AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Holiday: നാളെയും അവധി! സംസ്ഥാനത്ത് മഴ അതിശക്തം; ഈ ജില്ലകളിലെ സ്കൂളുകൾക്ക് അവധി

Kerala Rain Holiday On July 25th: മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ്. അതേസമയം, സംസ്ഥാനത്തെ യുപി, ഹൈസ്ക്കൂൾ വിഭാഗം സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു.

Kerala Rain Holiday: നാളെയും അവധി! സംസ്ഥാനത്ത് മഴ അതിശക്തം; ഈ ജില്ലകളിലെ സ്കൂളുകൾക്ക് അവധി
Rain Holiday Image Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 25 Jul 2025 21:15 PM

തിരുവനന്തപുരം; സംസ്ഥാനത്ത് അതിശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. നാളെ സംസ്ഥാനത്ത് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ്. നിലവിൽ കോട്ടയം ജില്ലയിൽ മാത്രമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം, സംസ്ഥാനത്തെ യുപി, ഹൈസ്ക്കൂൾ വിഭാഗം സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. അധിക പ്രവൃത്തിദിനം നിശ്ചയിച്ചുള്ള സർക്കാർ ഉത്തരവ് പ്രകാരമുള്ള ആദ്യ പ്രവൃത്തി ദിനമാണ് നാളെ.

നാളെ ഈ ജില്ലകളിലെ സ്കൂളുകൾക്ക് അവധി

കോട്ടയം

മഴ തുടരുന്നതിനാലും അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

എറണാകുളം

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച‌ അവധി പ്രഖ്യാപിച്ചു. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണെന്ന് കളക്ടർ പ്രഖ്യാപിച്ചു.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

updating…