Railway Recruitment 2025: കായിക താരങ്ങൾക്ക് റെയിൽവേയിൽ അവസരം; യോഗ്യത എന്തെല്ലാം?
North East Frontier Railway Recruitment 2025: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വരെയാണ്. അത്‌ലറ്റിക്സ്, ബോക്സിങ്, സൈക്ലിംഗ്, ആർച്ചറി, ക്രിക്കറ്റ്, ബാസ്കറ്റ് ബോൾ, ടേബിൾ ടെന്നീസ്, ഗോൾഫ്, സ്വിമ്മിങ്, വെയിറ്റ് ലിഫ്റ്റിങ് തുടങ്ങിയ കായികയിനങ്ങളിൽ ആണ് ഒഴിവുകൾ.
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ ഡിവിഷനിൽ കായിക താരങ്ങൾക്ക് സുവർണാവസരം. ഹോജൈ, ടിൻസുകിയ, കാംരൂപ് – അസം, കതിഹാർ – ബീഹാർ, അലിപൂർദുവാർ- പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായിട്ടാണ് ഒഴിവുകൾ. ആകെ 56 ഒഴിവുകളാണുള്ളത്. യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ nfr.indianrailways.gov.in വഴി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വരെയാണ്. അത്‌ലറ്റിക്സ്, ബോക്സിങ്, സൈക്ലിംഗ്, ആർച്ചറി, ക്രിക്കറ്റ്, ബാസ്കറ്റ് ബോൾ, ടേബിൾ ടെന്നീസ്, ഗോൾഫ്, സ്വിമ്മിങ്, വെയിറ്റ് ലിഫ്റ്റിങ് തുടങ്ങിയ കായികയിനങ്ങളിൽ ആണ് ഒഴിവുകൾ. ഓരോ കായിക ഇനങ്ങളിലും അപേക്ഷകൾ സമർപ്പിക്കാൻ വേണ്ട യോഗ്യതകൾ പ്രത്യേകം വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്.
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ സോൺ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം അനുസരിച്ച്, 2026 ജനുവരി ഒന്നിന് കുറഞ്ഞത് 18 വയസ്സും പരമാവധി 25 വയസ്സും പൂർത്തിയായവർ ആയിരിക്കണം അപേക്ഷകർ. എസ്‌സി/എസ്ടി/ വിമുക്തഭടന്മാർ/ സ്ത്രീകൾ/ ന്യൂനപക്ഷം/ ഇബിസി എന്നീ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് 250 രൂപയാണ്.
Also Read: മികച്ച ശമ്പളവും ആനുകൂല്യങ്ങളും; ആർആർബിയിൽ 368 ഒഴിവുകൾ, അപേക്ഷിക്കാം ഇപ്പോൾതന്നെ
അപേക്ഷ സമർപ്പിക്കേണ്ട രീതി
ആദ്യം, ഔദ്യോഗിക വെബ്‌സൈറ്റായ nfr.indianrailways.gov.in സന്ദർശിക്കുക
നിങ്ങൾ അപേക്ഷിക്കാൻ പോകുന്ന നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം വിശദമായി പരിശോധിക്കുക.
സ്‌പോർട്‌സ് പേഴ്‌സൺ ജോബ്‌സ് നോട്ടിഫിക്കേഷൻ തുറക്കുക. ശേഷം യോഗ്യത പരിശോധിക്കുക.
അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് അവസാന വിശദമായി വായിച്ച് നോക്കുക.
അപേക്ഷാ ഫീസ് (ബാധകമെങ്കിൽ) അടച്ച് അവസാന തീയതിക്ക് (15-ഒക്ടോബർ-2025) മുമ്പ് അപേക്ഷാ ഫോം സമർപ്പിക്കുക. അപേക്ഷാ ഫോം നമ്പർ/അക്നോളജ്‌മെന്റ് നമ്പർ സൂക്ഷിച്ച് വയ്ക്കുക.