AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

LIC Recruitment 2025: എൽഐസില്‍ ജോലി നേടാം; 841 ഒഴിവുകള്‍, 88,000 വരെ ശമ്പളം; ആർക്കൊക്കെ അപേക്ഷിക്കാം

LIC AAO and AE Recruitment 2025: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 8.

LIC Recruitment 2025: എൽഐസില്‍ ജോലി നേടാം; 841 ഒഴിവുകള്‍, 88,000 വരെ ശമ്പളം; ആർക്കൊക്കെ അപേക്ഷിക്കാം
പ്രതീകാത്മക ചിത്രംImage Credit source: Pexels
nandha-das
Nandha Das | Updated On: 17 Aug 2025 13:09 PM

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (എഎഒ), അസിസ്റ്റന്റ് എൻജിനീയർ (എഇ) തസ്തികകലയിലായി ആകെ 841 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 8.

ഒഴിവുകളുടെ വിശദാംശങ്ങൾ:

  • അസിസ്റ്റന്റ് എൻജിനീയർ (എഇ): 81.
  • അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (എഎഒ) ജനറലിസ്റ്റ്: 350.
  • അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (എഎഒ) സ്പെഷ്യലിസ്റ്റ്: 410.

എഎഒ ജനറലിസ്റ്റ്
അംഗീകൃത സ്ഥാപനം/സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 21നും 30നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. അതായത്, 1995 ഓഗസ്റ്റ് 2നും 2004 ഓഗസ്റ്റ് 1നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.

എഎഒ സ്പെഷ്യലിസ്റ്റ്
ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഫെലോഷിപ്പ് തുടങ്ങിയ പ്രൊഫഷണൽ യോഗ്യതകളോടു കൂടിയ ബാച്ചിലർ ബിരുദമുള്ളവർക്കാണ് അവസരം. തസ്തിക അനുസരിച്ച് 32 വയസ്സ് വരെ പ്രായപരിധി അനുവദനീയമാണ്.

അസിസ്റ്റന്റ് എൻജിനീയർ (സിവിൽ/ഇലക്ട്രിക്കൽ)
എഐസിടിഇ അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ B.Tech/B.E. ബിരുദം ആവശ്യമാണ്. ഒപ്പം ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും നിർബന്ധം. 21നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ALSO READ: ന്യൂ ഇന്ത്യ അഷ്വറൻസിൽ 550 ഒഴിവുകൾ; യോഗ്യത ബിരുദം, ഉടൻ അപേക്ഷിക്കൂ

തിരഞ്ഞെടുക്കൽ പ്രക്രിയ

പ്രിലിമിനറി പരീക്ഷ, മെയിൻസ് പരീക്ഷ, അഭിമുഖം എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുക്കൽ പ്രക്രിയ. പ്രിലിമിനറി പരീക്ഷ ഒക്ടോബർ 3നും മെയിൻസ് പരീക്ഷ നവംബർ 8നുമാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. മെയിൻസിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടവരെയാണ് അഭിമുഖത്തിന് ക്ഷണിക്കുക. തുടർന്ന് മെഡിക്കൽ പരിശോധനയും ഉണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 88,635 വരെ ശമ്പളം ലഭിക്കും. കൂടാതെ, മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും.

എങ്ങനെ അപേക്ഷ നൽകാം?

  • ഔദ്യോഗിക വെബ്‌സൈറ്റായ licindia.in സന്ദർശിക്കുക.
  • ഹോം പേജിലെ ‘Careers’ എന്ന വിഭാഗത്തിൽ നിന്ന് എഎഒ ജനറലിസ്റ്റ്/ എഎഒ സ്പെഷ്യലിസ്റ്റ്/ എഇ തസ്തികകൾക്കായുള്ള ‘Apply Online’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ കൂടി അപ്‌ലോഡ് ചെയ്യുക.
  • ഇനി ഫീസ് അടച്ച്, അപേക്ഷ സമർപ്പിക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പകർക്ക് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.