Kerala School Holiday: അവധി! 3 ദിവസം തുടർച്ചെ സ്കൂളിൽ പോകണ്ട; ഈ വാർഡിലെ വിദ്യാർത്ഥികൾ ശ്രദ്ധിക്കണേ

Kerala School Holiday November 27: നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള 1, 2, 9, 10, 11, 12 വാർഡുകളിൽ അനാവശ്യമായി ആളുകൾ കൂട്ടംകൂടുന്നതും പുറത്തിറങ്ങുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ വാർഡുകളിലെ എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും കോളേജുകൾക്കും നാളത്തെ അവധി ബാധകമായിരിക്കും. നാളെ രാവിലെ തന്നെ വീണ്ടും ദൗത്യം തുടങ്ങാനാണ് നിലവിലെ തീരുമാനം. 

Kerala School Holiday: അവധി! 3 ദിവസം തുടർച്ചെ സ്കൂളിൽ പോകണ്ട; ഈ വാർഡിലെ വിദ്യാർത്ഥികൾ ശ്രദ്ധിക്കണേ

പ്രതീകാത്മക ചിത്രം

Updated On: 

26 Nov 2026 | 08:58 PM

ഇടുക്കി: ചിന്നക്കനാലിനെ മുൾമുനയിൽ നിർത്തിയ കാട്ടാന ചക്കകൊമ്പനെ പിടികൂടുന്നതിനുള്ള ‘മിഷൻ ചക്കകൊമ്പൻ’ ദൗത്യം നാളെയും (നവംബർ 27, വെള്ളിയാഴ്ച) തുടരും. അതിനാൽ ഈ പ്രദേശത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദൗത്യത്തിൻ്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളിൽ നാളെയും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഈ മേഖലയിലെ സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള 1, 2, 9, 10, 11, 12 വാർഡുകളിൽ അനാവശ്യമായി ആളുകൾ കൂട്ടംകൂടുന്നതും പുറത്തിറങ്ങുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ വാർഡുകളിലെ എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും കോളേജുകൾക്കും നാളത്തെ അവധി ബാധകമായിരിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥരും ദ്രുതകർമ്മ സേനയും (RRT) നടത്തുന്ന ദൗത്യത്തിന് തടസ്സമുണ്ടാകാത്ത രീതിയിൽ പ്രദേശവാസികളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം. നാളെ വെള്ളിയാഴ്ച്ചയായതിനാലും പിന്നീട് ശെനി ഞായർ ദിവസങ്ങൾ വരുന്നതിനാലും ഇവിടെയുള്ള വിദ്യാർത്ഥികൾക്ക് തുടർച്ചയായി മൂന്ന് ദിവസം സ്കൂളിൽ പോകേണ്ടി വരില്ല.

ALSO READ: കേരളത്തിലെ സ്‌കൂളുകള്‍ക്ക് ഡിസംബറില്‍ എത്ര ദിവസം അവധി ലഭിക്കും?

മിഷൻ ചക്കകൊമ്പൻ നാളെയും തുടരും

മിഷൻ ചക്കക്കൊമ്പൻ രണ്ടാം ദിനത്തിലും പൂർത്തീകരിയ്ക്കാൻ കഴിയാതെ അധികൃതർ മടങ്ങി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്, ആന നിലയുറപ്പിച്ചിരുന്ന സ്ഥാനം കണ്ടെത്തുക എന്നത് ഇന്ന് വളരെ ദുഷ്കരമായിരുന്നു. രാവിലെ ചെമ്പകതൊഴു കുടിയ്ക് സമീപം ഒരു മുനമ്പിലെ ഏല തോട്ടത്തിലാണ് ചക്കകൊമ്പൻ നിലയുറപ്പിച്ചിരുന്നത്. മൂന്ന് മണിക്കൂറോളം ആന ഈ മേഖലയിൽ തന്നെ തുടർന്നു. ഇവിടെ നിന്നു വെള്ളം നീന്തി കയറി ഇടികുഴി ഭാഗത്തേയ്ക്ക് ആന എത്തുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എന്നാൽ ഉച്ചയോടെ ഏകദേശം രണ്ട് കിലോമീറ്ററോളം പിന്നോട്ട് സഞ്ചരിച്ച് ഏല തോട്ടം മേഖലയിലേയ്ക്ക് തന്നെ ആന തിരിച്ചുകയറി.

ഇടതൂർന്ന മരങ്ങളും കൃഷിയും ഉള്ള മേഖല ആയതിനാൽ ഇവിടെ ദൗത്യം സാധ്യമായില്ല. പിന്നീട് വാഹനത്തിൽ പിന്തുടർന്ന് ദൗത്യ സംഘം ആനയെ അനുയോജ്യമായ സ്ഥലത്ത് എത്തിയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വൈകിട്ട് അഞ്ചരയോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. നിലവിൽ ആന ആരോഗ്യവാനാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആന ഇന്ന് കൂടുതൽ ശാന്തൻ ആയിരുന്നെന്നും അധികൃതർ വ്യക്തമാക്കി.

മയക്കു വെടിവെക്കാൻ അനുയോജ്യമായ സ്ഥലം അല്ലാത്തതിനാലും, വെളിച്ചക്കുറവ് അനുഭവപ്പെട്ട് തുടങ്ങിയതിനാലും ആണ് ഇന്നത്തെ ദൗത്യം അഞ്ചുമണിയോടെ അവസാനിപ്പിച്ച് സംഘം മടങ്ങിയത്. നാളെ രാവിലെ തന്നെ വീണ്ടും ദൗത്യം തുടങ്ങാനാണ് നിലവിലെ തീരുമാനം. മയക്കു വെടി വെക്കാൻ അനുയോജ്യമായ സ്ഥലത്ത് ചക്കകൊമ്പൻ എത്താതിരുന്നതാണ് ഇന്നത്തെ ദൗത്യത്തിന് ഏറെ വെല്ലുവിളിയായത്.

English Summary:

Kerala School Holiday on November 27, Educational institutions in 6 wards of Chinnakanal grama panchayat in Idukki will remain closed tomorrow as prohibitory orders continue for Mission Chakkakomban.

Loading...
Unable to load recommendations.
Follow Us
പ്രഷർ കുക്കറിൽ എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കുന്നത് എങ്ങനെ
ഗ്രീൻ ടിയോ ബ്ലാക്ക് ടിയോ മികച്ചത്? അറിയാം വ്യത്യാസങ്ങൾ
സ്വർണവില തിരിച്ചുകയറി; ഇനി ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ
കറുത്ത എള്ളോ വെളുത്ത എള്ളോ ശരീരത്തിന് ഏറ്റവും ഗുണകരം?
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ