SBI PO Prelims 2025 Result: എസ്ബിഐ പിഒ പ്രിലിമിനറി ഫലം എന്ന് പുറത്തുവരും? പരിശോധിക്കേണ്ടത് എങ്ങനെ?
SBI PO Prelims 2025 Result To Be Out Soon: മെയിന്‍ പരീക്ഷയ്ക്ക് ഏകദേശം ഒരാഴ്ച മുമ്പ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകും. ഒബ്ജക്ടീവ് മാതൃകയില്‍ സംഘടിപ്പിച്ച പ്രിലിമിനറി പരീക്ഷയില്‍ 100 ചോദ്യങ്ങളുണ്ടായിരുന്നു. ഒരു മണിക്കൂറായിരുന്നു ദൈര്‍ഘ്യം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) പ്രൊബേഷണറി ഓഫീസർ (പിഒ) പ്രിലിമിനറി പരീക്ഷയുടെ ഫലം ഉടന്‍ പ്രഖ്യാപിച്ചേക്കും. ഈ മാസമോ, അല്ലെങ്കില്‍ സെപ്തംബറിലോ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത. ഓഗസ്ത് 2, 4, 5 തീയതികളിലാണ് പരീക്ഷ നടന്നത്. പ്രിലിമിനറി വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയിന്‍ പരീക്ഷ എഴുതാം.
മെയിന്‍ പരീക്ഷയ്ക്ക് ഏകദേശം ഒരാഴ്ച മുമ്പ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകും. ഒബ്ജക്ടീവ് മാതൃകയില്‍ സംഘടിപ്പിച്ച പ്രിലിമിനറി പരീക്ഷയില്‍ 100 ചോദ്യങ്ങളുണ്ടായിരുന്നു. ഒരു മണിക്കൂറായിരുന്നു ദൈര്‍ഘ്യം. 41 ബാക്ക്‌ലോഗ് പോസ്റ്റുകൾ ഉൾപ്പെടെ 541 പിഒ ഒഴിവുകളുണ്ട്. 500 റെഗുലര്‍ വേക്കന്‍സിയും, 41 ബാക്ക്‌ലോഗ് വേക്കന്‍സിയുമുണ്ട്. എസ്‌സി-45, എസ്ടി-37, ഒബിസി-135, ഇഡബ്ല്യുഎസ്-50, യുആര്‍-203 ഒഴിവുകളാണുള്ളത്.




Read Also: Khaki board recruitment 2025: അരലക്ഷത്തിനു മുകളിൽ ശമ്പളം, ഖാദി ബോർഡിൽ ഇപ്പോൾ അപേക്ഷിക്കാം…
ഫലം പരിശോധിക്കേണ്ടത് എങ്ങനെ?
- ഫലപ്രഖ്യാപനത്തിനുശേഷം എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് sbi.co.in സന്ദര്‍ശിക്കുക
- ഹോം പേജിലെ കരിയര്‍ വിഭാഗത്തില്‍ പ്രവേശിക്കുക
- ഇതില്‍ ‘റിക്രൂട്ട്‌മെന്റ് റിസള്‍ട്ട്‌സ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
- ഫലം ലഭിക്കുന്നതിനുള്ള ലിങ്ക് ഇതില്‍ ലഭ്യമാകും
- ആവശ്യമായ വിശദാംശങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ ഫലം കാണാനാകും