Kerala School Holiday: ഒൻപത് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala School Holiday Today: വോട്ടെടുപ്പ് നടക്കുന്ന തദ്ദേശ സ്ഥാപന പരിധിക്കുള്ളിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നത്തെ അവധി ബാധകമായിരിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി സെപ്റ്റംബർ 28 തിങ്കളാഴ്ച (ഇന്ന്) വോട്ടെടുപ്പ് നടക്കുന്ന തദ്ദേശ സ്ഥാപന പരിധികളിൽ പ്രാദേശിക സ്കൂൾ അവധി പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ വിവിധ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒൻപത് ജില്ലകളിലാണ് നിലവിൽ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വോട്ടെടുപ്പ് നടക്കുന്ന തദ്ദേശ സ്ഥാപന പരിധിക്കുള്ളിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നത്തെ അവധി ബാധകമായിരിക്കും. സ്കൂൾ അവധിയുടെ വിശദമായ വിവരങ്ങൾ നോക്കാം.
ALSO READ: അപ്പോള്‍ മറക്കേണ്ട! നാളെ വിവിധ സ്‌കൂളുകളില്‍ അവധി
തിരുവനന്തപുരത്ത് പ്രാദേശിക അവധി
തിരുവനന്തപുരത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പോളിങ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വിതരണ-സ്വീകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 27, 28 (ഞായർ, തിങ്കൾ) തീയതികളിലും, വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 29നും (ചൊവ്വ -നാളെ) അവധിയായിരിക്കും.
പത്തനംതിട്ട
ജില്ലയിലെ കുന്നന്താനം, കുറ്റൂർ, റാന്നി, അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ നടക്കാനിരിക്കുന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന നാല് വാർഡ് അതിർത്തികളിൽ വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ ഉത്തരവിറക്കി. കുന്നന്താനം ഗ്രാമപഞ്ചായത്ത്, കുറ്റൂർ ഗ്രാമപഞ്ചായത്ത്, റാന്നി ഗ്രാമപഞ്ചായത്ത്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ചില വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കോട്ടയം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ സെപ്റ്റംബർ 28ന് കോട്ടയം ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പാമ്പാടി ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡ്, മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്, കോട്ടയം ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷനിൽ ഉൾപ്പെടുന്ന മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 10, 12, 16,17,18,19 വാർഡുകൾ, പായിപ്പാട് പഞ്ചായത്തിലെ 1 മുതൽ 17 വരെയുള്ള വാർഡുകൾ, തൃക്കൊടിത്താനം പഞ്ചായത്തിലെ 1 മുതൽ 22 വരെയുള്ള വാർഡുകൾ, വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ 21, 22 വാർഡുകൾ എന്നിവടങ്ങളിലാണ് അവധി. വോട്ടെണ്ണൽ കേന്ദ്രങ്ങളായ വെള്ളൂർ ടെക്നിക്കൽ സ്‌കൂളിനും ചങ്ങനാശേരി എസ്ബി ഹയർ സെക്കൻഡറി സ്‌കൂളിനും സെപ്റ്റംബർ 29നും അവധിയായിരിക്കും.
എറണാകുളം
എറണാകുളം ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ബന്ധപ്പെട്ട പ്രദേശങ്ങളിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക പ്രാദേശിക അവധി പ്രഖ്യാപിച്ചു. വാർഡ് പരിധികളിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
കോഴിക്കോട്
കോഴിക്കോട് കോർപറേഷൻ കുറ്റിച്ചിറ ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 28ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വാർഡ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
വയനാട്
തെരഞ്ഞെടുപ്പ് നടക്കുന്ന പള്ളിക്കൽ ഡിവിഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് തെരഞ്ഞെടുപ്പ് ദിവസമായ സെപ്റ്റംബർ 28 ന് അവധിയായിരിക്കും. വോട്ടെണ്ണൽ കേന്ദ്രമായി പ്രവർത്തിക്കുന്ന മാനന്തവാടി സെൻ്റ് പാട്രിക്സ് സ്കൂളിന് സെപ്റ്റംബർ 29നും ജില്ലാ കളക്ടർ അവധി നൽകി.
മലപ്പുറം
മലപ്പുറം മങ്കട ഗ്രാമപഞ്ചായത്തിലെ കടന്നമണ്ണ, വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ, താനാളൂർ ഗ്രാമപഞ്ചായത്തിലെ മൂലക്കൽ , കാലടി ഗ്രാമപഞ്ചായത്തിലെ വെറൂർ എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് പരിഗണിച്ച് വാർഡുകളുടെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 28 ന് അവധിയാണ്. വോട്ടെണ്ണൽ കേന്ദ്രമായ താനാളൂർ എസ്എംയുപി സ്കൂളിന് സെപ്റ്റംബർ 29നും പ്രാദേശിക അവധിയാണ്.
തൃശൂർ
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ ജില്ലയിലെ വിവിധ വാർഡുകളുടെ പരിധിയിൽ സെപ്റ്റംബർ 28ന് അവധി. ചാലക്കുടി നഗരസഭയിലെ വാർഡ് 24, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ വാർഡ് 13, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ വാർഡ് ഒന്ന് , തളിക്കുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 13 , ചേലക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് 16 എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
പാലക്കാട്
28ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ നിയോജകമണ്ഡലങ്ങളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും 28ന് അവധിയായിരിക്കും.
English Summary:
Kerala School Holiday today September 28 announced in wards undergoing local body byelections. Check district-wise list and closed educational institutions.