Railway recruitment 2025: പത്താം ക്ലാസും ഐടിഐയും മതി, റെയിൽവേയിൽ അപ്രന്റീസ് ആകാം
Railway Apprentice Recruitment 2025: ഒരു അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ മെട്രിക്കുലേഷൻ/പത്താം ക്ലാസ് പരീക്ഷയോ തത്തുല്യമായ യോഗ്യതയോ പാസ്സായിരിക്കണം.
Railway JobsImage Credit source: PTI
തിരുവനന്തപുരം: ഈസ്റ്റ് സെൻട്രൽ റെയിൽവേ (ECR) യിൽ 1149 ഒഴിവുകളിലേക്ക് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസും ITI-യും പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ആണ്.
അപേക്ഷിക്കാനുള്ള യോഗ്യതകൾ
- ഒരു അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ മെട്രിക്കുലേഷൻ/പത്താം ക്ലാസ് പരീക്ഷയോ തത്തുല്യമായ യോഗ്യതയോ പാസ്സായിരിക്കണം.
- നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (NCVT) അല്ലെങ്കിൽ NCVT/SCVT നൽകുന്ന ബന്ധപ്പെട്ട ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (ITI) ഉണ്ടായിരിക്കണം.
- പ്രായപരിധി 24 വയസ്സിൽ താഴെയായിരിക്കണം. സംവരണ വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവുകൾ ലഭിക്കും.
- അപേക്ഷകരുടെ യോഗ്യത പരീക്ഷകളിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിശ്ചിത തുക സ്റ്റൈപ്പന്റായി ലഭിക്കും. അപേക്ഷാ ഫീസ് ജനറൽ/OBC/EWS വിഭാഗങ്ങൾക്ക് 100 രൂപയാണ്, എന്നാൽ മറ്റ് വിഭാഗക്കാർക്ക് അപേക്ഷ സൗജന്യമാണ്.
- കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://ecr.indianrailways.gov.in/