Current Affairs July 2025: ഇന്ത്യ-യുഎസ് വ്യാപാര കരാർ, ചരിത്രനേട്ടവുമായി ദിവ്യ ദേശ്മുഖ്; ഇക്കാര്യങ്ങൾ ഓർത്തിരിക്കാം…
Current Affairs July 2025: ഉദ്യോഗാർത്ഥികൾക്കും, അറിവ് നേടാൻ ആഗ്രഹിക്കുന്ന വായനക്കാർക്കും… കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ചോദ്യോത്തരങ്ങൾ പരിചയപ്പെടാം…
മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, അറിവ് നേടാൻ ആഗ്രഹിക്കുന്ന വായനക്കാർക്കും… കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ചോദ്യോത്തരങ്ങൾ പരിചയപ്പെടാം…
1. ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത റോഡ് സുരക്ഷാ പൈലറ്റ് പദ്ധതി ആരംഭിച്ച സംസ്ഥാനം?
ഉത്തർപ്രദേശ്
ഇന്ത്യയിലെ ആദ്യത്തെ കൃത്രിമബുദ്ധി അടിസ്ഥാനമാക്കിയുള്ള റോഡ് സുരക്ഷാ പൈലറ്റ് പദ്ധതിക്ക് ഉത്തർപ്രദേശിലെ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) അംഗീകാരം നൽകി. AI സാങ്കേതികവിദ്യകൾ ഉപയോഗിച്ച് റോഡപകടങ്ങൾ പ്രവചിക്കുകയും തടയുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
2. കോസ്റ്റ് ഗാർഡിനായി ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഹോവർക്രാഫ്റ്റിന്റെ നിർമ്മാണം ആരംഭിച്ച സംസ്ഥാനം?
ഗോവ
തീരദേശ നിരീക്ഷണവും തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങളും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2025 ജൂലൈ 30 ന് ഗോവയിലെ ചൗഗുലെ & കമ്പനി പ്രൈവറ്റ് ലിമിറ്റഡിൽ പദ്ധതി ആരംഭിച്ചു.
3. 2025 ഓഗസ്റ്റ് 1 മുതൽ ഇന്ത്യൻ കയറ്റുമതിക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്ര ശതമാനം താരിഫ് പ്രഖ്യാപിച്ചു?
25%
ഇന്ത്യയുടെ ഉയർന്ന താരിഫുകളും വ്യാപാര തടസ്സങ്ങളും കാരണങ്ങളായി ചൂണ്ടിക്കാട്ടി, 2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഇന്ത്യൻ കയറ്റുമതിയിൽ 25% തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
4. മനുഷ്യന്റെ ഡിഎൻഎ പുതുതായി നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ സിന്തറ്റിക് ഹ്യൂമൻ ജീനോം പ്രോജക്റ്റ് (സിൻഎച്ച്ജി) ആരംഭിച്ച രാജ്യം?
യുണൈറ്റഡ് കിംഗ്ഡം
മനുഷ്യ ഡിഎൻഎ പുതുതായി നിർമ്മിക്കാനുള്ള ഒരു വിപ്ലവകരമായ ശ്രമമാണിത്. ഹൃദയം, കരൾ, രോഗപ്രതിരോധ സംവിധാനം തുടങ്ങിയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ രോഗ പ്രതിരോധശേഷിയുള്ള കോശങ്ങൾ സൃഷ്ടിക്കുക എന്നതാണ് ശാസ്ത്രജ്ഞരുടെ ലക്ഷ്യം.
ALSO READ: ലോക പ്രകൃതി സംരക്ഷണ ദിനം എന്ന്? മത്സര പരീക്ഷകളെ നേരിടാം, കഴിഞ്ഞ ആഴ്ച സംഭവിച്ചത്…
5. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഹൗസ് അഡ്രസ് പദ്ധതി ആരംഭിച്ച നഗരം?
ഇൻഡോർ
ഓരോ വീടിനും പുറത്ത് സവിശേഷമായ ക്യൂആർ കോഡുകളുള്ള പ്രത്യേക ഡിജിറ്റൽ പ്ലേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ പദ്ധതി കേന്ദ്ര സർക്കാരിന്റെ ഡിജിപിൻ (ഡിജിറ്റൽ പോസ്റ്റൽ ഇൻഡക്സ് നമ്പർ) സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
6. AI ഉപയോഗിച്ച് കൊതുകുജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സ്മാർട്ട് കൊതുക് നിരീക്ഷണ സംവിധാനം (SMoSS) ആരംഭിച്ച സംസ്ഥാനം?
ആന്ധ്രാപ്രദേശ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT) ഉപകരണങ്ങൾ ഉപയോഗിച്ച് കൊതുക് പരത്തുന്ന രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി ആന്ധ്രാപ്രദേശ് സർക്കാർ അടുത്തിടെ സ്മാർട്ട് കൊതുക് നിരീക്ഷണ സംവിധാനം (SMoSS) ആരംഭിച്ചു. മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ആൻഡ് അർബൻ ഡെവലപ്‌മെന്റ് (MAUD) വകുപ്പാണ് ഇത് ആരംഭിച്ചത്.
7. ഏത് മന്ത്രാലയമാണ് e-SHRAM പോർട്ടൽ ആരംഭിച്ചത്?
തൊഴിൽ മന്ത്രാലയം
ആധാറുമായി ബന്ധിപ്പിച്ച് അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനായി ആരംഭിച്ച പോർട്ടൽ. 2025 ജൂലൈ 22 വരെ 30.95 കോടിയിലധികം തൊഴിലാളികൾ e-SHRAM പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
8. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമലയിലെ ശ്മശാന ഭൂമിക്ക് നൽകിയ പേര്?
ജൂലൈ 30 ഹൃദയ ഭൂമി
2024 ജൂലൈ 30നാണ് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ചത്. നിരവധി ആളുകളുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിന്റെ സ്മരണാർത്ഥമാണ് ഈ പേര് നൽകിയത്.
9. വനിതാ ചെസ് ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരി?
ദിവ്യ ദേശ്മുഖ്
ഇന്ത്യക്കാരിയായ കൊനേരു ഹംപിയെ ടൈ ബ്രേക്കറിൽ 2.5-1.5 എന്ന സ്കോറിൽ പരാജയപ്പെടുത്തിയാണ് ദിവ്യ വിജയം നേടിയത്. ഇതോടെ 88ാം ഗ്രാൻഡ്മാസ്റ്ററായും കിരീടം നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതയായും ദിവ്യ ദേശ്മുഖ് മാറി.
10. തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന വോട്ടർ ബോധവത്കരണ പരിപാടി?
ലീപ് കേരള
‘ലീപ്-കേരള’ (ലോക്കല്‍ ബോഡി അവയര്‍നസ് പ്രോഗ്രാം -കേരള) എന്ന ബോധവത്കരണ പരിപാടിയിലൂടെ വോട്ടര്‍പട്ടിക പുതുക്കലുള്‍പ്പെടെയുള്ള തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം.