AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Teaching Posts Vacant: കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളിൽ 12000ത്തിലധികം അധ്യാപക ഒഴിവുകൾ; വിദ്യാഭ്യാസ മന്ത്രാലയം

Teaching Posts Vacant In KVS, NVS: ഈ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പ്രസക്തമായ നിയമന നിയമങ്ങൾക്കനുസൃതമായി നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കുന്നതിന് താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥയുമായി മുന്നോട്ട് പോകാനാണ് നീക്കം.

Teaching Posts Vacant: കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളിൽ 12000ത്തിലധികം അധ്യാപക ഒഴിവുകൾ; വിദ്യാഭ്യാസ മന്ത്രാലയം
Teaching Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 25 Jul 2025 18:55 PM

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലുടനീളമുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി നിലവിൽ 12,000-ത്തിലധികം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി അധികൃതർ. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ബുധനാഴ്ച രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരം പങ്കുവെച്ചത്. നിലവിൽ കേന്ദ്രീയ വിദ്യാലയ സംഗതനിൽ 7,765 അധ്യാപക തസ്തികകളും രാജ്യവ്യാപകമായി നവോദയ വിദ്യാലയങ്ങളിൽ 4,323 അധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഈ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പ്രസക്തമായ നിയമന നിയമങ്ങൾക്കനുസൃതമായി നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കുന്നതിന് താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള വ്യവസ്ഥയുമായി മുന്നോട്ട് പോകാനാണ് നീക്കം.

നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിൽ (എൻ‌സി‌ആർ‌ടി) ഗ്രൂപ്പ് എ അക്കാദമിക് തസ്തികകളിൽ 143 ഒഴിവുകളാണുള്ളത്. ഈ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ചൗധരി പറഞ്ഞു. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷനിൽ നിലവിൽ 60 ഒഴിവുകളുമുണ്ട്.

അതിനിടെ രാജ്യവ്യാപകമായി 4.7 ലക്ഷത്തിലധികം വ്യാജ എൻ‌സി‌ആർ‌ടി പാഠപുസ്തകങ്ങൾ കണ്ടുകെട്ടിയതായി വിദ്യാഭ്യാസ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ നിന്ന് എൻ‌സി‌ആർ‌ടി പാഠപുസ്തകങ്ങൾ ഉൾപ്പെടുന്ന വ്യാജ പകർപ്പുകൾ കണ്ടെടുത്തതുമായി നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.