AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Milma Careers 2026: മിൽമയിൽ സെയിൽസ് ഓഫീസർ ആകാം; വിജ്ഞാപനം പുറത്ത്‌

Milma Sales Officer Recruitment 2026 Notification: മില്‍മയില്‍ കരാറടിസ്ഥാനത്തിൽ സെയിൽസ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി സിഎംഡി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ റിക്രൂട്ട്‌മെന്റിന്റെ നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി മനസ്സിലാക്കിയ ശേഷം സിഎംഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

Milma Careers 2026: മിൽമയിൽ സെയിൽസ് ഓഫീസർ ആകാം; വിജ്ഞാപനം പുറത്ത്‌
MilmaImage Credit source: facebook.com/milmaofficial/
Jayadevan AM
Jayadevan AM | Published: 06 Jun 2026 | 04:10 PM

Milma Recruitment 2026: കേരള കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ (KCMMF – മില്‍മ) കരാറടിസ്ഥാനത്തിൽ സെയിൽസ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ റിക്രൂട്ട്‌മെന്റിന്റെ നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി മനസ്സിലാക്കിയ ശേഷം സിഎംഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.cmd.kerala.gov.in) വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. ജൂണ്‍ 17-ന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം. ആകെ 2 ഒഴിവുകളാണ് ഈ തസ്തികയിലേക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അപേക്ഷകർക്ക് എംബിഎ  ബിരുദവും അതോടൊപ്പം എഫ്എംസിജി സെയിൽസ് മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. സെയില്‍സില്‍ നൈപുണ്യം വേണം. മോഡേൺ ട്രേഡ്, ഓൺലൈൻ മാർക്കറ്റിംഗ് എന്നിവയിൽ പരിചയമുള്ളവർക്ക് മുൻഗണന നൽകും.

സെയിൽസ് അസോസിയേറ്റുകൾക്ക് പുതിയ ലീഡുകൾ കണ്ടെത്താനും പുതിയ ഡീലുകൾ ഉറപ്പിക്കാനുമുള്ള ഗ്രൗണ്ട് സപ്പോർട്ട് നൽകാൻ പ്രാപ്തരായിരിക്കണം. ബിസിനസ് വിതരണ ശൃംഖലകൾ നിരന്തരം വിലയിരുത്തുകയും അവരുടെ പ്രവർത്തനക്ഷമത വികസിപ്പിക്കുകയും പരിശോധിക്കുകയും വേണം. ഫലപ്രദമായ തീരുമാനങ്ങൾ എടുക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം.

Also Read: UPSC CDS 2026: ആര്‍മിയിലും, എയര്‍ഫോഴ്‌സിലും, നേവിയിലും അവസരം; സിഡിഎസ് പരീക്ഷയ്ക്ക് യുപിഎസ്‌സി വിളിക്കുന്നു

പ്രായം & ശമ്പളം

ഉയർന്ന പ്രായപരിധി 35 വയസ്സാണ്. പ്രായപരിധി, പ്രവൃത്തിപരിചയം എന്നിവ കണക്കാക്കുന്നതിനുള്ള കട്ട് ഓഫ് തീയതി 2026 ജൂൺ 1-ാം തീയതിയാണ്. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 3.5 ലക്ഷം രൂപ മുതൽ 4.8 ലക്ഷം രൂപ വരെ സിറ്റിസി (3.5 to 4.8 Lacs CTC + TA/DA + Incentives) ലഭിക്കുന്നതായിരിക്കും.

സെയിൽസ് അസോസിയേറ്റുകളെ നയിക്കുകയും വികസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ട് വിൽപന-ലാഭ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാവശ്യമായ സെയിൽസ് തന്ത്രങ്ങളും പദ്ധതികളും ആവിഷ്കരിക്കുകയെന്നതാണ് ഈ തസ്തികയിലെ പ്രധാന ഉത്തരവാദിത്തം.

സെയിൽസും ലാഭവും ഫലപ്രദമായി കൈകാര്യം ചെയ്യാനും നിലനിർത്താനും സെയിൽസ് ടീമിന് നിരന്തരമായ പരിശീലനവും പ്രചോദനവും വികസന അവസരങ്ങളും നൽകുക, എല്ലാ സ്റ്റാഫ് അംഗങ്ങൾക്കും ടീമംഗങ്ങൾക്കും നിരന്തരമായ നേതൃത്വവും മാർഗ്ഗനിർദ്ദേശവും നൽകുക, ഉപഭോക്താക്കളുമായി ശക്തമായ ബന്ധം സ്ഥാപിക്കുക, കൃത്യമായ റിപ്പോർട്ടുകൾ തയ്യാറാക്കുകയും പ്രകടനം വിലയിരുത്തുന്നതിനായി പതിവായി മീറ്റിംഗുകളിൽ പങ്കെടുക്കുകയും ചെയ്യുക തുടങ്ങി നിരവധി ചുമതലകളുമുണ്ട്.

അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്:

സ്കാൻ ചെയ്ത ചിത്രത്തിന്റെ സൈസ് 200 കെബിയേക്കാൾ കുറവായിരിക്കണം, ഇത് ജെപിജി ഫോർമാറ്റിൽ മാത്രമായിരിക്കണം. ഉദ്യോഗാർത്ഥി ഒരു വെള്ളപ്പേപ്പറിൽ ഒപ്പിട്ട ശേഷം അത് സ്കാൻ ചെയ്ത് ഓൺലൈൻ അപേക്ഷയിലെ നിശ്ചിത സ്ഥാനത്ത് അപ്‌ലോഡ് ചെയ്യണം. സ്കാൻ ചെയ്ത ഒപ്പിന്റെ സൈസ് 50 കെബിയേക്കാൾ കുറവായിരിക്കണം, ഇതും ജെപിജി ഫോർമാറ്റിലായിരിക്കണം.

അപേക്ഷിക്കുന്നതിന് മുൻപായി ഉദ്യോഗാർത്ഥികൾ വിശദമായ വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിച്ചു മനസ്സിലാക്കി തങ്ങൾക്ക് ഈ റിക്രൂട്ട്‌മെന്റിന് യോഗ്യതയുണ്ടെന്ന് സ്വയം ഉറപ്പുവരുത്തേണ്ടതാണ്. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഫോം പൂരിപ്പിക്കുന്നതിൽ അപേക്ഷകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

English Summary

CMD Kerala is inviting online applications for the post of Sales Officer at Milma. Candidates with an MBA and 5 years of FMCG sales experience can apply. The upper age limit for applicants is 35 years as of June 1, 2026. The last date to submit the online application is June 17, 2026.

Follow Us