Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
Navodaya Schools Lateral Entry Selection Test 2027: നിലവിൽ 2026-27 അധ്യയന വർഷത്തിൽ അംഗീകൃത സ്കൂളുകളിൽ 8-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്ലസ് വൺ പ്രവേശനത്തിന് 10-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അതത് ജില്ലകളിലെ നവോദയ വിദ്യാലയങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് സെലക്ഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നത്.

Navodaya Schools
ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2027-28 അധ്യയന വർഷത്തെ ഒൻപത്, പതിനൊന്ന് ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ലാറ്ററൽ എൻട്രി സെലക്ഷൻ ടെസ്റ്റ് (LEST) മുഖേനയാണ് പ്രവേശനം നടക്കുന്നത്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി പൂർണ്ണമായും സൗജന്യമായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ 30 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നവോദയ വിദ്യാലയ സമിതിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ navodaya.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
അതത് ജവഹർ നവോദയ വിദ്യാലയങ്ങളിൽ ലഭ്യമായ ഒഴിവുള്ള സീറ്റുകളിലേക്ക് മാത്രമേ സെലക്ഷൻ ടെസ്റ്റ് നടത്തുകയുള്ളൂ. നിലവിൽ 2026-27 അധ്യയന വർഷത്തിൽ അംഗീകൃത സ്കൂളുകളിൽ 8-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്ലസ് വൺ പ്രവേശനത്തിന് 10-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അതത് ജില്ലകളിലെ നവോദയ വിദ്യാലയങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് സെലക്ഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്നത്.
ALSO READ: എംബിബിഎസ്, ബിഡിഎസ് രണ്ടാം അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി; ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധം
നവോദയ വിദ്യാലയങ്ങളിലേക്ക് 2027-28 അധ്യയന വർഷത്തെ ഒൻപതാം ക്ലാസ് പ്രവേശനത്തിനായുള്ള ലാറ്ററൽ എൻട്രി സെലക്ഷൻ ടെസ്റ്റ് 2027 ഏപ്രിൽ 10 ശനിയാഴ്ച നടക്കും. വിദ്യാർത്ഥികൾ അപേക്ഷിച്ച അതത് ജില്ലകളിലെ ജവഹർ നവോദയ വിദ്യാലയങ്ങളിലോ അല്ലെങ്കിൽ നവോദയ വിദ്യാലയ സമിതി (NVS) പ്രത്യേകം അനുവദിക്കുന്ന മറ്റ് കേന്ദ്രങ്ങളിലോ വെച്ചായിരിക്കും പരീക്ഷ നടക്കുക. ഒബ്‌ജക്ടീവ് ടൈപ്പായിരിക്കും പരീക്ഷ. നവോദയ വിദ്യാലയങ്ങളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് മുൻപായി ഉദ്യോഗാർത്ഥികൾ ഈ രേഖകളും വിവരങ്ങളും തയ്യാറാക്കി വെക്കേണ്ടതുണ്ട്.
അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ
ഉദ്യോഗാർത്ഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ
ഉദ്യോഗാർത്ഥിയുടെയും രക്ഷിതാവിന്റെയും ഒപ്പ്
വിലാസം, സംസ്ഥാനം, താമസമെടുക്കുന്നതും പഠിക്കുന്നതുമായ ജില്ല
ആധാർ നമ്പർ / APAAR ID
8-ാം ക്ലാസിലെ പഠന വിവരങ്ങൾ
യോഗ്യതയും മറ്റ് വിവരങ്ങളും
വിദ്യാർത്ഥികൾ 2012 മേയ് 1-നും 2014 ജൂലൈ 31-നും ഇടയിൽ ജനിച്ചവരായിരിക്കണം. വിദ്യാർത്ഥി പഠിക്കുന്നതും താമസിക്കുന്നതും നവോദയ വിദ്യാലയം സ്ഥിതി ചെയ്യുന്ന അതേ ജില്ലയിലായിരിക്കണം. 11-ാം ക്ലാസ് പ്രവേശനത്തിന്, അപേക്ഷകർ നിലവിൽ (2026-27 അധ്യയന വർഷത്തിൽ) സർക്കാർ അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്കൂളുകളിൽ പത്താം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം. 2010 ജൂൺ 1-നും 2012 ജൂലൈ 31-നും ഇടയിൽ ജനിച്ചവരായിരിക്കണം. ജില്ലാ അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതിനായി വിദ്യാർത്ഥിയുടെ താമസസ്ഥലവും പത്താം ക്ലാസ് പഠിക്കുന്ന സ്കൂളും ഒരേ ജില്ലയിലായിരിക്കണം.
English Summary:
Navodaya Vidyalaya Samiti (NVS) has opened the registration window for the Lateral Entry Selection Test for admission to Classes 9 and 11 at Jawahar Navodaya Vidyalayas. The last date to submit applications is September 30. Eligible candidates can apply through the official NVS website, navodaya.gov.in.