TTPL Recruitment 2025: ഒന്നിലേറെ തസ്തികകളില്‍ മാനേജരാകാം, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്‌സ് വിളിക്കുന്നു
Travancore Titanium Products Limited Recruitment 2025: മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലേക്കാണ് നിയമനം. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്‌ട്‌സ് ലിമിറ്റഡിനു വേണ്ടി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഒക്ടോബര്‍ നാല് വരെ അപേക്ഷിക്കാം
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്‌ട്‌സ് ലിമിറ്റഡിന്റെ പ്രോജക്ട് ഡിപ്പാർട്ട്‌മെന്റ് യൂണിറ്റുകളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിവിധ കാറ്റഗറികളിലെ മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍ തസ്തികകളിലേക്കാണ് നിയമനം. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്‌ട്‌സ് ലിമിറ്റഡിനു വേണ്ടി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) ആണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഒക്ടോബര്‍ നാല് വരെ അപേക്ഷിക്കാം. എല്ലാ തസ്തികയിലും ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. 40 വയസു വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓരോ തസ്തികയുടെ വിശദാംശങ്ങള്‍ ചുവടെ.
മാനേജര്‍-ടെക്‌നിക്കല്‍
സിവില്‍ എഞ്ചിനീയറിങില്‍ ബി ടെക്ക്. പ്രോജക്ട് എഞ്ചിനീയറായി ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രതിമാസ വേതനം 60,000 രൂപ
ഡെപ്യൂട്ടി മാനേജര്‍-കെമിക്കല്‍
കെമിക്കല്‍ എഞ്ചിനീയറിങില്‍ ബിടെക്. പ്രോജക്ട് എഞ്ചിനീയറായി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രതിമാസ വേതനം 45,000 രൂപ.




ഡെപ്യൂട്ടി മാനേജര്‍-ഇലക്ട്രിക്കല്‍
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിടെക്. പ്രോജക്ട് എഞ്ചിനീയറായി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രതിമാസ വേതനം 45,000 രൂപ.
ഡെപ്യൂട്ടി മാനേജര്‍-ഇന്‍സ്ട്രുമെന്റേഷന്‍
ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങില്‍ ബിടെക്. പ്രോജക്ട് എഞ്ചിനീയറായി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രതിമാസ വേതനം 45,000 രൂപ.
എങ്ങനെ അപേക്ഷിക്കാം?
cmd.kerala.gov.in എന്ന സിഎംഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഇതേ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം മുഴുവനായും വായിക്കണം. തുടര്‍ന്ന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.