Kerala School Holiday: വരുന്നുണ്ട് 8 ദിവസത്തെ സ്കൂൾ അവധിക്കാലം … ഈ മാസം അവസാനം ഓണാവധി പോലെ ആഘോഷിക്കാം
Holiday from Late September to Early October: സെപ്റ്റംബർ 27 മുതൽ തുടങ്ങുന്ന ഈ അവധി നീണ്ട 8 ദിവസങ്ങളാണ് ലഭിക്കുക. അതിനിടെ വരുന്ന രണ്ട് പ്രവൃത്തി ദിവസങ്ങൾ ഒഴിവാക്കിയാൽ 10 ദിവസത്തെ ഓണം അവധിയ്ക്ക് സമാനമായ ദിവസങ്ങളാണ് വരാൻ പോകുന്നത്.
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളേ നിങ്ങൾക്കൊരു സന്തോഷ വാർത്ത. ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് അവധിയുടെ ചാകരയാണ്. സെപ്റ്റംബർ 27 മുതൽ തുടങ്ങുന്ന ഈ അവധി നീണ്ട 8 ദിവസങ്ങളാണ് ലഭിക്കുക. അതിനിടെ വരുന്ന രണ്ട് പ്രവൃത്തി ദിവസങ്ങൾ ഒഴിവാക്കിയാൽ 10 ദിവസത്തെ ഓണം അവധിയ്ക്ക് സമാനമായ ദിവസങ്ങളാണ് വരാൻ പോകുന്നത്.
അവധി ദിവസങ്ങൾ ഇങ്ങനെ
സെപ്റ്റംബർ 27, 28 തീയതികൾ ഞായറാഴ്ചയും ശനിയാഴ്ചയും ആണ്. സ്വാഭാവികമായും ഈ ദിവസങ്ങളിൽ സ്കൂളുകൾക്ക് അവധിയാണ്. പിന്നാലെ വരുന്ന 29 ആം തീയതി തിങ്കളാഴ്ച ക്ലാസ് ഉണ്ട്. എന്നാൽ സമാധാനത്തോടെ പോകാം മുപ്പതാം തീയതി പൂജ വയ്ക്കും. ഒക്ടോബർ ഒന്നും രണ്ടും അവധി തന്നെയാണ്. ഒക്ടോബർ ഒന്നിന് പൂജവെപ്പിന്റെ അവധി ആണെങ്കിൽ ഒക്ടോബർ രണ്ടിനും ഗാന്ധിജയന്തിയാണ് കാരണം.
ഒക്ടോബർ 3 വീണ്ടും പ്രവർത്തി ദിവസം. പക്ഷേ വിഷമിക്കേണ്ട അന്ന് വെള്ളിയാഴ്ചയാണ്. ഒക്ടോബർ 4 5 ദിവസങ്ങൾ വീണ്ടും ശനിയും ഞായറും. ചുരുക്കി പറഞ്ഞാൽ 27 മുതൽ ഒക്ടോബർ 5 വരെയുള്ള ദിവസങ്ങൾ ആകെ മൊത്തം ഒരു ഹോളിഡേ യുടെ മൂഡ് ആണെന്ന് അർത്ഥം. ചില കലണ്ടറുകളിൽ 29 ന് പൂജ വയ്ക്കും എന്നും കാണുന്നു. അങ്ങനെ വന്നാൽ സെപ്റ്റംബർ 27ന് തുടങ്ങുന്ന അവധി വാരം ഒക്ടോബർ അഞ്ചിനെ അവസാനിക്കൂ എന്ന് അർത്ഥം. ഓണാവധിക്ക് സമാനമായ ഈ ദിവസങ്ങൾക്കായി കാത്തിരിക്കുകയാണ് ഓരോ വിദ്യാർത്ഥിയും.