പരീക്ഷാത്തീയതി പിന്നീട് അറിയിക്കും
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പില്‍ ഫീമെയില്‍ കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് നാളെ (സെപ്തംബര്‍ 16) നടക്കാനിരുന്ന ഒഎംആര്‍ പരീക്ഷ മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു. പുതിയ പരീക്ഷാത്തീയതി പിന്നീട് അറിയിക്കും. 586/2024, 647/2024, 648/2024, 45/2025, 46/2025 എന്നീ കാറ്റഗറി നമ്പറുകളിലെ പരീക്ഷയാണ് മാറ്റിവച്ചത്.
അതേസമയം, വയനാട് ജില്ലയില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി (കാറ്റഗറി നമ്പര്‍ 743/2024) തസ്തികയിലേക്ക് സെപ്തംബര്‍ 17ന് എന്‍ഡ്യൂറന്‍സ് ടെസ്റ്റ് നടത്തും. രാവിലെ അഞ്ചിന് കണ്ണൂര്‍ പയ്യാമ്പലത്തെ കോണ്‍ക്രീറ്റ് ബ്രിഡ്ജിന് സമീപത്താണ് ടെസ്റ്റ് നടത്തുന്നത്. പാലക്കാട് ജില്ലയിലെ ടെസ്റ്റ് 16, 17 തീയതികളില്‍ നടത്തും. മലമ്പുഴ-കഞ്ചിക്കോട് റോഡിലാണ് ടെസ്റ്റ് നടത്തുന്നത്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ എന്‍ഡ്യൂറന്‍സ് ടെസ്റ്റും ഇതേ തീയതികളില്‍ തന്നെയാണ്. മലപ്പുറം കോട്ടക്കല്‍ പുത്തീര്‍ ബൈപാസ് ജങ്ഷന്‍ കേന്ദ്രത്തിലാണ് ടെസ്റ്റ്. കോട്ടക്കല്‍ പുത്തൂര്‍ ജിഎംഎല്‍പി സ്‌കൂളില്‍ ഉദ്യോഗാര്‍ത്ഥികള്‍ എത്തിച്ചേരണം. എന്‍ഡ്യുറന്‍സ് ടെസ്റ്റുമായി ബന്ധപ്പെട്ട് റോഡില്‍ ഗതാഗത തടസമുണ്ടാകാം. പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് പിഎസ്‌സി നിര്‍ദ്ദേശിച്ചു.




മത്സ്യഫെഡ് ഓപ്പറേറ്റര്‍ ഗ്രേഡ് മൂന്ന് (പാര്‍ട്ട് ഒന്ന്, മൂന്ന്) തസ്തികയിലേക്ക് 19ന് പരീക്ഷ നടക്കും. രാവിലെ ഏഴ് മുതല്‍ പരീക്ഷ ആരംഭിക്കും. പ്രസ്മാന്‍, പവര്‍ ലാന്‍ട്രി അറ്റന്‍ഡര്‍, ഡഫേദര്‍, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, ബോട്ട്കീപ്പര്‍, ആയ, മേസണ്‍ തസ്തികകളിലേക്ക് 20നാണ് പരീക്ഷ നടത്തുന്നത്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.20 വരെയാകും ഈ പരീക്ഷകള്‍. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ട്രേഡ്‌സ്മാന്‍-പോളിമര്‍ ടെക്‌നോളജി തസ്തികയിലേക്ക് 22ന് പരീക്ഷ നടക്കും. രാവിലെ ഏഴ് മുതല്‍ പരീക്ഷ ആരംഭിക്കും.