Kerala PSC: മാറ്റിവെച്ച പരീക്ഷകള്‍ക്കും, ഡിഗ്രി മെയിന്‍സിനും തയ്യാറെടുക്കാം; നവംബറില്‍ ‘എക്‌സാം മേള’

Kerala PSC November Exam Calendar 2026: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നവംബറില്‍ നടത്തുന്നത് നിരവധി പരീക്ഷകള്‍. ഓഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ മാറ്റിവെച്ച ചില പരീക്ഷകളടക്കം നവംബറില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന ഡിഗ്രി മെയിന്‍സിലെ ചില പരീക്ഷകളും നവംബറിലാണ് നടക്കുന്നത്.

Kerala PSC: മാറ്റിവെച്ച പരീക്ഷകള്‍ക്കും, ഡിഗ്രി മെയിന്‍സിനും തയ്യാറെടുക്കാം; നവംബറില്‍ എക്‌സാം മേള

കേരള പിഎസ്‌സി നവംബര്‍ പരീക്ഷകള്‍

Updated On: 

31 Oct 2026 | 05:25 PM

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) നവംബറില്‍ നടത്തുന്നത് നിരവധി പരീക്ഷകള്‍. ഓഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ മാറ്റിവെച്ച ചില പരീക്ഷകളടക്കം നവംബറില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന ഡിഗ്രി മെയിന്‍സിലെ ചില പരീക്ഷകളും നവംബറിലാണ് നടക്കുന്നത്. മാറ്റിവെച്ച പരീക്ഷകളില്‍ ഓഗസ്ത് നാലിന് നടക്കേണ്ടിയിരുന്ന ഇന്‍സ്ട്രക്ടര്‍ (ബുക്ക് ബൈന്‍ഡിങ്), ബൈന്‍ഡര്‍ എന്നീ പരീക്ഷകളും, ഓഗസ്ത് അഞ്ചിന് നടത്താനിരുന്ന ലെക്ചറര്‍ ഇന്‍ ഡാന്‍സ് (കേരള നടനം), ഡ്രഗ്‌സ് കണ്‍ട്രോള്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് പരീക്ഷകളും ഓഗസ്ത് ആറിന് നടക്കേണ്ടിയിരുന്ന ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ റിസപ്ഷനിസ്റ്റ് തസ്തികയിലെ പരീക്ഷയും നവംബറില്‍ നടത്തും.

നേരത്തെ ഓഗസ്ത് 10-ന് ഷെഡ്യൂള്‍ ചെയ്ത സോയില്‍ സര്‍വേ ആന്‍ഡ് കണ്‍സര്‍വേഷനില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓഗസ്ത് 19-ലെ സ്യൂവിങ് ടീച്ചര്‍ (ഹൈ സ്‌കൂള്‍), ഓഗസ്ത് 22-ലെ ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ്, സെപ്തംബര്‍ 14-ലെ ഡിഗ്രി മെയിന്‍സ് (അസിസ്റ്റന്റ് ജെയിലര്‍ ഗ്രേഡ് 1/സൂപ്രണ്ട് സബ് ജയില്‍/ഓപ്പണ്‍ പ്രിസണ്‍ സൂപ്പര്‍വൈസര്‍ തുടങ്ങിയവ), സെപ്തംബര്‍ 28-ലെ ഡിഗ്രി മെയിന്‍സ് (എക്‌സൈസ് ഇന്‍സ്‌പെക്ടര്‍) പരീക്ഷകളും നവംബറില്‍ നടത്തും.

നവംബറിലെ ചില പരീക്ഷകള്‍

  • നവംബര്‍ മൂന്ന്: ഇന്‍സ്ട്രക്ടര്‍ (ബുക്ക് ബൈന്‍ഡിങ്), ബൈന്‍ഡര്‍
  • നവംബര്‍ നാല്: ലെക്ചറര്‍ ഇന്‍ ഡാന്‍സ് (കേരള നടനം), ഡ്രഗ്‌സ് കണ്‍ട്രോള്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്
  • നവംബര്‍ അഞ്ച്: ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ റിസപ്ഷനിസ്റ്റ്
  • നവംബര്‍ ആറ്: സോയില്‍ സര്‍വേ ആന്‍ഡ് കണ്‍സര്‍വേഷനില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍
  • നവംബര്‍ 10: ഇറിഗേഷനില്‍ ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍
  • നവംബര്‍ 11: ഡിഗ്രി മെയിന്‍സ് (അസിസ്റ്റന്റ് ജെയിലര്‍ ഗ്രേഡ് 1/സൂപ്രണ്ട് സബ് ജയില്‍/ഓപ്പണ്‍ പ്രിസണ്‍ സൂപ്പര്‍വൈസര്‍ തുടങ്ങിയവ)
  • നവംബര്‍ 12: കയര്‍ഫെഡില്‍ ജനറല്‍ മാനേജര്‍, റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡില്‍ ജനറല്‍ വര്‍ക്ക്/ടാപ്പിങ് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് സര്‍വീസസില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍
  • നവംബര്‍ 17: ഡിഗ്രി മെയിന്‍സ് (എക്‌സൈസ് ഇന്‍സ്‌പെക്ടര്‍)
  • നവംബര്‍ 18: ട്രേഡ്‌സ്മാന്‍ ഇന്‍സ്ട്രുമെന്റ് ടെക്‌നോളജി
  • നവംബര്‍ 19: ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ പ്ലബര്‍, സ്യൂവിങ് ടീച്ചര്‍
    നവംബര്‍ 21: ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ്
  • നവംബര്‍ 24: പിന്നാക്കവര്‍ഗ വികസന കോര്‍പറേഷനില്‍ അസിസ്റ്റന്റ് മാനേജര്‍, പ്രിന്റിങില്‍ ടെക്‌നീഷ്യന്‍
  • നവംബര്‍ 25: പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍
  • നവംബര്‍ 26: അഗ്രികള്‍ച്ചര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ മെക്കാനിക്ക്
  • നവംബര്‍ 27: ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷനില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍

Also Read: Kerala PSC: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള തസ്തികകളില്‍ തീരുമാനം; പ്രധാനപ്പെട്ട തസ്തികകളുടെ ചുരുക്കപ്പട്ടികയ്ക്കും സാധ്യതാപ്പട്ടികയ്ക്കും പിഎസ്‌സി അംഗീകാരം

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎസ്‌സിയുടെ www.keralapsc.gov.in ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരീക്ഷയുടെ സിലബസ് അടക്കമുള്ള വിശദാംശങ്ങള്‍ പരിശോധിക്കാം. ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ അഡ്മിറ്റ് കാര്‍ഡ് ലഭിക്കും.

English Summary

Kerala Public Service Commission (PSC) has scheduled several postponed and new exams for November. This includes rescheduled tests from August and September, along with important Degree Level Mains exams. Key exams featured in the timetable are for positions like Assistant Jailer, Excise Inspector, and Assistant Surgeon. Candidates can download their admit cards and check the syllabus from the official Kerala PSC website.

Loading...
Unable to load recommendations.
Follow Us
Related Stories
UGC NET 2026 Registration: യുജിസി നെറ്റ് ഡിസംബർ 2026 രജിസ്ട്രേഷൻ: അവസാന തീയതി ഇന്ന്, ഇതുവരെ അപേക്ഷിക്കാത്തവർ അറിയാൻ
CBSE Class 10 Board Exam: പത്താം ക്ലാസ് ബോർഡ് പരീക്ഷ; 2028 മുതൽ പുതിയ മാറ്റങ്ങളുമായി സിബിഎസ്ഇ
RRB NTPC Job Vacancy: റെയിൽവേയിൽ വൻ തൊഴിലവസരം; 3,548 തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
UGC NET Dec 2026: യുജിസി നെറ്റിന് ഇതുവരെ അപേക്ഷിച്ചില്ലേ? സമയപരിധി നീട്ടി
Degree Students Apprenticeship Programme: ഡിഗ്രി വിദ്യാർഥികൾക്ക് അപ്രൻ്റീസ്ഷിപ്പ്, മാസം 12000-നും മുകളിൽ
Kerala PSC: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള തസ്തികകളില്‍ തീരുമാനം; പ്രധാനപ്പെട്ട തസ്തികകളുടെ ചുരുക്കപ്പട്ടികയ്ക്കും സാധ്യതാപ്പട്ടികയ്ക്കും പിഎസ്‌സി അംഗീകാരം
മുഖസൗന്ദര്യത്തിന് വേറെന്ത് വേണം? പപ്പായ ഉണ്ടല്ലോ
ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
നാരങ്ങ കൈപ്പ് വരാതെ സൂക്ഷിക്കാൻ വെളിച്ചെണ്ണ? ചെയ്യേണ്ടത്
​ഗംഭീര ലുക്കും 169 KM റേഞ്ചും - യമഹയുടെ ഇ.വി
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?