PM Internship Scheme 2025: പ്രതിമാസ സഹായം 5000 രൂപ; പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം രജിസ്‌ട്രേഷന്‍ ഉടൻ, അറിയേണ്ടതെല്ലാം

PM Internship Scheme 2025 Registration: 8 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്കാണ് അവസരം. അപേക്ഷകരുടെ പ്രായം 21നും 24നും ഇടയിലായിരിക്കണം.

PM Internship Scheme 2025: പ്രതിമാസ സഹായം 5000 രൂപ; പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം രജിസ്‌ട്രേഷന്‍ ഉടൻ, അറിയേണ്ടതെല്ലാം

പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം

Published: 

29 Jul 2025 13:02 PM

പിഎം ഇൻ്റേൺഷിപ്പ് സ്കീം 2025നുള്ള രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും. ഇത് ഇന്ത്യയിൽ ഉടനീളമുള്ള തൊഴിലന്വേഷകർക്ക് ഇന്റേൺഷിപ് അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. 8 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്കാണ് അവസരം. അപേക്ഷകരുടെ പ്രായം 21നും 24നും ഇടയിലായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി അപേക്ഷ നൽകാം.

10-ാം ക്ലാസ് അല്ലെങ്കില്‍ 12-ാം ക്ലാസ് യോഗ്യത പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും ബിരുദം, ബിരുദാനന്തര ബിരുദം നേടിയവർക്കും പിഎം ഇന്റേൺഷിപ്പ് സ്കീമിന് അപേക്ഷിക്കാം. എന്നാൽ, പ്രൊഫഷണൽ ബിരുദധാരികൾ, ബി.ടെക്, എംബിഎ, സിഎ തുടങ്ങിയവ പഠിച്ച ഉദ്യോഗാർത്ഥികൾക്ക് ഈ പദ്ധതി മുഖേന അപേക്ഷിക്കാൻ കഴിയില്ല.

സാങ്കേതികവിദ്യാധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അപേക്ഷകർ സമർപ്പിച്ച മുൻഗണനകളും കമ്പനികൾ പോസ്റ്റ് ചെയ്യുന്ന ആവശ്യകതകളും അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യുന്നത്. 12 മാസമായിരിക്കും ഇന്റേൺഷിപ്പ് കാലയളവ്. ഈ കാലയളവിൽ ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 5,000 രൂപ വീതം സഹായം ലഭിക്കും. ചെറിയ ചെലവുകൾക്ക് ഒറ്റത്തവണ സഹായമായി 6,000 രൂപയും ലഭിക്കുന്നതാണ്.

എങ്ങനെ രജിസ്റ്റർ ചെയ്യാം?

  • ഔദ്യോഗിക വെബ്‌സൈറ്റായ internship.mea.gov.in സന്ദർശിക്കുക.
  • ഹോംപേജിലെ ‘രജിസ്റ്റർ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ഇനി ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക.
  • ശേഷം, നിങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച് (സ്ഥലം, മേഖല, പദവി, യോഗ്യത) 5 ഇന്റേൺഷിപ്പ് റോളുകൾക്ക് വരെ അപേക്ഷിക്കാം.
  • തുടരാവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.

ALSO READ: നീറ്റ് പിജി പരീക്ഷ; അഡ്മിറ്റ് കാർഡ് എപ്പോൾ പ്രസിദ്ധീകരിക്കും; എവിടെ എങ്ങനെ പരിശോധിക്കാം?

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള ഒരു കോടി യുവജനങ്ങൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുക എന്നതാണ് പിഎം ഇന്റേൺഷിപ്പ് പദ്ധതിയുടെ ലക്ഷ്യം. അപേക്ഷയുമായി ബന്ധപ്പെട്ട മറ്റ് സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും, അപേക്ഷകർക്ക് pminternship@mca.gov.in എന്ന ഇമെയിൽ വഴിയോ 1800 11 6090 എന്ന ഹെൽപ്പ്ലൈൻ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്