Kerala School Holiday: ഈ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി; കാരണം ഇതാണ്‌

Local holiday announced today in Kainakary due to Champions Boat League 2025: കൈനകരി ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധി. ചാമ്പ്യന്‍സ് ബോട്ട് ലീഗ് പ്രമാണിച്ചാണ് ജില്ലാ കളക്ടര്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകള്‍ നേരത്തെ തീരുമാനിച്ചതു പോലെ നടക്കും. ഇന്ന് വൈകിട്ട് നാല് മണിക്കാണ് ലീഗിന്റെ ഉദ്ഘാടനം നടക്കുന്നത്

Kerala School Holiday: ഈ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി; കാരണം ഇതാണ്‌

പ്രതീകാത്മക ചിത്രം

Published: 

19 Sep 2025 | 07:08 AM

Kerala Local Holiday: ആലപ്പുഴ ജില്ലയിലെ കൈനകരി ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് അവധി. ചാമ്പ്യന്‍സ് ബോട്ട് ലീഗ് പ്രമാണിച്ചാണ് ജില്ലാ കളക്ടര്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകള്‍ നേരത്തെ തീരുമാനിച്ചതു പോലെ നടക്കും. ഇന്ന് വൈകിട്ട് നാല് മണിക്കാണ് ലീഗിന്റെ ഉദ്ഘാടനം നടക്കുന്നത്. പൊതുമരാമത്ത്, ടൂറിസം വകുപ്പുകളുടെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുഖ്യാതിഥിയും, എംപി കൊടിക്കുന്നില്‍ സുരേഷ് വിശിഷ്ടാതിഥിയുമാകും. എംഎല്‍എ തോമസ് കെ തോമസ് മുഖ്യപ്രഭാഷണം നടത്തും.

ഐപിഎല്‍ മാതൃക

ഐപിഎല്‍ ക്രിക്കറ്റ് മാതൃകയിലാണ് ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരം നടക്കുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണ് ലീഗ് സംഘടിപ്പിക്കുന്നത്. സിബിഎല്‍ അഞ്ചാം സീസണിന്റെ മൈക്രൈസൈറ്റും, പ്രമോഷണല്‍ വീഡിയോയും മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ പുറത്തിറക്കിയിരുന്നു. മൂന്ന് മാസം നീളുന്ന സിബിഎല്ലില്‍ 14 മത്സരങ്ങളുണ്ടാകും. കൊല്ലത്തെ പ്രസിഡന്റ്‌സ് ട്രോഫിയോടെ ഡിസംബര്‍ ആറിന് സമാപിക്കും.

Also Read: Gov Job vaccancy : സെപ്റ്റംബറിൽ അപേക്ഷിക്കാവുന്ന മികച്ച സർക്കാർ ജോലികൾ: ഒഴിവുകൾ, യോഗ്യത, അവസാന തീയതികൾ

ആകെ സമ്മാനത്തുക 5.63 കോടി രൂപ

5.63 കോടി രൂപയാണ് ലീഗിലെ ആകെ സമ്മാനത്തുക. മത്സരിക്കുന്ന ക്ലബുകള്‍, ടീമുകളുടെ പ്രൊഫലുകള്‍, വള്ളംകളിയുടെ ചരിത്രം, മത്സരത്തീയതികള്‍, സമയം, വേദികള്‍, ഫലങ്ങള്‍, പ്രധാന അറിയിപ്പുകള്‍ തുടങ്ങിയ വിവരങ്ങളെല്ലാം മൈക്രോസൈറ്റില്‍ ലഭിക്കും. keralatourism.org/champions-boat-league/ എന്ന ലിങ്ക് വഴി മൈക്രോസൈറ്റ് സന്ദര്‍ശിക്കാം.

ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ പ്രൊമോ വീഡിയോ

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ