PSC Store Keeper Exam 2025: സ്റ്റോര്‍ കീപ്പര്‍ പരീക്ഷയ്ക്ക് രണ്ടാഴ്ച മാത്രം, ഹാള്‍ ടിക്കറ്റെത്തി

Kerala psc store keeper, theatre assistant hall ticket: ഒക്ടോബര്‍ 16നാണ് പരീക്ഷ. കേരള സ്റ്റേറ്റ് പോള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവയിലെ സ്റ്റോര്‍ കീപ്പര്‍ തസ്തികയിലേക്കാണ് പരീക്ഷ നടത്തുന്നത്. മെയിന്‍ പരീക്ഷയായതുകൊണ്ട് കണ്‍ഫര്‍മേഷന്‍ കൊടുക്കേണ്ടതില്ല

PSC Store Keeper Exam 2025: സ്റ്റോര്‍ കീപ്പര്‍ പരീക്ഷയ്ക്ക് രണ്ടാഴ്ച മാത്രം, ഹാള്‍ ടിക്കറ്റെത്തി

പ്രതീകാത്മക ചിത്രം

Published: 

29 Sep 2025 | 08:26 PM

കേരള പിഎസ്‌സി വിവിധ വകുപ്പുകളിലേക്ക് നടത്തുന്ന സ്റ്റോര്‍ കീപ്പര്‍ മെയിന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലെത്തി. ഒക്ടോബര്‍ 16നാണ് പരീക്ഷ. കേരള സ്റ്റേറ്റ് പോള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവയിലെ സ്റ്റോര്‍ കീപ്പര്‍ തസ്തികയിലേക്കാണ് പരീക്ഷ നടത്തുന്നത്. മെയിന്‍ പരീക്ഷയായതുകൊണ്ട് കണ്‍ഫര്‍മേഷന്‍ കൊടുക്കേണ്ടതില്ല. 90 മിനിറ്റാണ് പരീക്ഷയുടെ ദൈര്‍ഘ്യം. 100 മാര്‍ക്കിലാണ് പരീക്ഷ നടത്തുന്നത്. സിലബസ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ആയുര്‍വേദ കോളേജിലെ തിയേറ്റര്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പരീക്ഷയും അന്നാണ്. ഈ തസ്തികയുടെ അഡ്മിറ്റ് കാര്‍ഡും ഇപ്പോള്‍ ലഭ്യമാണ്. 9,190-15,780 ആണ്‌ കേരള സ്റ്റേറ്റ് പോള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിലെ സ്‌റ്റോര്‍ കീപ്പറുടെ പേ സ്‌കെയില്‍.

18000-41500 ആണ്‌ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിലെ സ്‌റ്റോര്‍ കീപ്പറുടെ പേ സ്‌കെയില്‍. തിയേറ്റര്‍ അസിസ്റ്റന്റ് തസ്തികയിലെ പേ സ്‌കെയില്‍ 24,400-55,200 ആണ്.

Also Read: Kerala Devaswom Jobs: ഇനിയും നോക്കിയിരുന്നാല്‍ കൈവിടുന്നത് ദേവസ്വത്തിലെ വലിയ അവസരങ്ങള്‍; അപേക്ഷാത്തീയതി അവസാനിക്കുന്നു

അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് വണ്‍ ടൈം രജിസ്‌ട്രേഷന്‍ ലോഗിന്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കി പ്രൊഫൈലിലെത്തുക. പരീക്ഷയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമായിരിക്കും.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ