Plantation Corporation Recruitment: ഡിഗ്രിക്കാർ ഇതിൽ അപേക്ഷിക്കല്ലെ, ഏഴാം ക്സാസുകാർ മതി

Plantation Corporation Recruitment 2025 : രാജപുരം, ഓയിൽപാം, നിലമ്പൂർ, മണ്ണാർക്കാട്, കൊടുമൺ, ചന്ദനപ്പള്ളി, തണ്ണിത്തോട്, അതിരപ്പിള്ളി തുടങ്ങിയ പ്ലാന്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റുകളിലാണ് ഒഴിവുകൾ.

Plantation Corporation Recruitment: ഡിഗ്രിക്കാർ ഇതിൽ അപേക്ഷിക്കല്ലെ, ഏഴാം ക്സാസുകാർ മതി

Job At Plantation Corporation

Published: 

29 Aug 2025 | 05:59 PM

തിരുവനന്തപുരം: കുറഞ്ഞ വിദ്യാഭ്യാസ യോ​ഗ്യത ഉള്ളവർ പലപ്പോഴും ജോലികളിൽ നിന്ന് തഴയപ്പെടാൻ കാരണം കൂടുതൽ വിദ്യാഭ്യാസമുള്ളവർ അപേക്ഷിക്കുന്നതാണ്. എന്നാൽ ഇപ്പോഴിതാ ബിരുദക്കാർ അപേക്ഷിക്കരുതെന്ന നിബന്ധനയുമായി വിജ്ഞാപനം എത്തിയിരിക്കുന്നു.
കേരള സ്റ്റേറ്റ് പ്ലാന്റേഷൻ കോർപ്പറേഷൻ ലിമിറ്റഡാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇവരുടെ വിവിധ എസ്റ്റേറ്റുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് തൊഴിലാളികളെ നിയമിക്കുന്നത്. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബിരുദമുള്ളവരെ ഈ തസ്തികയിലേക്ക് പരിഗണിക്കില്ല.

നേരിട്ടുള്ള നിയമനമാണിത്. അപേക്ഷകർക്ക് 18നും 50നും ഇടയിലാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. കാഴ്ച പരിശോധന, ബി.എം.ഐ പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

രാജപുരം, ഓയിൽപാം, നിലമ്പൂർ, മണ്ണാർക്കാട്, കൊടുമൺ, ചന്ദനപ്പള്ളി, തണ്ണിത്തോട്, അതിരപ്പിള്ളി തുടങ്ങിയ പ്ലാന്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റുകളിലാണ് ഒഴിവുകൾ.

അപേക്ഷാ ഫോം www.pcklimited.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളും ആറ് മാസത്തിനുള്ളിൽ എടുത്ത ഒരു ഫോട്ടോയും സഹിതം അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന എസ്റ്റേറ്റിലേക്ക് നേരിട്ടോ തപാൽ മുഖേനയോ അയക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 30 ആണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Related Stories
Kerala PSC Recruitment: പ്ലസ്ടു ധാരാളം, പരിചയസമ്പത്തും വേണ്ട; ഈ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
JEE Main 2026: ജെഇഇ തയ്യാറെടുപ്പിലാണോ നിങ്ങൾ? അവസാന നിമിഷം പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ANERT Recruitment: അനര്‍ട്ടില്‍ ജോലി അലര്‍ട്ട്; ഡിഗ്രിക്കാര്‍ക്ക് മുതല്‍ അപേക്ഷിക്കാം
World Bank Internship: മണിക്കൂറിന് സ്റ്റൈപെൻഡ്, ലോകബാങ്കിൽ ഇന്റേൺഷിപ്പിന് അവസരം; അപേക്ഷകൾ ക്ഷണിച്ചു
NABARD Vacancy: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോ​ഗ്യത ആർക്കെല്ലാം
Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ ‘സര്‍പ്രൈസ്‌’
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ