Disclosure Scheme: എസ്‌എസ്‌സിയുടെ മെറിറ്റ് ലിസ്റ്റിൽ നിങ്ങളില്ലേ? സർക്കാർ ജോലി നേടാം ഇങ്ങനെ

Jobs By Disclosure Scheme: വിവിധ കാരണങ്ങളാൽ സെലക്ഷൻ ലഭിക്കാതെ പോയ കഴിവുള്ള ഉദ്യോഗാർത്ഥികൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ ജോലി നൽകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുത്ത എസ്എസ്‌സി മത്സര പരീക്ഷകൾക്ക് മാത്രമേ ഈ പദ്ധതി ബാധകമാകൂ. സെലക്ഷൻ പോസ്റ്റ് പരീക്ഷകൾക്ക് ബാധകമല്ല.

Disclosure Scheme: എസ്‌എസ്‌സിയുടെ മെറിറ്റ് ലിസ്റ്റിൽ നിങ്ങളില്ലേ? സർക്കാർ ജോലി നേടാം ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

17 Aug 2025 11:41 AM

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) റിക്രൂട്ട്മെന്റ് പ്രക്രിയയിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനായി പുതിയ സംരംഭവുമായി അധികൃതർ. ഡിസ്ക്ലോഷർ പദ്ധതിയിലൂടെയാണ് എസ്‌എസ്‌സിയുടെ മെറിറ്റ് ലിസ്റ്റിൽ ഇല്ലാത്തവർക്ക് ജോലി ലഭിക്കുക. അന്തിമ മെറിറ്റ് പട്ടികയിൽ ഇടം നേടാത്ത ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

എന്താണ് ഡിസ്ക്ലോഷർ പദ്ധതി?

ഈ പദ്ധതി പ്രകാരം, സെലക്ഷൻ പ്രക്രിയയുടെ അവസാന ഘട്ടത്തിലെത്തിയെങ്കിലും അന്തിമ പട്ടികയിൽ ഉൾപ്പെടാത്ത ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി എസ്‌എസ്‌സി പ്രത്യേക കാറ്റ​ഗറി തിരിച്ച് അവരുടെ വിവരങ്ങൾ ഒരു പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നു. പേര്, അച്ഛന്റെയോ ഭർത്താവിന്റെയോ പേര്, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പരീക്ഷകളിലെ മാർക്ക്, മെറിറ്റ് നമ്പർ, വിലാസം, ഇമെയിൽ ഐഡി എന്നിവയാണ് ഇതിൽ ഉണ്ടാവുക. വിവിധ കാരണങ്ങളാൽ സെലക്ഷൻ ലഭിക്കാതെ പോയ കഴിവുള്ള ഉദ്യോഗാർത്ഥികൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ ജോലി നൽകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഈ ഡാറ്റ ആർക്കൊക്കെ ഉപയോഗിക്കാം?

പൊതുമേഖലാ സ്ഥാപനങ്ങൾ (പി.എസ്.യു), സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതിനായി ഈ പോർട്ടൽ ഉപയോ​ഗിക്കാവുന്നതാണ്. എന്നാൽ, നിയമനം നൽകുന്നതിന് മുമ്പ്, സ്ഥാപനങ്ങൽ ഉദ്യോ​ഗാർത്ഥിയുടെ വിശദാംശങ്ങൾ സ്വതന്ത്രമായി പരിശോധിക്കുന്നതാണ്. തിരഞ്ഞെടുത്ത എസ്എസ്‌സി മത്സര പരീക്ഷകൾക്ക് മാത്രമേ ഈ പദ്ധതി ബാധകമാകൂ. സെലക്ഷൻ പോസ്റ്റ് പരീക്ഷകൾക്ക് ബാധകമല്ല. 2024 ന് ശേഷം പ്രഖ്യാപിക്കുന്ന പരീക്ഷാ ഫലങ്ങളിൽ മാത്രമാണ് ഇത് പ്രാബല്യത്തിൽ വരുന്നത്.

 

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും