Kerala Rain Holiday: ഇന്ന് അവധി എത്ര ജില്ലകളില്‍? പരീക്ഷകള്‍ക്ക് മാറ്റമുണ്ടോ?
Kerala School Holiday Updates Today August 19: അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ, കിന്റര്‍ഗാര്‍ട്ടണ്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസ എന്നിവയ്ക്കാണ് അവധി ബാധകം. ജില്ലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത് പാലക്കാട് ജില്ലയില്‍ മാത്രം. എന്നാല്‍ കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവയ്ക്ക് പാലക്കാട് ഇന്ന് (ഓഗസ്ത് 19) അവധി ബാധകമല്ല. അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ, കിന്റര്‍ഗാര്‍ട്ടണ്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസ എന്നിവയ്ക്കാണ് അവധി ബാധകം. ജില്ലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. വിവിധയിടങ്ങളില്‍ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വിലയിരുത്തലിലാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. കോളേജുകള്‍ക്കൊപ്പം, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, നവോദയ വിദ്യാലയങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല.
Also Read: Onam Exam 2025: ഓണപ്പരീക്ഷ, 30% മാര്‍ക്ക് കിട്ടിയില്ലെങ്കില്‍ എന്ത് സംഭവിക്കും? മാറ്റങ്ങള്‍ അറിയാം
കുട്ടികള്‍ തടയണകള്‍, പുഴകള്‍ എന്നിവയില്‍ ഇറങ്ങരുതെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. കുട്ടികള്‍ വീടുകളില്‍ സുരക്ഷിതമായി ഇരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. പാലങ്ങള്‍, ജലാശയങ്ങള്‍ക്ക് തുടങ്ങിയവയ്ക്ക് സമീപം വീഡിയോ ചിത്രീകരിക്കുന്നതും, സെല്‍ഫറി എടുക്കുന്നതും ഏതാനും ദിവസത്തേക്ക് ഒഴിവാക്കണം. ടര്‍ഫുകള്‍, മറ്റ് കളിക്കളങ്ങള്‍ എന്നിവിടങ്ങളില്‍ കളിക്കുന്നതും കുറച്ച് ദിവസത്തേക്ക് ഒഴിവാക്കണം. നഷ്ടമാകുന്ന അധ്യയന ദിവസങ്ങള്‍ക്ക് പകരം പ്രവര്‍ത്തിദിനങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ക്രമീകരിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
പരീക്ഷകളുണ്ടാകുമോ?
സ്‌കൂള്‍ പരീക്ഷകള്‍ക്ക് അവധി ബാധകമാണെന്ന് കളക്ടര്‍ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പൊതു പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല.