Kerala Rain Holiday: ശക്തമായ മഴയും കാറ്റും: ഇന്ന് രണ്ടിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala Rain Holiday Today July 29 2025: ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ചില സ്കൂളുകൾക്കാണ് അതാത് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. നിലവിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് അവധി നൽകിയിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
ആലപ്പുഴ/പത്തനംതിട്ട : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ജൂലൈ 29) രണ്ടിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ചില സ്കൂളുകൾക്കാണ് അതാത് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. നിലവിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് അവധി നൽകിയിരിക്കുന്നത്.
കുട്ടനാട് താലൂക്കിലെ മുട്ടാർ, തലവടി ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലാണ് എല്ലാ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും നാളെ ആലപ്പുഴ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു.
അതേസമയം, പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന ആറ് സ്കൂളുകൾക്കും, സുരക്ഷ മുൻനിർത്തി മറ്റ് 15 സ്കൂളുകൾക്കുമാണ് അവധി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് നിലനിൽക്കുന്നതും താഴ്ന്ന ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറിയതുമെല്ലാം കണക്കിലെടുത്താണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ ഇന്ന് അവധി പ്രഖ്യാപിച്ചത്.
ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്‌കൂളുകൾ:
- ഗവ.എൽ.പി.എസ്. ആലംതുരുത്തി – കാവുംഭാഗം വില്ലേജ്
- സെന്റ് ജോൺസ് എൽ.പി.എസ്.മേപ്രാൽ – പെരിങ്ങര വില്ലേജ്
- ഗവ.എൽ.പി.എസ്, പടിഞ്ഞാറ്റുംചേരി – കവിയൂർ വില്ലേജ്
- എസ്എൻവി സ്‌കൂൾ സ്കൂൾ, തിരുമൂലപുരം – കുറ്റപ്പുഴ വില്ലേജ്
- ഗവ.എൽ.പി.എസ്. മുത്തൂർ – കുറ്റപ്പുഴ വില്ലേജ്
- എം. ടി എൽ പി സ്കൂൾ മുടിയൂർക്കോണം – പന്തളം വില്ലേജ്
അവധിയുള്ള മറ്റ് 15 സ്‌കൂളുകൾ:
- കാരക്കൽ എൽ.പി.സ്കൂൾ – പെരിങ്ങര വില്ലേജ്,
- ഗവ.എൽ.പി.എസ്.മേപ്രാൽ – പെരിങ്ങര വില്ലേജ്,
- സെന്റ് ജോൺസ് യൂ.പി.എസ്. മേപ്രാൽ – പെരിങ്ങര വില്ലേജ്,
- സെന്റ് ജോർജ്ജ് യൂ.പി.എസ്.കടപ്ര – പെരിങ്ങര വില്ലേജ്,
- സെന്റ് മേരീസ് എൽ.പി.ജി.എസ് – നിരണം വില്ലേജ്
- ഗവ യുപിഎസ് മുകളടി – നിരണം വില്ലേജ്
- എംടിഎൽപിഎസ് അമിച്ചകരി – നിരണം വില്ലേജ്
- സിഎംഎസ്എൽപിഎസ് നെടുമ്പ്രം – നെടുമ്പ്രം വില്ലേജ്
- ഇഎൽപിഎസ് കൊച്ചാരിമുക്കം – നെടുമ്പ്രം വില്ലേജ്
- എസ്എൻഡിപി എച്ച്എസ് പെരിങ്ങര- പെരിങ്ങര വില്ലേജ്
- സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വളഞ്ഞവട്ടം
- മാർ ബസേലിയോസ് എംഡി എൽപിഎസ് – നിരണം വില്ലേജ്
- എംഡി എൽപിഎസ്, കോട്ടയിൽ- നിരണം വില്ലേജ്
- ഗവ.എൽ.പി.എസ്.ചാത്തങ്കരി
- ഗവ. ന്യൂ എൽ.പി.എസ്, പാത്തങ്കരി