KSCCAM Recruitment 2025: കാലാവസ്ഥ വ്യതിയാന അനുരൂപീകരണ മിഷനില്‍ ഒഴിവുകള്‍, വിവിധ തസ്തികകളില്‍ അവസരം
Kerala State Climate Change Adaptation Mission Recruitment: ഡെപ്യൂട്ടേഷൻ/കരാർ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനാണ് അപേക്ഷകള്‍ ക്ഷണിച്ചത്. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെമെന്റാണ് കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷനു (കെഎസ്‌സിസിഎഎം) വേണ്ടി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷനില്‍ (കേരള സംസ്ഥാന കാലാവസ്ഥാ വ്യതിയാന അനുരൂപീകരണ മിഷന്‍) വിവിധ തസ്തികകളില്‍ അവസരം. ഡെപ്യൂട്ടേഷൻ/കരാർ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനാണ് അപേക്ഷകള്‍ ക്ഷണിച്ചത്. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെമെന്റാണ് കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷനു (കെഎസ്‌സിസിഎഎം) വേണ്ടി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഡെപ്യൂട്ടേഷന്‍/കരാര്‍ അടിസ്ഥാനത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം. ചിലപ്പോള്‍ അതിലും നീട്ടാം. വിശദാംശങ്ങള്‍ (തസ്തിക, യോഗ്യത, പരിചയസമ്പത്ത്, വേതനം, പ്രായപരിധി എന്നീ ക്രമത്തില്‍) ചുവടെ നല്‍കിയിരിക്കുന്നു.
1. ക്ലൈമറ്റ് ചേഞ്ച് അസസ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് (സിസിഎഎസ്)




- യോഗ്യത: എംഎസ്‌സി മെറ്റീരിയോളജി/അറ്റ്‌മോസ്‌ഫെറിക് സയസന്‍/ക്ലൈമറ്റ് ചേഞ്ച്
- പരിചയസമ്പത്ത്: ലോക്കല്‍ ഗവണ്‍മെന്റ് പ്ലാനിങില്‍ ക്ലൈമറ്റ് ഇമ്പാക്ട് അസസ്‌മെന്റില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പരിചയം. മാത് ലാബില്‍ സ്‌കില്‍.
- വേതനം: 75,000-1,00,000
- പ്രായപരിധി: 45
2. കാര്‍ബണ്‍ കാപ്ചര്‍ & യൂട്ടിലൈസേഷന്‍ സ്‌പെഷ്യലിസ്റ്റ് (സിസിയുഎസ്)
- യോഗ്യത: പെട്രോളിയം എഞ്ചിനീയറിങ്/എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിങില്‍ എംടെക്
- പരിചയസമ്പത്ത്: ഡീപ് മൈനിങില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ പെട്രോ കെമിക്കല്‍ സ്ഥാപനങ്ങിലെ പ്രോജക്ടുകളുമായി ബന്ധപ്പെട്ട എന്‍വയോണ്‍മെന്റല്‍ എമിഷന്‍സ് പ്ലാനിങില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം
- വേതനം: 1,25,000-1,75,000
- പ്രായപരിധി: 50
3. കാര്‍ബണ്‍ മോണിറ്ററിങ് കംപ്ലയന്‍സ് ഓഫീസര്‍ (സിഎംസിഒ)
- യോഗ്യത: എന്‍വയോണ്‍മെന്റല്‍ ലോ/എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റില്‍ മാസ്‌റ്റേഴ്‌സ്
- പരിചയസമ്പത്ത്: ഡെവലപ്‌മെന്റ് സെക്ടറിലെ പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്നതിൽ 2 വർഷത്തെ പരിചയം
- വേതനം: 1,25,000-1,75,000
- പ്രായപരിധി: 50
4. മള്‍ട്ടി ടാസ്‌കിങ് ഓഫീസര്‍
- യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ഇംഗ്ലീഷ് & മലയാളം ടൈപ്പിങ് എബിലിറ്റി
- പരിചയസമ്പത്ത്: സര്‍ക്കാര്‍ മേഖലയില്‍ പ്രസ്തുത ജോലിയില്‍ മൂന്ന് വര്‍ഷത്തെ പരിചയസമ്പത്ത്.
- വേതനം: 32,550
- പ്രായപരിധി: 35
എല്ലാ തസ്തികയിലും ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. ഓഗസ്ത് 18ന് അപേക്ഷ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സെപ്തംബര്‍ ഒന്ന് വരെ അപേക്ഷിക്കാം. സെപ്തംബര്‍ ഒന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷ ലഭിക്കണം.
എങ്ങനെ അപേക്ഷിക്കാം?
താൽപ്പര്യമുള്ളവര്‍ക്ക് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (cmd.kerala.gov.in) വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കാം. സിഎംഡിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണമായി വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷിക്കാം.
കെഎസ്‌സിസിഎഎം
കാലാവസ്ഥാ വ്യതിയാനത്തെ കൂടുതൽ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ചതാണ് കേരള സംസ്ഥാന കാലാവസ്ഥാ വ്യതിയാന അനുരൂപീകരണ മിഷന്‍. കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാണ് കെഎസ്‌സിസിഎഎം.