Kerala SSLC Result 2025 : മൂല്യനിർണയം പൂർത്തിയായി; എസ്എസ്എൽസി ഫലം എന്ന് പ്രഖ്യാപിക്കുമെന്നറിയിച്ച് വിദ്യാഭ്യാസ മന്ത്രി

Kerala SSLC (10th) Result 2025 Date : ഏപ്രിൽ 27-ാം തീയതി വരെയായിരുന്നു എസ്എസ്എൽസി മൂല്യനിർണയം സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം മെയ് എട്ടാം തീയതിയായിരുന്നു എസ്എസ്എൽസി ഫല പ്രഖ്യാപനം നടത്തിയത്.

Kerala SSLC Result 2025 : മൂല്യനിർണയം പൂർത്തിയായി; എസ്എസ്എൽസി ഫലം എന്ന് പ്രഖ്യാപിക്കുമെന്നറിയിച്ച് വിദ്യാഭ്യാസ മന്ത്രി

V Sivankutty/Representational Imae

Published: 

28 Apr 2025 | 11:43 PM

തിരുവനന്തപുരം : എസ്എസ്എൽസി പൊതുപരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായി. ഇതോടെ മെയ് രണ്ടാം വാരം എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു. അതേസമയം പ്ലസ് ടു ഫലം എന്ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പോസ്റ്റിൽ വ്യക്തമാക്കിയില്ല. മെയ് പത്താം തീയതി വരെയാണ് ഹയർ സക്കൻഡറി മൂല്യനിർണയം നടക്കുന്നത്.

“എസ് എസ് എൽ സി പരീക്ഷാഫലം മെയ് രണ്ടാം വാരം പ്രഖ്യാപിക്കും. ഇതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഹയർസെക്കൻഡറി പരീക്ഷാഫലം സംബന്ധിച്ചുള്ള കാര്യങ്ങൾ പിന്നീട് പ്രഖ്യാപിക്കും” വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മാർച്ച് മാസത്തിലായിരുന്നു എസ്എസ്എൽസി ഹയർ സക്കൻഡറി പരീക്ഷ സംഘടിപ്പിച്ചത്. ഏപ്രിൽ ആദ്യ വാരം ആരംഭിച്ച എസ്എസ്എൽസി മൂല്യനിർണയം രണ്ട് ഘട്ടങ്ങളിലായിട്ടാണ് പൂർത്തിയാക്കിയിരിക്കുന്നത്. മൂല്യനിർണയം പൂർത്തിയായതോടെ അവസാനഘട്ടമായ ടാബുലേഷൻ നടപടികൾക്ക് തുടക്കമായി. നേരത്തെ മെയ് ഒമ്പതാം തീയതി എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഗ്രേസ് മാർക്ക് വർധിപ്പിച്ചു

ഇത്തവണ വിദ്യാർഥികൾക്കായിട്ടുള്ള ഗ്രേസ് മാർക്ക് വിദ്യാഭ്യാസ വകുപ്പ് വർധിപ്പിച്ചുണ്ട്. നിലവിൽ സംസ്ഥാന സ്‌കൂൾ കായികമേളയിൽ ആദ്യ നാല് സ്ഥാനക്കാർക്കാണ് എസ്എസ്എൽസി, എച്ച്എസ്എസ്, വിഎച്ച്എസ്സി പരീക്ഷകളിൽ ഗ്രേസ് മാർക്ക് നൽകുന്നത്. സംസ്ഥാനതലത്തിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മത്സരങ്ങളിൽ മാത്രമല്ല സ്പോർട്സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷനുകൾ നടത്തുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർക്കും ഇത് ബാധകമാണ്. ഈ മത്സരങ്ങളിൽ വിജയിക്കുന്ന ആദ്യ നാല് സ്ഥാനക്കാർക്ക് യഥാക്രമം 20, 17, 14, 7 എന്നിങ്ങനെയാണ് ഗ്രേസ് മാർക്ക് ലഭിച്ചിരുന്നത്. ഇനി അഞ്ച് മുതൽ എട്ട് വരെ സ്ഥാനക്കാർക്ക് യഥാക്രമം 8, 6, 4, 2 മാർക്ക് വീതവും ലഭിക്കും.

കൂടാതെ, സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീമിൽ എ ഗ്രേഡ് ലഭിക്കുന്നവർക്ക് 25 മാർക്കും, ബി ഗ്രേഡിന് 15 മാർക്കും, സി ഗ്രേഡിന് 10 മാർക്കും ലഭിക്കുന്നതാണ്. അതേസമയം, അന്തർ ദേശീയ, ദേശീയ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് നിലവിൽ ഉള്ള ഗ്രേസ് മാർക്ക് തുടരും. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ 90 ശതമാനമോ അതിന് മുകളിലോ നേടുന്നവർക്ക് ഗ്രേസ് മാർക്ക് ആനുകൂല്യം ലഭിക്കില്ല.

എസ്എസ്എൽസി ഗ്രേസ് മാർക്കിനായി എട്ടാം ക്ലാസ് സർട്ടിഫിക്കറ്റ് വെച്ചാണ് അപേക്ഷിക്കുന്നതെങ്കിൽ ഒമ്പതിലും പത്തിലും ജില്ലാ മത്സരങ്ങളിലെങ്കിലും പങ്കെടുത്തിരിക്കണം. ഒമ്പതാം ക്ലാസിലെ സർട്ടിഫിക്കറ്റ് വെച്ച് അപേക്ഷിക്കുന്നവർ പത്താം ക്ലാസിൽ ജില്ലാ മത്സരത്തിലെങ്കിലും പങ്കെടുത്തിരിക്കണം.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ