New India Assurance Recruitment: ന്യൂ ഇന്ത്യ അഷ്വറൻസിൽ 550 ഒഴിവുകൾ; യോഗ്യത ബിരുദം, ഉടൻ അപേക്ഷിക്കൂ
NIACL AO Recruitment 2025: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എൻഐഎസിഎലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 30.

പ്രതീകാത്മക ചിത്രം
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് (NIACL) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ, സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലായി ആകെ 550 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ (AO) ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എൻഐഎസിഎലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 30.
അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്,ടി, പിഡബ്ള്യുഡി ഉദ്യോഗാർത്ഥികൾക്ക് 55 ശതമാനം മാർക്ക് മതിയാകും. സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും പ്രസക്തമായ വിഷയാധിഷ്ഠിത ബിരുദം ആവശ്യമാണ്. അപേക്ഷകർ 21നും 30നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 1995 ഓഗസ്റ്റ് 2-നും 2004 ഓഗസ്റ്റ് 1-നും ഇടയിൽ ജനിച്ചവർക്കാണ് അവസരം.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. പ്രാഥമിക പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖം എന്നിവയാണ്. മെയിൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും ആകെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. പ്രാഥമിക പരീക്ഷ സെപ്റ്റംബർ 14നും മെയിൻ പരീക്ഷ ഒക്ടോബർ 29നുമാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവർക്ക് 850 രൂപയാണ് ഫീസ്.
ALSO READ: അരലക്ഷത്തിനു മുകളിൽ ശമ്പളം, ഖാദി ബോർഡിൽ ഇപ്പോൾ അപേക്ഷിക്കാം…
ഒഴിവുകൾ ഇങ്ങനെ:
- ജനറൽമാർ: 193
- ബിസിനസ് അനലിസ്റ്റുകൾ: 75
- ഓട്ടോമൊബൈൽ എഞ്ചിനീയർമാർ: 75
- റിസ്ക് എഞ്ചിനീയർമാർ: 50
- നിയമ വിദഗ്ദ്ധർ: 50
- അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ (ആരോഗ്യം): 50
- അക്കൗണ്ട്സ് സ്പെഷ്യലിസ്റ്റുകൾ: 25
- ഐടി സ്പെഷ്യലിസ്റ്റുകൾ: 25
- ആക്ച്വറിയൽ സ്പെഷ്യലിസ്റ്റുകൾ: 5
- കമ്പനി സെക്രട്ടറി: 2
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്‌സൈറ്റായ newindia.co.in സന്ദർശിക്കുക.
- ഹോം പേജിൽ ലഭ്യമായ ‘NIACL AO റിക്രൂട്ട്‌മെന്റ് 2025’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷ ഫോം പൂരിപ്പിക്കുക.
- ആവശ്യമായ രേഖകൾ കൂടി സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് കൂടി അടച്ച ശേഷം ഫോം സമർപ്പിക്കാം.
- തുടരാവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പകർപ്പ് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കാം.