AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Railways Recruitment 2025: ഐടിഐ കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി; എവിടെ എങ്ങനെ അപേക്ഷിക്കാം?

NWR Railways Recruitment 2025:898 അപ്രന്റീസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nwr.indianrailways.gov.in-ൽ വഴി തസ്തികകളിലേക്ക് അപേക്ഷിക്കാം.

Railways Recruitment 2025: ഐടിഐ കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി; എവിടെ എങ്ങനെ അപേക്ഷിക്കാം?
Railways Recruitment Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 03 Oct 2025 10:07 AM

നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ (എൻഡബ്ല്യുആർ) വമ്പൻ അവസരം. ഐടിഐ പാസായ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്) ഉദ്യോഗാർത്ഥികൾക്കും ജോലിക്കായി അപേക്ഷിക്കാം. 898 അപ്രന്റീസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nwr.indianrailways.gov.in-ൽ വഴി തസ്തികകളിലേക്ക് അപേക്ഷിക്കാം.

യോഗ്യതാ മാനദണ്ഡങ്ങൾ

അപേക്ഷകർക്ക് 24 വയസ്സിൽ കൂടരുത്. പട്ടികജാതി (എസ്‌സി)/പട്ടികവർഗ (എസ്‌ടി) വിഭാഗക്കാർക്ക് 5 വർഷത്തെയും ഒബിസി സ്ഥാനാർത്ഥികൾക്ക് മൂന്ന് വർഷത്തെയും പ്രായപരിധിയിൽ ഇളവ് അനുവദിച്ചിരിക്കുന്നു. ബെഞ്ച്മാർക്ക് വൈകല്യമുള്ളവർക്ക് (പിഡബ്ല്യുബിഡി) 10 വർഷത്തെയും ഇളവ് ബാധകമാണ്.

നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (എൻസിവിടി) / സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (എസ്‌സിവിടി) നൽകുന്ന നിർദ്ദിഷ്ട ട്രേഡിൽ നിങ്ങൾക്ക് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻസിടി) ഉണ്ടായിരിക്കണം. കൂടാതെ പത്താം ക്ലാസിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയവരായിരിക്കണം. എസ്‌സി/എസ്ടി, പിഡബ്ല്യുബിഡി, സ്ത്രീകൾ എന്നിവരൊഴികെയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും 100 രൂപയാണ് അപേക്ഷാ ഫീസായി നൽകേണ്ടത്.

Also Read:നാലായിരത്തിലേറെ തൊഴിലവസരങ്ങൾ; 57 കേന്ദ്രീയ വിദ്യാലയങ്ങൾക്ക് കേന്ദ്രാനുമതി

‌എങ്ങനെ അപേക്ഷിക്കാം?

ആർആർസി ജയ്പൂരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക- rrcjaipur.in.

ഹോംപേജിൽ, “അപ്രന്റീസ് 04/2025” വിഭാഗത്തിന് കീഴിലുള്ള “ഓൺലൈൻ/ഇ-അപ്ലിക്കേഷൻ” ക്ലിക്ക് ചെയ്യുക.

ആവശ്യമായ വിശദാംശങ്ങൾ സമർപ്പിക്കുക.

ഇതോടെ നിങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിരിക്കുന്നു.

ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.

പത്താം ക്ലാസ് മാർക്കിന്റെയും ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ) സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ശേഷം മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. ഡിവിഷൻ/യൂണിറ്റ്, ട്രേഡ്, കമ്മ്യൂണിറ്റി എന്നിവ തിരിച്ച് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. മെറിറ്റ് ലിസ്റ്റിൽ പേരുള്ള ഉദ്യോഗാർത്ഥികൾക്ക് മെഡിക്കൽ പരിശോധന ഉണ്ടായിരിക്കുന്നതാണ്.