Onam Vacation 2025: ഓണപ്പരീക്ഷയുടെ ഫലപ്രഖ്യാപനം എന്ന്? അവധി വെട്ടിച്ചുരുക്കുമോ?
Onam Vacation Kerala 2025: ഓണാവധിക്കായി ഇന്ന് സ്‌കൂളുകള്‍ അടയ്ക്കും. സെപ്തംബര്‍ എട്ടിന് സ്‌കൂള്‍ തുറക്കും. പലയിടങ്ങളിലും ഇതിനകം ഓണാഘോഷങ്ങള്‍ പൂര്‍ത്തിയാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. ഔദ്യോഗികമായി ഓണാവധി ആരംഭിക്കുന്നത് ഇന്നാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാവധി വെട്ടിച്ചുരുക്കുമെന്ന പ്രചാരണങ്ങള്‍ വ്യാജം. ഒരു ദൃശ്യമാധ്യമമാണ് അവധി വെട്ടിക്കുറയ്ക്കാന്‍ നീക്കമെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും, അവധി വെട്ടിക്കുറയ്ക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. ‘പണിയെടുത്ത് ജീവിച്ചൂടെ’ എന്നായിരുന്നു ആ മാധ്യമത്തെ വിമര്‍ശിച്ച് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
ഓണാവധി വെട്ടിക്കുറയ്ക്കുമെന്ന വാര്‍ത്ത വ്യാജമാണെന്ന് ഐ&പിആര്‍ഡി ഫാക്ട് ചെക്ക് വിഭാഗവും സ്ഥിരീകരിച്ചിരുന്നു. അവധി കുറയ്ക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ലെന്നും, ഇത്തരത്തില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പിആര്‍ഡി ഫാക്ട് ചെക്ക് റിപ്പോര്‍ട്ട് ചെയ്തു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ബോധപൂര്‍വമാണെന്നും, ഇത് നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓണാവധിക്കായി ഇന്ന് സ്‌കൂളുകള്‍ അടയ്ക്കും. സെപ്തംബര്‍ എട്ടിന് സ്‌കൂള്‍ തുറക്കും. പലയിടങ്ങളിലും ഇതിനകം ഓണാഘോഷങ്ങള്‍ പൂര്‍ത്തിയാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. ഔദ്യോഗികമായി ഓണാവധി ആരംഭിക്കുന്നത് ഇന്നാണ്.
ഫലപ്രഖ്യാപനം എന്ന്?
സ്‌കൂള്‍ തുറന്ന് ഏഴ് ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. അതായത്, സെപ്തംബര്‍ 15നകം ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് 30 ശതമാനം മാര്‍ക്ക് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച സ്‌പെഷ്യല്‍ ക്ലാസുണ്ടാകും. അഞ്ച് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലാണ് സ്‌പെഷ്യല്‍ ക്ലാസ് നടത്തുന്നത്.
Also Read: Onam 2025: ഓണം ഹിന്ദുക്കളുടേത് മാത്രമാണോ? ആരാണ് മഹാബലി, കഥ ഒന്നുകൂടി കേള്‍ക്കാം
സംസ്ഥാനത്ത് ഇതാദ്യമായാണ് ഓണപ്പരീക്ഷയില്‍ മിനിമം മാര്‍ക്ക് സമ്പ്രദായം നടപ്പാക്കുന്നത്. 30 ശതമാനത്തില്‍ കുറവ് മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിടിഎ, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ പിന്തുണയോടെയാകും പ്രത്യേക പഠന പിന്തുണ പരിപാടി സംഘടിപ്പിക്കുന്നത്. പഠന പിന്തുണ പരിപാടി എഇഒ അടക്കമുള്ളവര്‍ നിരീക്ഷിക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസിലും മിനിമം മാര്‍ക്ക് രീതി നടപ്പിലാക്കാനാണ് തീരുമാനം.