Kerala SSLC Exam 2026: എസ്എസ്എൽസി ഇം​ഗ്ലീഷ് പരീക്ഷ നാളെ; പേടി വേണ്ട, ഇംഗ്ലീഷ് ഈസിയാണ്

Kerala SSLC English Exam 2026: പരീക്ഷയെ പേടിയോടെ കാണാതെ, കൃത്യമായി പ്ലാൻ ചെയ്ത് പോയാൽ ഇംഗ്ലീഷെന്നല്ല ഏത് വിഷയത്തിലും നിങ്ങൾക്ക് സുഖമായി എ പ്ലസ് നേടാനാകും. ഇംഗ്ലീഷ് പരീക്ഷയിൽ കൂടുതൽ മാർക്ക് സ്കോർ ചെയ്യാൻ സഹായിക്കുന്ന പ്രധാന വിഭാ​ഗങ്ങൾ ഏതെല്ലാമെന്ന് നമുക്ക് ഒന്ന് കണ്ണോടിക്കാം.

Kerala SSLC Exam 2026: എസ്എസ്എൽസി ഇം​ഗ്ലീഷ് പരീക്ഷ നാളെ; പേടി വേണ്ട, ഇംഗ്ലീഷ് ഈസിയാണ്

Sslc English Exam

Published: 

08 Mar 2026 | 04:35 PM

നാളെ (മാർച്ച് 9, തിങ്കൾ) നടക്കാനിരിക്കുന്ന എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷ എഴുതാൻ പോകുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഇപ്പോൾ മനസ്സിൽ ചെറിയ ഒരു ആശങ്കയുണ്ടാകും. പ്രത്യേകിച്ച് ഇം​ഗ്ലീഷ് വിഷയത്തിൽ അല്പം പുറകോട്ട് നിൽക്കുന്ന കുട്ടികൾക്ക്. ​ഗ്രാമർ ഭാ​ഗങ്ങൾ, ഉപന്യാസം തയ്യാറാക്കേണ്ടത് തുടങ്ങി മിക്ക ഭാ​ഗങ്ങളിലും കുട്ടികൾക്ക് ആശയക്കുഴപ്പമുണ്ടാകും. അത്തരത്തിൽ ടെൻഷനടിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്ന ചില ടിപ്പുകൾ നോക്കാം.

പരീക്ഷയെ പേടിയോടെ കാണാതെ, കൃത്യമായി പ്ലാൻ ചെയ്ത് പോയാൽ ഇംഗ്ലീഷെന്നല്ല ഏത് വിഷയത്തിലും നിങ്ങൾക്ക് സുഖമായി എ പ്ലസ് നേടാനാകും. ഇംഗ്ലീഷ് പരീക്ഷയിൽ കൂടുതൽ മാർക്ക് സ്കോർ ചെയ്യാൻ സഹായിക്കുന്ന പ്രധാന വിഭാ​ഗങ്ങൾ ഏതെല്ലാമെന്ന് നമുക്ക് ഒന്ന് കണ്ണോടിക്കാം.

ALSO READ: എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയിൽ A+ ഉറപ്പിക്കാം; മുൻ വർഷം ചോദിച്ച ചോദ്യങ്ങൾ ഇതാ

ഡിസ്കോഴ്സുകൾ പഠിച്ചാൽ കൈനിറയെ മാർക്ക്

ഇംഗ്ലീഷ് വിഷയത്തിൽ സാധാരണ എല്ലാ വർഷവും ചോദിക്കുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് ഡിസ്കോഴ്സുകൾ . കൂടാതെ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്നതും ഡിസ്കോഴ്സുകൾക്കാണ്. അവയുടെ ഫോർമാറ്റുകൾ കൃത്യമായി പഠിച്ചുവയ്ക്കുക. ഔദ്യോ​ഗിക ലെറ്റർ തയ്യാറാക്കുമ്പോൾ അയക്കുന്ന ആളുടെയും സ്വീകർത്താവിൻ്റെയും അഡ്രസ്സ്, വിഷയം, സല്യൂട്ടേഷൻ എന്നിവ എഴുതാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ചോദ്യത്തിൽ ഫോർമൽ ആണോ ഇൻഫോർമൽ ആണോ എന്ന് മനസിലാക്കണം.

പ്രൊഫൈൽ എഴുതുമ്പോൾ നൽകിയിട്ടുള്ള സൂചനകൾ ഉപയോഗിച്ച് വാചകങ്ങൾ നിർമ്മിക്കുക. ജനിച്ച വർഷം പറയുമ്പോൾ ‘was born in’ എന്ന് ഉപയോഗിക്കാൻ മറക്കരുത്. നിങ്ങൾക്ക് ആ വ്യക്തിയെ കുറിച്ച് കൂടുതൽഅറിയാമെങ്കിൽ തീർച്ചയായും മുഴുവൻ മാർകും ലഭിക്കും. അതുപോലെ തന്നെ ഡയറി എഴുതുമ്പോൾ തീയതിയും ദിവസവും എഴുതാൻ മറക്കരുത്. വാർത്താകുറിപ്പ് ചോദിച്ചാൽ തലക്കെട്ടും സ്ഥലവും തീയതിയും കൃത്യമായി രോഖപ്പെടുത്തണം.

ഗ്രാമർ എളുപ്പത്തിൽ പഠിക്കാം

ഗ്രാമർ ഭാ​ഗം പൊതുവെ കുട്ടികൾക്ക് അല്പം ബുദ്ധിമുട്ടുള്ളതാണ്. ഒരാൾ പറഞ്ഞ കാര്യം മറ്റൊരാളോട് പറയുന്നത് എങ്ങനെ എന്ന് നോക്കി പഠിക്കുക. കാരണം Reported Speech-ൽ നിങ്ങൾക്ക് നല്ല മാർക്ക് നേടാനാകും. ടെൻസുകൾ (Tense), ആർട്ടിക്കിൾസ് (a, an, the), പ്രീപോസിഷൻസ് എന്നിവയിലെ തെറ്റുകൾ കണ്ടെത്താൻ അറിഞ്ഞിരിക്കണം.

കവിതകൾ പഠിക്കാം

പാഠഭാ​ഗത്തിലെ കവിതകളുടെ ആസ്വാദനം എഴുതാൻ സാധാരണയായി എല്ലാ പരീക്ഷകളിലും ചോദിക്കാറുണ്ട്. വരികളിലെ അലങ്കാരങ്ങൾ ആയ Simile, Metaphor, Alliteration, Rhyme Scheme എന്നിവ കൃത്യമായി അടയാളപ്പെടുത്തി തന്നെ ആസ്വാദന കുറിപ്പ് തയ്യാറാക്കുക. കൂടാതെ ചോദിച്ചിരിക്കുന്ന കവിതയിലെ ഏതെങ്കിലും നാലു വരികൂടി ചേർത്ത് എഴുതുന്നത് വളരെ നന്നായിരിക്കും.

ചില ട്രിക്കുകൾ

ഇം​ഗ്ലീഷ് പരീക്ഷയിൽ എന്ത് എഴുതണം എന്നതിനേക്കാൾ എങ്ങനെ എഴുതണം എന്നതിലാണ് മാർക്ക്. അക്ഷരത്തെറ്റുകൾ പരമാവധി ഒഴിവാക്കുക. വെട്ടികൂട്ടി എഴുതുന്നത് നോക്കുക.

Follow Us
Related Stories
HPCL Recruitment: നിരവധി തസ്തികകളില്‍ അവസരം; ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ ജോലി നേടാം
Kerala SSLC Exam 2026: എസ്എസ്എൽസി; മലയാളം 2 പഠിച്ചു തുടങ്ങാം, ശ്രദ്ധിച്ചാൽ ഫുൾ മാർക്ക്
Kerala Cooperative Bank: ഡിഗ്രി ഉള്ളവർ ശ്രദ്ധിക്കുക! സഹകരണ ബാങ്കിൽ അവസരം; വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
RRB Recruitment 2026: റെയിൽവേ ജോലിക്കായി നോക്കുകയാണോ? 22,195 ഒഴിവുകൾ; മണിക്കൂറുകൾ മാത്രം, വേ​ഗം അപേക്ഷിച്ചോളൂ
KEAM 2026: എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിച്ചവരാണോ? പരീക്ഷാ കേന്ദ്രങ്ങളുടെ മുന്‍ഗണനയില്‍ മാറ്റം വരുത്താന്‍ ഇന്ന് അവസാന അവസരം
MPI Recruitment: മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യയില്‍ ജോലി നേടാം; എട്ടാം ക്ലാസ് മുതല്‍ ബിരുദധാരികള്‍ക്ക് വരെ അവസരം
നടി തൃഷ കൃഷ്ണന്റെ ആസ്തിയെത്ര?
പാമ്പിനെപ്പോലെ വിഷമുള്ളതോ സ്നേക് പ്ലാന്റ് ?
ചാമ്പക്ക ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? ഈസിയാണ്
ഫോട്ടോ കണ്ട് സഞ്ജു വീണു, ചാരു യെസും പറഞ്ഞു, പ്രണയകഥയിതാ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്