AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School Holidays: ഏപ്രിൽ,മെയ് സ്കൂൾ അവധി മാറും? സാധ്യതയുള്ള മാസങ്ങൾ വേറെ

ഇതിനായി വിദ്യാഭ്യാസ വകുപ്പിൻ്റെ പരിഗണനയിലുള്ള മാസങ്ങൾ ഇവയൊക്കെയാണ്. അവധി ക്രമീകരിക്കാൻ ചർച്ചയ്ക്കൊരുങ്ങുകയാണ് വകുപ്പ്

Kerala School Holidays: ഏപ്രിൽ,മെയ്  സ്കൂൾ അവധി മാറും? സാധ്യതയുള്ള മാസങ്ങൾ വേറെ
Kerala School HolidaysImage Credit source: facebook
arun-nair
Arun Nair | Updated On: 31 Jul 2025 11:34 AM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അവധിക്കാലം ( വേനൽ അവധി ) ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്നും മാറ്റിയേക്കാൻ സാധ്യത. വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിലാണ് ഇത്തരമൊരു ചർച്ചക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലെ ചൂട് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും മൺസൂൺ കാലത്താണ് ഏറ്റവുമധികം അവധി നൽകേണ്ടി വരുന്നത് എന്നാണ് നിരീക്ഷണം. ഇതിനായി മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിലേക്ക് അവധി ക്രമീകരിക്കാൻ ചർച്ചയ്ക്കൊരുങ്ങുകയാണ് വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് കുറിച്ചത്.

മന്ത്രിയുടെ പോസ്റ്റിങ്ങനെ

കേരളത്തിലെ നമ്മുടെ സ്കൂൾ അവധിക്കാലം നിലവിൽ. ഈ മാസങ്ങളിൽ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികൾക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തിൽ, സ്കൂൾ അവധിക്കാലം ഏപ്രിൽ, മെയ് മാസങ്ങളിൽ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചർച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഈ വിഷയത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയാൻ ആഗ്രഹിക്കുന്നു. ഈ മാറ്റം നടപ്പിലാക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളുമുണ്ടാകാം? കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇത് എങ്ങനെ ബാധിക്കും? അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് എത്രത്തോളം പ്രായോഗികമാകും? മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും അവധിക്കാല ക്രമീകരണങ്ങൾ നമുക്ക് എങ്ങനെ മാതൃകയാക്കാം?
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക. ഈ വിഷയത്തെക്കുറിച്ച് ഒരു ക്രിയാത്മകമായ ചർച്ചയ്ക്ക് തുടക്കമിടാൻ ഇത് സഹായകമാകുമെന്ന് വിശ്വസിക്കുന്നു.