Kerala Onam Vacation 2026: മഴയ്ക്ക് കിട്ടിയ അവധികള്‍ ചതിക്കും! ഓണത്തിന് ഇവര്‍ക്ക് പത്ത് ദിവസം വീട്ടില്‍ ഇരിക്കാനാകില്ല?
Kerala Rain Holidays May Affect Onam 2026 Vacation, Report Suggests: ഓണം ആഘോഷിക്കാനുള്ള ചെലവ് ഇരട്ടിയാക്കുമെന്നാണ് വിപണിയില്‍ നിന്നെത്തുന്ന വിവരം. പച്ചക്കറി, പഴങ്ങള്‍, അരി, വെളിച്ചെണ്ണ, പൂക്കള്‍ തുടങ്ങി ഓണത്തിന് ആവശ്യമായ എല്ലാ സാധനങ്ങളുടെയും വില സര്‍വ്വകാല റെക്കോഡില്‍ എത്തിയേക്കും.
ഓണക്കാലമെന്നാല്‍ ആഘോഷത്തിന്റെ കാലമാണ്. പരീക്ഷ അവസാനിക്കുന്നതോടെ നീണ്ട പത്ത് ദിവസത്തെ അവധിയിലേക്ക് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവേശിക്കും. പണ്ടൊക്കെ ഓണത്തിന് സ്‌കൂള്‍ അടച്ചാല്‍ പൂപറിക്കാനും പൂക്കളം തീര്‍ക്കാനും കുട്ടികള്‍ തമ്മില്‍ മത്സരമാണ്. എന്നാല്‍ നിലവില്‍ ആര്‍ക്കും പൂക്കളമൊരുക്കാനും പൂപറിക്കാനുമൊന്നും സമയമില്ല, എങ്കിലും ഓണക്കാലം ആഘോഷിക്കാതിരിക്കുന്നത് എങ്ങനെ അല്ലേ?
എന്നാല്‍ ഈ വര്‍ഷം കാലാവസ്ഥയില്‍ സംഭവിച്ച മാറ്റം മലയാളികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കാലാവസ്ഥ മോശമായതോടെ പഴം, പച്ചക്കറി ഉള്‍പ്പെടെ എല്ലാത്തിനും വില ഉയര്‍ന്നു. ഇത് ഓണം ആഘോഷിക്കാനുള്ള ചെലവ് ഇരട്ടിയാക്കുമെന്നാണ് വിപണിയില്‍ നിന്നെത്തുന്ന വിവരം. പച്ചക്കറി, പഴങ്ങള്‍, അരി, വെളിച്ചെണ്ണ, പൂക്കള്‍ തുടങ്ങി ഓണത്തിന് ആവശ്യമായ എല്ലാ സാധനങ്ങളുടെയും വില സര്‍വ്വകാല റെക്കോഡില്‍ എത്തിയേക്കും.
പത്ത് ദിവസം അവധിയില്ലേ?
മഴയും വെയിലും മാറിമാറി എത്തുകയാണ് നിലവില്‍ കേരളത്തില്‍. ജൂണ്‍ ആദ്യത്തോടെ മഴക്കാലം ആരംഭിച്ചെങ്കിലും അത് അധിക ദിവസം നീണ്ടുനിന്നില്ല. എന്നാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുരുങ്ങിയ ദിവസം കൊണ്ട് പെയ്ത മഴ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കുന്നതിന് കാരണമായിരുന്നു. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളിലാണ് ഇത്തവണ മഴ അവധി ലഭിച്ചത്.
ഓണത്തിന് മുമ്പായി നല്‍കിയ ഈ അവധികള്‍ ഓണാവധിയെ ബാധിക്കുമോ എന്ന ആശങ്കയിലാണിപ്പോള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും. പത്ത് ദിവസം ഇത്തവണ ഓണത്തിന് അവധിയുണ്ടായിരിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആശങ്ക പരത്തി മറ്റൊരു വാര്‍ത്ത കൂടി എത്തുന്നത്. മഴയ്ക്ക് അവധി നല്‍കിയ ജില്ലകള്‍ക്ക് ഓണത്തിന് ലഭിച്ച ജില്ലകള്‍ക്ക് ഓണത്തിന് കിട്ടാന്‍ പോകുന്ന അവധികളില്‍ കുറവ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്ന വാര്‍ത്ത.
Also Read: Onam Vacation 2026: ഓണത്തിന് 10 ദിവസം അവധിയില്ല; വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി
എന്നാല്‍ ഇത്തരമൊരു റിപ്പോര്‍ട്ട് അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എത്ര ദിവസമായിരിക്കും അവധിയെന്നോ അല്ലെങ്കില്‍ അവധികളുടെ എണ്ണം കുറയ്ക്കുമെന്നോ ഔദ്യോഗികമായി ഒരു അറിയിപ്പില്ലാത്ത പക്ഷം ആശങ്ക വേണ്ട. എങ്കിലും കേരളത്തിലെ കാലാവസ്ഥയും അവധികളെ സ്വാധീനിക്കുന്നതാണ്.
എത്ര ദിവസം അവധി ലഭിക്കും
ഓഗസ്റ്റ് 10നാണ് കേരളത്തിലെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ ആരംഭിക്കുന്നത്. ഒന്ന് മുതല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഓഗസ്റ്റ് 10 മുതല്‍ പരീക്ഷ. ബിരുദ കോഴ്‌സുകള്‍ക്ക് ഉള്‍പ്പെടെ സെമസ്റ്റര്‍ പരീക്ഷകളും ഇതേ കാലയളവില്‍ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് സര്‍വകലാശാലകള്‍ക്ക് അനുസൃതമായി വ്യത്യാസപ്പെടും.
ഓണപ്പരീക്ഷ ഓഗസ്റ്റ് 10ന് ആരംഭിച്ച് 21ന് അവസാനിക്കും, അന്ന് തന്നെയായിരിക്കും കേരളത്തിലെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണാഘോഷം. ചില ക്ലാസുകള്‍ക്ക് 21 ന് മുമ്പ് തന്നെ പരീക്ഷ അവസാനിക്കാന്‍ സാധ്യതയുണ്ട്. ഓഗസ്റ്റ് 21 മുതല്‍ ഓണാവധി ആരംഭിച്ച് ഓഗസ്റ്റ് 31 ന് തന്നെ സ്‌കൂളുകള്‍ തുറക്കുന്നതാണ്. ഇത്തവണ ഒന്‍പത് ദിവസം മാത്രമാണ് ഓണത്തിന് അവധി.
English Summary
Reports suggest that districts in Kerala that declared multiple rain holidays may see adjustments to the Onam 2026 school vacation calendar. If implemented, students in affected districts could receive fewer Onam holidays to compensate for the lost academic days. The final decision will depend on the respective education authorities.