AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala SSLC Result 2026: എസ്‌എസ്എൽസി പരീക്ഷാ ഫലം എന്നറിയാം? മെയ്യ് ആദ്യ വാരമോ അതോ…

Kerala SSLC Result 2026 Expected Date: പത്താം ക്ലാസ് പരീക്ഷാ മൂല്യനിർണ്ണയം ഏപ്രിൽ അവസാന വാരത്തോടെയോ മെയ് ആദ്യത്തോടെയോ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സൂചനകൾ അനുസരിച്ച്, മെയ് ആദ്യ വാരത്തിലോ രണ്ടാം വാരത്തിൻ്റെ തുടക്കത്തിലോ ഫലം വരാനാണ് കൂടുതൽ സാധ്യത. മുൻകാല ട്രെൻഡുകൾ പരിശോധിച്ചാൽ പൊതുവേ പരീക്ഷാ മൂല്യനിർണ്ണയം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഫലപ്രഖ്യാപനം ഉണ്ടാകുന്നതാണ്.

Kerala SSLC Result 2026: എസ്‌എസ്എൽസി പരീക്ഷാ ഫലം എന്നറിയാം? മെയ്യ് ആദ്യ വാരമോ അതോ…
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 19 Apr 2026 | 10:02 AM

എസ്‌എസ്എൽസി പരീക്ഷാ അവസാനിച്ചതുമുതൽ നെഞ്ചിടിപ്പോടെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും കാത്തിരിക്കുന്നത് ഫലത്തിനായിട്ടാണ് (Kerala SSLC Result 2026). ഏപ്രിൽ 16 മുതലാണ് സംസ്ഥാനത്ത് മൂല്യനിർണയം ആരംഭിച്ചത്. ഫല പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പുരോ​ഗമിക്കുകയാണ്. പരീക്ഷാ ഭവനിൽ നിന്നുള്ള പുതിയ വിവരങ്ങൾ അനുസരിച്ച് മെയ് മാസത്തിൽ എപ്പോൾ വേണമെങ്കിലും ഫലം പ്രതീക്ഷിക്കാം?

പത്താം ക്ലാസ് പരീക്ഷാ മൂല്യനിർണ്ണയം ഏപ്രിൽ അവസാന വാരത്തോടെയോ മെയ് ആദ്യത്തോടെയോ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ സൂചനകൾ അനുസരിച്ച്, മെയ് ആദ്യ വാരത്തിലോ രണ്ടാം വാരത്തിൻ്റെ തുടക്കത്തിലോ ഫലം വരാനാണ് കൂടുതൽ സാധ്യത. മുൻകാല ട്രെൻഡുകൾ പരിശോധിച്ചാൽ പൊതുവേ പരീക്ഷാ മൂല്യനിർണ്ണയം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ ഫലപ്രഖ്യാപനം ഉണ്ടാകുന്നതാണ്. എന്നാൽ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം മെയ് നാലിനായതിനാൽ അതിന് ശേഷമേ പരീക്ഷ ഫലം പുറത്തുവിടകയുള്ളൂ.

ALSO READ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം 2026 ഉടൻ: എവിടെ, എങ്ങനെ പരിശോധിക്കാം?

മൂല്യനിർണയം അവസാന ഘട്ടത്തിലെത്തിയാൽ ഫലം പുറത്തുവിടുന്ന ഔദ്യോഗികമായ തീയതി വിദ്യാഭ്യാസ മന്ത്രി തന്നെ പ്രഖ്യാപിക്കുന്നതാണ്. കഴിഞ്ഞ വർഷം മെയ് 16നാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവിട്ടത്. ഫലം പ്രഖ്യാപിക്കുന്ന നിമിഷം തന്നെ വെബ്സൈറ്റുകളിൽ നിന്ന് കുട്ടികൾക്ക് അവരവരുടെ റിസൾട്ട് പരിശോധിക്കാവുന്നതാണ്. results.kite.kerala.gov.in, keralaresults.nic.in, prd.kerala.gov.in, pareekshabhavan.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെയാണ് ഫലം പരിശോധിക്കേണ്ടത്.

പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം?

ആദ്യം തന്നെ ഏതെങ്കിലും ഔദ്യോ​ഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

അതിൽ ‘SSLC Result 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും നൽകുക.

‘Get Result’ എന്നതിൽ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ നിങ്ങളുടെ മാർക്ക് ലിസ്റ്റ് സ്ക്രീനിൽ കാണാൻ സാധിക്കും. ഇത് സേവ് ചെയ്യാനോ പ്രിന്റ് എടുക്കുകയോ ചെയ്യാം.

Follow Us